NIA Recruitment 2024 Registration online: ദേശീയ അന്വേഷണ ഏജൻസിയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സബ് ഇൻസ്പെക്ടർ മുതൽ ഹെഡ് കോൺസ്റ്റബിൾ വരെയുള്ള നിരവധി തസ്തികകളിലാണ് എൻഐഎ റിക്രൂട്ട്മെൻറ് നടത്തുന്നത്. താത്പര്യമുള്ളവർക്ക് എൻഐഎയുടെ വെബ്സൈറ്റ് വഴി ഓണ്‍ ലൈനായി അപേക്ഷ സമർപ്പിക്കാം.
അവസാന തീയതി
ഡിസംബർ 22 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. അപേക്ഷ ക്ഷണിച്ച് 60 ദിവസത്തിനുള്ളിൽ വേണം അപേക്ഷിക്കാൻ. നിലവിൽ ഈ റിക്രൂട്ട്‌മെൻ്റുകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി 2024 ഫെബ്രുവരി 22 ആണ്. ആകെ 119 തസ്തികകളിലേക്കാണ് റിക്രൂട്ട്മെൻറ് നടത്തുന്നത്.
ഇതിൽ 43 തസ്തികകൾ ഇൻസ്പെക്ടർ, 51 തസ്തികകൾ സബ് ഇൻസ്പെക്ടർ, 13 തസ്തികകൾ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ, 12 തസ്തികകൾ ഹെഡ് കോൺസ്റ്റബിൾ എന്നിങ്ങനെയാണ്.അപേക്ഷകൾ ഓൺലൈനിൽ മാത്രമായിരിക്കും, ഇതിനായി എൻഐഎയുടെ ഔദ്യോഗിക വെബ്സൈറ്റ് nia.gov.in സന്ദർശിക്കുക, അതിൻ്റെ വിലാസം – വിശദാംശങ്ങൾ വായിച്ച് മനസ്സിലാക്കിയ ശേഷം അപേക്ഷ സമർപ്പിക്കുക.
ആർക്കൊക്കെ അപേക്ഷിക്കാം
മാനദണ്ഡങ്ങൾ അനുസരിച്ച് എൻഐഎയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും വ്യത്യസ്തമായിരിക്കും. വിശദാംശങ്ങൾ അറിയാൻ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അറിയിപ്പ് പരിശോധിക്കാം. 12-ാം ക്ലാസ് മുതൽ ബിരുദം വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 18 മുതൽ 56 വയസ്സ് വരെ.
തിരഞ്ഞെടുപ്പ് എങ്ങനെ
എഴുത്തുപരീക്ഷ, ഡോക്യുമെൻ്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിങ്ങനെ വിവിധ തരത്തിലുള്ള പരീക്ഷകളിൽ വിജയിച്ച ശേഷമാണ് ഈ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ആദ്യ ഘട്ടം പാസാകുന്നവർ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് പോകൂ. ഇൻസ്പെക്ടർ തസ്തികയിൽ 35,000 മുതൽ 1,12,000 രൂപ വരെയും അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ തസ്തികയിൽ 29,000 മുതൽ 92,300 രൂപ വരെയും ഹെഡ് കോൺസ്റ്റബിൾ തസ്തികയിൽ 25,000 മുതൽ 81,000 രൂപ വരെയും വരെയാണ് ശമ്പളം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.