Viral Video: ധൈര്യമുണ്ടെങ്കിൽ പിടിക്കെടാ! പുലിയുടെ മുൻപിൽ കൂളായി നിന്ന് പുല്ല് തിന്നുന്ന മാൻ

വിശന്നുവലഞ്ഞ ചീറ്റപ്പുലി പാഞ്ഞടുത്തിട്ടും തെല്ലും ഭയമില്ലാതെ നിന്ന് പുല്ല് തിന്നുന്ന മാനിനെ വീഡിയോയിൽ കാണാം. 

Written by - Zee Malayalam News Desk | Last Updated : Mar 19, 2022, 05:25 PM IST
  • ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ച രസകരമായ വീഡിയോ വൈറലാകുകയാണ്.
  • "ചീറ്റയുടെ വിൻഡോ ഷോപ്പിംഗ്" എന്ന ക്യാപ്ഷനോടെയാണ് ഐഎഫ്‌എസ് ഓഫീസർ ട്വിറ്റ് ചെയ്തത്. നിരവധി പേരാണ് വീഡിയോ കണ്ടത്.
Viral Video: ധൈര്യമുണ്ടെങ്കിൽ പിടിക്കെടാ! പുലിയുടെ മുൻപിൽ കൂളായി നിന്ന് പുല്ല് തിന്നുന്ന മാൻ

സിംഹവും പുലിയുമൊക്കെ വേട്ടയാടാൻ വരുമ്പോൾ എങ്ങനെയും ഓടി രക്ഷപ്പെടുക മറ്റ് മൃ​ഗങ്ങൾ ചെയ്യാറുള്ളത്. എത്ര ശ്രമിച്ചാലും പലപ്പോഴും ഇവയുടെ പിടിയിൽ വീണ് പോകാറുണ്ട് മൃ​ഗങ്ങൾ. ഏറ്റവും വേ​ഗതയേറിയ മൃ​ഗമായ ചീറ്റപ്പുലി വേട്ടയാടാൻ എത്തിയാൽ പിന്നത്തെ കാര്യം പറയേണ്ടതില്ലല്ലോ. അത്തരത്തിൽ ഒരു ചീറ്റപ്പുലിയുടെ മുന്നിൽപെടുന്ന ഒരു മാനിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

വിശന്നുവലഞ്ഞ ചീറ്റപ്പുലി പാഞ്ഞടുത്തിട്ടും തെല്ലും ഭയമില്ലാതെ നിന്ന് പുല്ല് തിന്നുന്ന മാനിനെ വീഡിയോയിൽ കാണാം. സാധാരണ പുലിയെ കണ്ടാൽ മാൻ ഓടുകയല്ലേ വേണ്ടതെന്ന് പലരും ചോദിക്കാം. എന്നാൽ അവർക്കിടയിൽ ഒരു വേലി ഉണ്ടായിരുന്നതാണ് മാൻ ഭയമില്ലാതെ നിന്നതിന് കാരണം. 

 

Also Read: Viral Video: യുദ്ധമുഖത്തെ ഹൃദയസ്പർശിയായ കാഴ്ച, തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ പൂച്ചക്കുട്ടിയെ പുറത്തെടുത്ത് രക്ഷാപ്രവർത്തകർ

 

ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ച രസകരമായ വീഡിയോ വൈറലാകുകയാണ്. "ചീറ്റയുടെ വിൻഡോ ഷോപ്പിംഗ്" എന്ന ക്യാപ്ഷനോടെയാണ് ഐഎഫ്‌എസ് ഓഫീസർ ട്വിറ്റ് ചെയ്തത്. നിരവധി പേരാണ് വീഡിയോ കണ്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News