New Delhi: പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം നടക്കുകയാണ്. ഏറെ നിര്‍ണ്ണായകമായ ചോദ്യോത്തരങ്ങളാണ് ഇന്ന് ലോക്സഭയില്‍ നടന്നത്. അതിലൊന്നാണ്, ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ടതായിരുന്നു.
ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം രാജ്യത്തെ ഏറ്റവും വിവാദം നിറഞ്ഞ വിഷയമാണ്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്താണ് ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ധനികര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി നല്ലൊരു ശതമാനം പേര്‍ക്കും സ്വിസ് ബാങ്കില്‍ നിക്ഷേപമുണ്ട് എന്നായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ ഉയര്‍ന്നിരുന്ന ആരോപണം.
Also Read: Banking Update: ധനമന്ത്രിയുടെ നിര്‍ദ്ദേശം, SBI, HDFC & ICICI ബാങ്ക് ഉപയോക്താക്കള്‍ക്ക് നേട്ടം
അതുകൂടാതെ, 2014 ലോകസഭ തിരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യാക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം വന്‍ വിവാദമായിരുന്നു. സ്വിസ് ബാങ്കിലുള്ള ഇന്ത്യാക്കാരുടെ നിക്ഷേപം രാജ്യത്ത് എത്തിച്ചാല്‍ ഓരോ ഇന്ത്യാക്കാരന്‍റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപവരെ നിക്ഷേപിക്കാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസ്താവിച്ചിരുന്നു. അതിനുശേഷം ഇടയ്ക്കിടെ ഇന്ത്യാക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപ വിവാദം തലപൊക്കാറുണ്ട്
അതേപോലെ ഇന്ന് ലോക്സഭയിലും ഈ വിഷയം ഉയര്‍ന്നുവന്നു. എന്നാല്‍, സ്വിസ് ബാങ്കിൽ ഇന്ത്യാക്കാര്‍ എത്ര കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന ചോദ്യത്തിന് ധനമന്തി നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ത്യാക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം സംബന്ധിച്ച ഔദ്യോഗിക വിലയിരുത്തലുകളൊന്നും ഇതുവരെ നടത്തിയിട്ടില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. അതായത്, ഇന്ത്യൻ പൗരന്മാരും കമ്പനികളും സ്വിസ് ബാങ്കിൽ എത്ര പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് സർക്കാരിന് അറിയില്ല, ധനമന്ത്രി രേഖാമൂലം മറുപടി നല്‍കി.
എന്നാൽ, 2020നെ അപേക്ഷിച്ച് 2021ൽ ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപം വര്‍ദ്ധിച്ചതായി ചില മാധ്യമങ്ങളിൽ പറയുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് കോൺഗ്രസ് സർക്കാർ ഉള്ളപ്പോൾ. വിദേശത്ത് ഒളിപ്പിച്ച കള്ളപ്പണം ഒരു പ്രധാന വിഷയമായിരുന്നു. വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണത്തെക്കുറിച്ച് മാധ്യമങ്ങളിൽ എപ്പോഴും ചർച്ചയായിട്ടുണ്ട്. ഒരു പക്ഷേ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ പതനത്തിന് വഴിയൊരുക്കിയ കാരണങ്ങളില്‍ ഒന്നാണ് സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപം....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...