Fuel Price: ഇന്ധനവിലയില്‍ നടുവൊടിഞ്ഞു പൊതുജനം, ജനത്തെ പിഴിഞ്ഞ് സര്‍ക്കാരുകള്‍

രാജ്യത്ത് ഇന്ധനവില ദിനം നപ്രതി വര്‍ധിക്കുകയാണ്.  85 രൂപയ്ക്ക് മുകളിലാണ് ഇന്ന് എല്ലാ മെട്രോ നഗരങ്ങളിലും നിരക്ക്.

Written by - Zee Malayalam News Desk | Last Updated : Feb 6, 2021, 04:16 PM IST
  • പെട്രോളിന് മുംബൈയില്‍ 93.49 വിലയുള്ളപ്പോള്‍ ഡല്‍ഹിയില്‍ 86.95 രൂപയാണ്.
  • ഇന്ധനവില സെഞ്ച്വറി യടിക്കാന്‍ ഒരുങ്ങുമ്പോള്‍ എങ്ങിനെ പ്രതികരിക്കണം എന്നറിയാതെ വലയുകയാണ് പൊതുജനം.
Fuel Price: ഇന്ധനവിലയില്‍  നടുവൊടിഞ്ഞു  പൊതുജനം,  ജനത്തെ പിഴിഞ്ഞ്  സര്‍ക്കാരുകള്‍

രാജ്യത്ത് ഇന്ധനവില ദിനം നപ്രതി വര്‍ധിക്കുകയാണ്.  85 രൂപയ്ക്ക് മുകളിലാണ് ഇന്ന് എല്ലാ മെട്രോ നഗരങ്ങളിലും നിരക്ക്.

പെട്രോളിന്  മുംബൈയില്‍ 93.49 വിലയുള്ളപ്പോള്‍ ഡല്‍ഹിയില്‍  86.95 രൂപയാണ്.   ഇന്ധനവില (Fuel Price) സെഞ്ച്വറി യടിക്കാന്‍ ഒരുങ്ങുമ്പോള്‍ എങ്ങിനെ പ്രതികരിക്കണം  എന്നറിയാതെ വലയുകയാണ് പൊതുജനം.

ഇന്ധനവിലയും  അനുബന്ധ  വിലക്കയറ്റവും പ്രാധാന പ്രചാരണ ആയുധമാക്കി 2014 മെയ് മാസത്തില്‍ NDA സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍  ഇന്ത്യ വാങ്ങുന്ന  ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 108.05 ഡോളര്‍ ആയിരുന്നു. ഇന്ന്  ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് വെറും 56 ഡോളര്‍...  എന്നാല്‍ അന്തരാഷ്ട്ര വിപണിയിലെ   ക്രൂഡ് ഓയിലിന്‍റെ വില വ്യത്യാസം രാജ്യത്ത് പെട്രോള്‍, ഡീസല്‍, ഗ്യാസ് വിലകളില്‍ പ്രകടമാകുന്നില്ല എന്നത് ഏറെ ഗൗരവത്തോടെ കാണേണ്ട വസ്തുതയാണ്...

പൊതുജനത്തെ പിഴിഞ്ഞ് അടിച്ചു പൊളിയ്ക്കുകയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എന്നതാണ് വസ്തുത.  
കേന്ദ്ര സര്‍ക്കാരിന്‍റെ  എല്ലാ നയങ്ങളും എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍  ഇന്ധന വിലയുടെ കാര്യം വരുമ്പോള്‍  സര്‍ക്കാരിനെ തിരുത്താനോ സ്വയം മാതൃക കാട്ടാനോ തയ്യാറല്ല... 

കഴിഞ്ഞ കുറെ മാസങ്ങളായി  സംസ്ഥാനത്ത് ഇന്ധന വിലയില്‍ തുടരുന്ന റെക്കോര്‍ഡ് വര്‍ധനയില്‍ നടുവൊടിഞ്ഞു സാധാരണക്കാര്‍  വലയുകയാണ്. എന്നാല്‍, ഇന്ധന വില വര്‍ദ്ധനയില്‍ പ്രതികരിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തയ്യാറല്ല എന്നതാണ് മറ്റൊരു പ്രധാന വസ്തുത. 

അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഇന്ധന വില  വര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തമാണ്. ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേടുന്ന  ലാഭം കാട്ടിയാണ് രോഷ പ്രകടനം. എന്നാല്‍, ഇരു സര്‍ക്കാരുകള്‍ക്കും  ഈ നികുതി കിട്ടിയേ തീരൂ എന്നതാണ് ഇന്നത്തെ സാമ്പത്തിക സാഹചര്യം.  ഇതോടെ വെട്ടിലായിരിയ്ക്കുന്നത്  സാധാരണക്കാരാണ്. കൂടതെ,  കോവിഡ് ഭീതിയില്‍ പൊതുഗതാഗതം ഉപേക്ഷിച്ചു സ്വകാര്യ വാഹനങ്ങളിലേക്കു മാറിയവരെല്ലാം ഇന്ധന വില വര്‍ധനയില്‍ പകച്ചു നില്‍ക്കുകയാണ്.

Also read: LPG Gas: പാചക വാതകത്തിന് വീണ്ടും വില കൂട്ടി, മൂന്ന് മാസത്തിനിടെ 126 രൂപയുടെ വര്‍ദ്ധനവ്

നിത്യോപയോഗ സാധനങ്ങളുടെ വിലനിയന്ത്രിക്കുമെന്നു സര്‍ക്കാരുകള്‍ അവകാശപ്പെടുമ്പോഴും ഇന്ധനവിലയില്‍ നികുതിയിളവിനുപോലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാവുന്നില്ല. പെട്രോളിനേയും ഡീസലിനേയും ജിഎസ് ടിയുടെ പരിധിയില്‍ കൊണ്ടു വരണമെന്ന് ആവശ്യപ്പെടാന്‍ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറല്ല. കാരണം എല്ലാ സര്‍ക്കാരുകളുടെയും കണ്ണ് ഇന്ധന വിപണി നല്‍കുന്ന  നികുതി പണത്തില്‍ തന്നെയാണ്. 

Also read: Budget 2021: Petrol ന് 2.5 രൂപയും ഡീസലിന് 4 രൂപ യും Agri Infra Cess ഏർപ്പെടുത്തി; വില വർധിക്കില്ല

രാജ്യാന്തര വിപണയില്‍ എണ്ണ വില കുറഞ്ഞപ്പോള്‍  നികുതി കൂട്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍  പണം കൊയ്യുകയാണ്. കൊറോണ കാലത്ത് ഇന്ധന വില കൂട്ടി ഇരു സര്‍ക്കാരുകളും  ജനത്തെ പിഴിയുമ്പോള്‍  അടിക്കടി വര്‍ദ്ധിക്കുന്ന ഇന്ധന വിലയ്ക്കെതിരെയുള്ള പൊതുജനത്തിന്‍റെ പ്രതിഷേധം  ഏറ്റെടുക്കാന്‍ ഒരു ശക്തമായ പ്രതിപക്ഷം പോലും രാജ്യത്തില്ല എന്നത് ഖേദകരമാണ്....

 

Trending News