ഇംഫാൽ: മണിപ്പൂരിൽ ആയുധധാരികളായ അക്രമികൾ തട്ടിക്കൊണ്ടുപോയെന്ന് സംശയിച്ചിരുന്ന നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ചയാണ് വീണ്ടും ആക്രമണമുണ്ടായത്. മെയ്തേയ് വിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. ഇവരെ മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലെ ഹയോതക് ഫൈലൻ ഗ്രാമത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ബുധനാഴ്ച വിറക് എടുക്കാൻ പോയ നാലുപേരെയും കാണാതായതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആനന്ദ് സിംഗ്, ദാരാ സിംഗ്, ഇബോംച സിംഗ്, റോമൻ സിംഗ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
അതിനിടെ, വ്യാഴാഴ്ച ഹവോതക് ഫൈലെൻ ഗ്രാമത്തിൽ വീണ്ടും വെടിവെയ്പുണ്ടായി. നൂറിലധികം സ്ത്രീകളും കുട്ടികളും പ്രായമായവരും സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. കഴിഞ്ഞ വർഷം മെയ് ആദ്യം മുതൽ മെയ്തേയ്, കുക്കി സമുദായങ്ങൾ തമ്മിലുള്ള വംശീയ കലാപം മണിപ്പൂരിൽ തുടരുകയാണ്.
സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇരുന്നൂറിലധികം ആളുകൾ കൊല്ലപ്പെടുകയും 67,000-ത്തോളം ആളുകൾ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്തു. മണിപ്പൂരിലെ ചുരാചന്ദ്‌പൂരിലാണ് ഇന്നലെ സംഘര്‍ഷം ഉണ്ടായത്.
ALSO READ: ശൈത്യകാലത്തെ ഭക്ഷണക്രമത്തിൽ ഈന്തപ്പഴം ചേർക്കാം; ഗുണങ്ങൾ നിരവധി
അതേസമയം മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങിനെതിരെ കുക്കി വിഭാഗക്കാർ രംഗത്ത് വന്നു. കുക്കികളുടെ പിന്നോക്ക വിഭാഗ പദവി പുനഃപരിശോധിക്കേണ്ടതാണെന്ന മുഖ്യമന്ത്രി ബീരേൻ സിംഗിന്റെ പ്രസ്താവനയ്ക്കെതിരെയാണ് കുക്കികൾ രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്ത് സംഘര്‍ഷം വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലേക്ക് നയിക്കുമെന്ന് കുക്കി വിഭാഗം നേതാക്കൾ പറയുന്നു. കുക്കികളെ ലക്ഷ്യമിടാനാണ് സർക്കാർ നീക്കമെങ്കിൽ സാഹചര്യം മോശമാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
കുക്കികളുടെ എസ്ടി പദവി പുനപരിശോധിക്കാൻ സമിതി സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബീരേൻ സിംഗ് പറഞ്ഞിരുന്നു. മെയ്‌തേയ് വിഭാഗത്തിന് എസ്‌ടി പദവി നൽകണമെന്ന കോടതി ഉത്തരവാണ് സംസ്ഥാനത്ത് ഇരുവിഭാഗങ്ങളും തമ്മിലുള്ള വംശീയ കലാപത്തിന് കാരണമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.