7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത! ജൂലൈ 1 മുതൽ ലഭിക്കും 28 ശതമാനം DA, ഒപ്പം TA യും വർദ്ധിക്കും

7th Pay Commission Latest Updates: കേന്ദ്ര സർക്കാരിന്റെ 50 ലക്ഷം  ജീവനക്കാർക്കും 61 ലക്ഷത്തോളം പെൻഷൻകാർക്കും ഒരു സന്തോഷവാർത്ത..     

Written by - Ajitha Kumari | Last Updated : May 3, 2021, 08:18 PM IST
  • കേന്ദ്ര സർക്കാർജീവനക്കാർക്കും, പെൻഷൻകാർക്കും ഒരു സന്തോഷവാർത്തയുണ്ട്
  • കൊറോണ മഹാമാരി കാരണം അലവൻസുകൾ നിർത്തിവച്ചിരുന്നു.
  • ജൂലൈ ഒന്നുമുതൽ കേന്ദ്ര ജീവനക്കാർക്ക് 28 ശതമാനം നിരക്കിൽ ഡിഎ ലഭിക്കും.
7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത! ജൂലൈ 1 മുതൽ ലഭിക്കും 28 ശതമാനം DA,  ഒപ്പം TA യും വർദ്ധിക്കും

7th Pay Commission Latest News Updates: കേന്ദ്ര സർക്കാരിന്റെ 50 ലക്ഷം  ജീവനക്കാർക്കും 61 ലക്ഷത്തോളം പെൻഷൻകാർക്കും ഒരു സന്തോഷവാർത്തയുണ്ട്. DA, HRA, TA എന്നിവയെക്കുറിച്ചുള്ള നിരവധി ഊഹാപോഹങ്ങൾക്കിടയിലാണ് ഇപ്പോൾ ഈ വാർത്തവരുന്നത് അതായത് സർക്കാർ ഡിയർ‌നെസ് അലവൻസ് (DA) നൽകുമെന്ന് മാത്രമല്ല വർദ്ധിച്ച നിരക്കനുസരിച്ച് അവർക്ക് യാത്രാ അലവൻസും, എച്ച്ആർഎയും നൽകും.   

ജൂലൈ 1 മുതൽ 28 ശതമാനം ഡിഎ ലഭിക്കും

അമർ ഉജാല ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ കൗൺസിലിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കൗൺസിലിലെ ഒരു നേതാവ് സർക്കാരിന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്തപ്പോൾ ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ "എന്തുകൊണ്ടാണ് നിങ്ങൾ സർക്കാരിനെ വിശ്വസിക്കാത്തത്? നിങ്ങൾ സർക്കാരിനെ വിശ്വസിക്കുക, സർക്കാർ പറഞ്ഞ കാര്യങ്ങൾ നിറവേറ്റുമെന്നും പറഞ്ഞുവെന്നാണ്. ജൂലൈ ഒന്നിന് അലവൻസുകളുടെ തുക 28 ശതമാനം വർദ്ധിപ്പിച്ച നിരക്കിൽ ജീവനക്കാരുടെ അക്കൗണ്ടിൽ നിക്ഷേപിക്കും.

Also Read: BSNL നൽകുന്നു മികച്ച recharge plan, വെറും 68 രൂപയ്ക്ക് 21 GB ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും  

DA തുക ഉടൻ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടു

കേന്ദ്ര ജീവനക്കാരുടെ നിരവധി ആവശ്യങ്ങൾ കാരണം 2020 ജനുവരി മുതൽ 2021 ജൂലൈ വരെയുള്ള ഡിഎ തുക കാലതാമസമില്ലാതെ പുറത്തിറക്കണമെന്ന് നാഷണൽ കൗൺസിൽ ഓഫ് സ്റ്റാഫ് സൈഡ് സർക്കാരിന് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു. കൊറോണാ കാലഘട്ടത്തിൽ സർക്കാർ ജീവനക്കാർ രണ്ട് പടി മുന്നിലാണ് പ്രവർത്തിക്കുന്നതെന്ന് All India Defence Employees Federation (AIDEF)ജനറൽ സെക്രട്ടറി സി ശ്രീകുമാർ പറയുന്നു. മാത്രമല്ല ചില വിഭാഗങ്ങളിൽ ജീവനക്കാർക്ക് 17 മണിക്കൂറിലധികം ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥയും ഉണ്ടായിരുന്നുവെന്നും  ചില ജീവനക്കാർ 24 മണിക്കൂറും ജോലി ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.  

ധനമന്ത്രാലയവുമായി കൂടിക്കാഴ്ച

ഡിയർനെസ് അലവൻസ് (DA) നാല് ശതമാനം ഉയർത്താൻ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ വർഷം തുടക്കത്തിൽ അംഗീകാരം നൽകിയിരുന്നു. ഈ പ്രഖ്യാപനത്തിന് ശേഷം ഡിയർനസ് അലവൻസ് 17 ശതമാനത്തിൽ നിന്ന് 21 ശതമാനമായി ഉയർത്തി. എന്നാൽ കൊറോണ പകർച്ചവ്യാധി കണക്കിലെടുത്ത് 2020 ജനുവരി മുതൽ 2021 ജൂൺ വരെ ഡിഎ, ഡിആർ, മറ്റ് അലവൻസുകൾ സർക്കാർ മരവിപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് സർക്കാരിന് നിരവധി കത്തുകൾ എഴുതിയിട്ടുണ്ടെന്ന് സി. ശ്രീകുമാർ പറയുന്നു. ഉദ്യോഗസ്ഥരും ധനമന്ത്രാലയവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഈ വിഷയം ഉന്നയിക്കുകയും ചെയ്തു. 

Also Read: Clove Benefits: പുരുഷന്മാർ ദിനവും 3 ഗ്രാമ്പൂ കഴിക്കുന്നത് വളരെയധികം ഫലപ്രദം

DA, HRA, TA എന്നിവ വർദ്ധിക്കും

ഇപ്പോൾ ജീവനക്കാരുടെ ക്ഷമ നഷ്ടപ്പെടുന്നുവെന്നും അതിനാൽ അവർക്ക് ഉടൻ അലവൻസുകൾ നൽകണമെന്നും അടുത്തിടെ നടന്ന യോഗത്തിൽ ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.  കേന്ദ്ര സർക്കാർ അലവൻസുകൾ നിർത്തിയപ്പോൾ ആ സമയം ഡിഎ തുക 17 ശതമാനം നിരക്കിൽ ലഭിക്കേണ്ടതായിരുന്നു.  എന്നാൽ ഇപ്പോൾ വരെ ആ നിരക്ക് വർദ്ധിച്ചിരിക്കുകയാണ്.  ഇക്കാര്യത്തിൽ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നൽകിയ ഉറപ്പനുസരിച്ച് ജൂലൈ ഒന്നുമുതൽ കേന്ദ്ര ജീവനക്കാർക്ക് 28 ശതമാനം നിരക്കിൽ ഡിഎ ലഭിക്കുമെന്നാണ്. എച്ച്‌ആർ‌എയും, ടി‌എയും വർദ്ധിച്ച നിരക്കിൽ പുറത്തിറക്കും. എച്ച്‌ആർ‌എയുടെ കാര്യത്തിൽ 3 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് കേൾക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News