ബെംഗളൂരു: ഇന്ത്യയിൽ ആദ്യമായി ഒമിക്രോണ്‍ (Omicron) വകഭേദം സ്ഥിരീകരിച്ച ഒരാള്‍ രാജ്യം വിട്ടതായി റിപ്പോർട്ട്. 66 കാരനായ ദക്ഷിണാഫ്രിക്കൻ (South Africa) സ്വദേശിയാണ് സ്വകാര്യ ലാബില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇന്ത്യ വിട്ട് ദുബായിലേക്ക് (Dubai) പോയത്.
നവംബര്‍ 27-ന് ഇയാൾ രാജ്യം വിട്ടതായി ബെംഗളൂരു കോര്‍പറേഷന്‍ അറിയിച്ചു. ഇയാളുടെ യാത്രാ വിവരങ്ങളും കോര്‍പറേഷന്‍ പുറത്തുവിട്ടു. കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുമായി നവംബര്‍ 20നാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
Also Read: Omicron | ഒമിക്രോൺ വ്യാപനം; ആഫ്രിക്കയ്ക്ക് സഹായവുമായി ഇന്ത്യ
ഒരാഴ്ച ഹോട്ടലില്‍ ക്വാറന്റൈനിലിരുന്നതിന് ശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായി. സ്വകാര്യ ലാബിലാണ് ഇയാള്‍ പരിശോധന നടത്തിയത്. നെഗറ്റീവായതിന് പിന്നാലെ നവംബര്‍ 27ന് രാത്രി ഇയാൾ ദുബായിലേക്ക് കടക്കുവായിരുന്നു. ഇയാള്‍ക്ക് ലക്ഷണങ്ങളില്ലായിരുന്നു, കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും എടുത്തിരുന്നു.
ഒമിക്രോണ്‍ ആദ്യം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിലായതിനാല്‍ നവംബര്‍ 22ന് ഇയാളുടെ സാമ്പിള്‍ വീണ്ടും പരിശോധനക്കയച്ചു. എന്നാൽ ഫലം വരുന്നത് മുന്നേ പിറ്റേ ദിവസം സ്വകാര്യ ലാബില്‍ സ്വയം പരിശോധനക്ക് വിധേയനായ ഇയാള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയതിന് ശേഷം രാജ്യം വിടുകയായിരുന്നു.
Also Read: Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം; രോഗം പിടിച്ച് നിർത്താൻ ലോകം നെട്ടോട്ടം ഓടുന്നു
ഇയാളോട് നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 24 പേരുടെയും നേരിട്ടല്ലാതെ സമ്പര്‍ക്കം പുലര്‍ത്തിയ 240 പേരുടെയും പരിശോധനാഫലം നെഗറ്റീവായി. വിദേശയാത്ര നടത്താത്ത ഡോക്ടര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇവരുമായി സമ്പര്‍ക്കമുണ്ടായ അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരെ സമ്പര്‍ക്കവിലക്കിലേക്ക് മാറ്റി. ജനതിക പരിശോധനക്കായി ഇവരുടെ സാമ്പിള്‍ അയച്ചുകൊടുത്തെന്നും അധികൃതര്‍ അറിയിച്ചു. കര്‍ണാടകയില്‍ ഡോക്ടര്‍ അടക്കമുള്ള രണ്ട് പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.
ഡോക്ടര്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സീന്‍ (Covid Vaccine) സ്വീകരിച്ചിരുന്നതായും അധികൃതര്‍ വ്യക്തമാക്കി. ഇയാള്‍ വിദേശ യാത്ര നടത്തിയിട്ടില്ല. നവംബര്‍ 21ന് പനിയും (Fever) ശരീര വേദനയുമാണ് ലക്ഷണങ്ങളായി കണ്ടത്. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ (Hospital) പ്രവേശിപ്പിക്കുകയും സാമ്പിള്‍ കൂടുതല്‍ പരിശോധനക്കായി അയച്ചുകൊടുക്കുകയും ചെയ്തു. ഇയാള്‍ക്ക് 13 പേരുമായി നേരിട്ടും 250 പേരുമായി നേരിട്ടല്ലാതെയും സമ്പര്‍ക്കമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...