ഒരേ യുദ്ധവിമാനം ഒരുമിച്ച് പറത്തി വ്യോമസേനയുടെ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് ഒരു അച്ഛനും മകളും. വ്യോമസേന പൈലറ്റുമാരായ എയർ കമാന്ററായ സഞ്ജയ് ശർമയും ഫ്ളൈയിംഗ് ഓഫീസറായ മകൾ അനന്യ ശർമയുമാണ് ചരിത്രം കുറിച്ചിരിക്കുന്നത്. ഇതോടെ വ്യോമസേനയിൽ യുദ്ധ വിമാനം പറത്തുന്ന ആദ്യ അച്ഛനും മകളുമായിരിക്കുകയാണ് അവർ.
മെയ് 30നാണ് ഇരുവരും ചേർന്ന് ഹോക്ക്-132 യുദ്ധവിമാനം പറത്തിയത്. അന്ന് എടുത്ത ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ പിന്നീട് വൈറലായത്. വ്യോമസേനയുടെ ബിദാർ സ്റ്റേഷനിൽ വെച്ചായിരുന്നു ഇരുവരും യുദ്ധ വിമാനം പറത്തിയത്. പരിശീലനത്തിന്റെ ഭാഗമായിട്ടാണ് അനന്യ പൈലറ്റായി എത്തിയത്. ഒരു ദൗത്യത്തിനായി പിതാവും മകളും ഒരേ യുദ്ധവിമാനത്തിന്റെ ഭാഗമായ ഒരു സംഭവവും വ്യേമസേനയിൽ മുമ്പ് ഉണ്ടായിട്ടില്ലെന്ന് ഐഎഎഫ് വക്താവ് വിങ് കമാൻഡർ ആശിഷ് മോഗെ പറഞ്ഞു.
ചെറുപ്പം മുതൽ ഒരു ഫൈറ്റർ പൈലറ്റാകണമെന്നായിരുന്നു അനന്യയുടെ ആഗ്രഹം. 2016 മുതലാണ് ഇന്ത്യൻ വ്യേമസേനയിൽ ഫൈറ്റർ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയത്. 2016-ല്‍ വ്യോമസേനയിലെത്തിയ വനിതാ ഫൈറ്റര്‍ പൈലറ്റ് ആദ്യബാച്ചുകാരിയാണ് അനന്യ. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബി.ടെക് ബിരുദം നേടിയ േശഷമാണ് പരിശീലനം തുടങ്ങിയത്. 2021 ഡിസംബറില്‍ ഫൈറ്റര്‍ പൈലറ്റായി നിയമനം. 1989-ലാണ് എയര്‍ കമ്മഡോര്‍ സഞ്ജയ് ശര്‍മ വ്യോമസേയില്‍ നിയമിതനാകുന്നത്. യുദ്ധവിമാനങ്ങള്‍ പറത്തി വിപുലമായ അനുഭവസമ്പത്തുണ്ട്. മിഗ്-21 സ്‌ക്വാഡ്രനെ നിയന്ത്രിച്ച പരിചയവുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...