Train Accident: ഓടുന്ന ട്രെയിനിൽ നിന്ന് വേര്‍പെട്ടത്‌ 5 ബോഗികള്‍, ഒഴിവായത് വന്‍ ദുരന്തം

Train Accident: ഓടുന്ന ട്രെയിനില്‍ നിന്ന്  അഞ്ച് ബോഗികൾ പെട്ടെന്ന് വേർപെട്ടു, എഞ്ചിൻ കിലോമീറ്ററുകൾ ഓടി.  ബിഹാറിലെ ബെട്ടിയയിലാണ് സംഭവം നടന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 2, 2023, 05:59 PM IST
  • ഓടുന്ന ട്രെയിനില്‍ നിന്ന് അഞ്ച് ബോഗികൾ പെട്ടെന്ന് വേർപെട്ടു, എഞ്ചിൻ കിലോമീറ്ററുകൾ ഓടി. ബിഹാറിലെ ബെട്ടിയയിലാണ് സംഭവം നടന്നത്.
Train Accident: ഓടുന്ന ട്രെയിനിൽ നിന്ന് വേര്‍പെട്ടത്‌ 5 ബോഗികള്‍, ഒഴിവായത് വന്‍ ദുരന്തം

Patna, Bihar: വന്‍ ട്രെയിന്‍ അപകടം ഒഴിവായി. ഓടുന്ന ട്രെയിനില്‍ നിന്ന്  അഞ്ച് ബോഗികൾ പെട്ടെന്ന് വേർപെട്ടു, എഞ്ചിൻ കിലോമീറ്ററുകൾ ഓടി.  ബിഹാറിലെ ബെട്ടിയയിലാണ് സംഭവം നടന്നത്. 

സത്യാഗ്രഹ എക്സ്പ്രസ് ആണ്  അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.  ബെട്ടിയയിലെ മജ്ഹൗലിയ സ്റ്റേഷന് സമീപം വച്ചാണ് 'സത്യാഗ്രഹ എക്‌സ്‌പ്രസിന്‍റെ' അഞ്ച് ബോഗികൾ വേര്‍പെട്ടത്‌.  പിന്നീട് കിലോമീറ്ററുകള്‍ മുന്നോട്ട് ഓടി. മുസാഫർപൂർ-നർകതിയാഗഞ്ച് റെയിൽവേ സെക്ഷനിലാണ് സംഭവം.  

അപകടം മനസിലായതോടെ യാത്രക്കാര്‍ റെയിൽവേ ഉദ്യോഗസ്ഥറെ വിവരം അറിയിച്ചു.  ഈസ്റ്റ് സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി വേണ്ട നടപടികള്‍ കൈക്കൊണ്ടു. 
 
സംഭവത്തില്‍ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. രണ്ട് ബോഗികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്ലിംഗിലെ തകരാർ കാരണമാണ്  ബോഗികൾ എഞ്ചിനിൽ നിന്ന് വേർപെട്ടുപോയത് എന്നാണ് പ്രാഥമിക അനുമാനം.  സംഭവത്തിൽ ഈസ്റ്റ് സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്.  ബോഗികള്‍ വേര്‍പിരിഞ്ഞശേഷവും എഞ്ചിൻ കിലോമീറ്ററുകളോളം പോയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ട്രെയിൻ മജ്‌ഹൗലിയ സ്‌റ്റേഷനിൽ നിന്ന് പുറപ്പെട്ടയുടൻ അഞ്ച് ബോഗികൾ വേർപെടുത്തിയതായും എഞ്ചിൻ മറ്റ് ബോഗികളുമായി മുന്നോട്ട് നീങ്ങിയതായാണ് റിപ്പോര്‍ട്ട്. എഞ്ചിൻ ഡ്രൈവർ കുറച്ച് ദൂരം മാത്രം മുന്നോട്ട് പോയിരുന്നു. അപകടം മനസിലാക്കിയ ഡ്രൈവർ തിരികെവന്ന് പിന്നിൽ ഉപേക്ഷിച്ച ബോഗികള്‍ ചേര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ...

 

 

Trending News