Franco Mulakkal: ഫ്രാങ്കോ മുളയ്ക്കൽ ബിഷപ് സ്ഥാനം രാജിവച്ചു; അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി

Jalandhar Bishop: ഏറെ സന്തോഷവും നന്ദിയുമെന്ന് രാജിവാർത്ത അറിയിച്ചുകൊണ്ട് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. ജലന്ദർ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കുന്നതിനുമാണ് രാജിയെന്നും ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jun 1, 2023, 04:50 PM IST
  • കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടിരുന്നു
  • രാജി അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു
Franco Mulakkal: ഫ്രാങ്കോ മുളയ്ക്കൽ ബിഷപ് സ്ഥാനം രാജിവച്ചു; അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി

ന്യൂഡൽഹി: ഫ്രാങ്കോ മുളയ്ക്കൽ ജലന്തർ ബിഷപ് സ്ഥാനത്ത് നിന്ന് രാജി വച്ചു. മാർപ്പാപ്പ രാജി സ്വീകരിച്ചു. ഫ്രാങ്കോ ഇനി ബിഷപ് എമരിറ്റസ് എന്ന് അറിയപ്പെടും. ഏറെ സന്തോഷവും നന്ദിയുമെന്ന് രാജിവാർത്ത അറിയിച്ചുകൊണ്ട് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. ജലന്ദർ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കുന്നതിനുമാണ് രാജിയെന്നും ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു.

‘‘പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചു. പ്രാർഥിച്ചവർക്കും കരുതലേകിയവർക്കും നന്ദി. താനൊഴുക്കിയ കണ്ണീർ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ’’ ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടിരുന്നു. അതേസമയം, രാജി അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു.

Updating....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News