7th Pay Commission Latest Updates: കൊറോണ പകർച്ചവ്യാധി പ്രതിസന്ധികൾക്കിടയിൽ രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ള വേരിയബിൾ ഡിയർനെസ് അലവൻസിൽ (Variable Dearness Allowance-(VDA) വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്.
സർക്കാരിന്റെ ഈ പ്രഖ്യാപനം (7th Pay Commission) ഒന്നര കോടി കേന്ദ്ര ജീവനക്കാരുടെ മുഖത്ത് പുഞ്ചിരി വിടർത്തും. ഇതിന്റെ പ്രയോജനം കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും ഗുണം ചെയ്യും. ജീവനക്കാരുടെ ശമ്പളത്തിന് പുറമെ അവരുടെ പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി എന്നിവയിലും ഈ തീരുമാനം ഗുണം ചെയ്യും.
വേരിയബിൾ ഡിയർനസ് അലവൻസ് ഇരട്ടിയായി
കേന്ദ്ര തൊഴിൽ മന്ത്രാലയം (Union Ministry of Labor and Employment) കേന്ദ്ര ജീവനക്കാർക്ക് വേരിയബിൾ ഡിയർനെസ് (Variable dearness allowance) അലവൻസ് വർദ്ധിപ്പിച്ചു. നേരത്തെ പ്രതിമാസം 105 രൂപ ലഭിച്ചിരുന്ന ജീവനക്കാരുടെ വേരിയബിൾ ഡിയർനെസ് അലവൻസ് ഇപ്പോൾ ഇരട്ടിയാക്കി, അതായത് ഇപ്പോൾ അവർക്ക് പ്രതിമാസം 210 രൂപ ലഭിക്കും.
1.5 കോടി ജീവനക്കാർക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കും
കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപന പ്രകാരം കേന്ദ്ര ജീവനക്കാരുടെ ശമ്പള വർദ്ധനവ് 2021 ഏപ്രിൽ 1 മുതൽ ബാധകമാകും. ഈ വർധനവ് കേന്ദ്ര ജീവനക്കാരുടെ മിനിമം വേതനവും (Minimum Wage) വർദ്ധിപ്പിക്കും. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ഈ തീരുമാനം കേന്ദ്രസർക്കാർ, റെയിൽവേ, ഖനനം, എണ്ണപ്പാടങ്ങൾ, തുറമുഖങ്ങൾ, മറ്റ് കേന്ദ്ര സർക്കാർ ഓഫീസുകൾ എന്നിവയിൽ ജോലി ചെയ്യുന്ന 1.5 കോടി ജീവനക്കാർക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
വേരിയബിൾ ഡിയർനെസ് അലവൻസ് വർദ്ധിപ്പിക്കുന്നതിന്റെ ഗുണം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും കാഷ്വൽ ജീവനക്കാർ / തൊഴിലാളികൾ (contract and casual employees/workers) എന്നിവർക്കും നൽകുമെന്നും കേന്ദ്രസർക്കാർ പറയുന്നു.
Also Read: Narsinha Jayanti 2021: എല്ലാ ദുരിതങ്ങളിൽ നിന്നും മുക്തി നേടാൻ ഈ ദിനം വ്രതം എടുക്കൂ
പി.എഫ്, ഗ്രാറ്റുവിറ്റിയും വർദ്ധിക്കും
വേരിയബിൾ ഡിയർനെസ് അലവൻസ് നിർണ്ണയിക്കുന്നത് Consumer Price Index for Industrial Workers ന്റെ (CPI-IW) അടിസ്ഥാനത്തിലാണ്
ലേബർ ബ്യൂറോ തയ്യാറാക്കുന്ന വ്യാവസായിക തൊഴിലാളികൾക്കായുള്ള ശരാശരി ഉപഭോക്തൃ വില സൂചികയുടെ (സിപിഐ-ഐഡബ്ല്യു) അടിസ്ഥാനത്തിലാണ് വേരിയബിൾ ഡിയർനെസ് അലവൻസ് നിർണ്ണയിക്കുന്നത്. മന്ത്രാലയത്തിൽ നിന്നുള്ള പുതിയ വേരിയബിൾ ഡിയർനെസ് അലവൻസിനായി (VDA) 2020 ജൂലൈ മുതൽ ഡിസംബർ വരെയുള്ള ശരാശരി CPI-IW ഉപയോഗിച്ചു.
മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് വേരിയബിൾ ഡിയർനെസ് അലവൻസിലെ വർദ്ധനവ് പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, മറ്റ് ആനുകൂല്യങ്ങൾ എന്നിങ്ങനെ DA യുമായി നേരിട്ട് ബന്ധമുള്ളവയിൽ മാറ്റങ്ങൾ ഉണ്ടാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...