New Delhi : രാജ്യം ഇന്ധന വില (Fuel Price) വര്‍ധനവില്‍ പൊറുതിമുട്ടി നില്‍ക്കുമ്പോള്‍ ആശ്വാസ വാര്‍ത്തുയമായി കേന്ദ്ര പെട്രോളീയം വകുപ്പ് മന്ത്രി Dharmendra Pradhan. നിലവില്‍ അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില കുറയുന്നതായി രേഖപ്പെടുത്തിയെന്ന് മന്ത്രി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണയുടെ വിലയ്ക്ക് ഇടിവ് രേഖപ്പടുത്തിയെന്നും വരാന്‍ പോകുന്ന ദിവസങ്ങളില്‍ രാജ്യത്തെ പെട്രോള്‍ വില കുറയുമെന്നും മന്ത്രി അറിയിച്ചത്. നേരത്തെ പെട്രോളീയം മന്ത്രി അറിയിച്ച പ്രകാരം ഇന്ത്യയില്‍ ഇന്ധന വില വര്‍ധിക്കുന്നത് അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നെത്തിക്കാനുള്ള ചിലവ് വര്‍ധിക്കുന്നയെന്നാണ്.
അതേസമയം രാജ്യത്ത് ഇന്ധന വില തുടർച്ചയായി അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുകയാണ്. മാർച്ച് മാസത്തിൽ ആകെ മൂന്ന് തവണയാണ് ഇന്ധന വിലയിൽ കുറവ് രേഖപ്പെടുത്തിയത്. പെട്രോളിന് ആകെ 61 പൈസയും ഡീസലിന് 60 പൈസയും വീതം ഈ മാസം കുറഞ്ഞു അവസാനമായി ഇന്ധന വിലയിൽ ഇടിവ് രേഖപ്പെടുത്തിയത് ചൊവ്വാഴ്ചയായിരുന്നു. Petrol ന് 22 പൈസയു Diesel ന് 22 പൈസയുമാണ് ചൊവ്വാഴ്ച്ച കുറഞ്ഞത്.
ALSO READ : LPG Booking Offer: 809 രൂപയുടെ എൽപിജി സിലിണ്ടർ വെറും 9 രൂപയ്ക്ക്.. അറിയാം!
മാർച്ച് 24 നാണ് ഈ വർഷത്തിൽ ആദ്യമായി രാജ്യത്ത് ഇന്ധന വിലയിൽ (Fuel Price) നേരിയ കുറവ് രേഖപ്പെടുത്തിയത്. മാർച്ച് 24ന് പെട്രോൾ വിലയിൽ 18 പൈസയും ഡീസൽ വിലയിൽ (Diesel) 17 പൈസയുമാണ് കുറവ് രേഖപ്പെടുത്തിയത്. അതിന് ശേഷം മാർച്ച് 25ന് പെട്രോൾ വിലയിൽ 21 പൈസയും ഡീസൽ വിലയിൽ 20 പൈസയുമാണ് കുറവ് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം 4 ദിവസത്തോളം മാറ്റമില്ലാതെ തുടർന്ന പെട്രോൾ വിലയിൽ വീണ്ടും ചൊവ്വാഴ്ച്ച ഇടിവ് രേഖപ്പെടുത്തിയത്.
ALSO READ : Good News: LPG സിലിണ്ടറിന്റെ വില കുറച്ചു, പുതിയ നിരക്കുകൾ ഇന്നുമുതൽ
കേരളത്തിൽ ഓരോ ജില്ലകളിലെ ഇന്നത്തെ പെട്രോൾ വില ഇങ്ങനെയാണ് (ലിറ്ററിന് രൂപ അടിസ്ഥാവനത്തിൽ)
തിരുവനന്തപുരം - 92.44
കൊല്ലം - 91. 87
പത്തനംതിട്ട - 91.55
ആലപ്പുഴ - 91.20
കോട്ടയം -91.05
ഇടുക്കി - 91.94
എറണാകുളം - 90.94
തൃശൂർ - 91.40
പാലക്കാട് - 91.68
മലപ്പുറം -91.53
കോഴിക്കോട് -91.31
കണ്ണൂർ - 91.20
വയനാട്- 92.01
കാസർകോട് - 91.81
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.