Exit Poll Results 2023: തിരഞ്ഞെടുപ്പ് മാമാങ്കം അവസാനിച്ചു, ഇനി എക്സിറ്റ് പോളിന്‍റെ ഊഴം

Exit Poll Results 2023:  നിയമസഭ തിരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിള്‍  രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് ഭരണം നടത്തുമ്പോൾ മധ്യപ്രദേശിൽ ബിജെപിയാണ് ഭരണകക്ഷി. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു തുടർച്ചയായി മൂന്നാം തവണയും ജനവിധി തേടുന്ന ഭാരത് രാഷ്ട്ര സമിതിയാണ് തെലങ്കാന ഭരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 30, 2023, 06:02 PM IST
  • രാജസ്ഥാനിൽ അധികാരം തിരിച്ചുപിടിക്കാനും മധ്യപ്രദേശ് നിലനിർത്താനും ബിജെപി ശ്രമിക്കുമ്പോള്‍ അഞ്ച് സംസ്ഥാനങ്ങളിലും വിജയിച്ച് ചരിത്രം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
Exit Poll Results 2023: തിരഞ്ഞെടുപ്പ് മാമാങ്കം അവസാനിച്ചു, ഇനി എക്സിറ്റ് പോളിന്‍റെ ഊഴം

Assembly Elections 2023: മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറാം എന്നീ 5 സംസ്ഥാനങ്ങളില്‍ നടന്ന വാശിയേറിയ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടം അവസാനിച്ചു. നിയമസഭ തിരഞ്ഞെടുപ്പിന്‍റെ എക്‌സിറ്റ് പോളുകൾ  തെലങ്കാനയിലെ വോട്ടെടുപ്പ് അവസാനിച്ച ശേഷം പുറത്തുവരും.

Also Read:  Indian Railways: ഡ്യൂട്ടി സമയം കഴിഞ്ഞു, ട്രെയിന്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ മുങ്ങി, കുടുങ്ങിയത് 2500 യാത്രക്കാര്‍
 
നിയമസഭ തിരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിള്‍  രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് ഭരണം നടത്തുമ്പോൾ മധ്യപ്രദേശിൽ ബിജെപിയാണ് ഭരണകക്ഷി. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു തുടർച്ചയായി മൂന്നാം തവണയും ജനവിധി തേടുന്ന ഭാരത് രാഷ്ട്ര സമിതിയാണ് തെലങ്കാന ഭരിക്കുന്നത്. മിസോറാമിൽ ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് സംസ്ഥാനം നിലനിർത്താൻ ശ്രമിക്കുമ്പോൾ ബിജെപിയും കോൺഗ്രസും അട്ടിമറി വിജയത്തിനായി ശ്രമിക്കുകയാണ്. 

Also Read:   Financial Rules Changes: ഡിസംബര്‍ മുതല്‍ 5 സാമ്പത്തിക, സാങ്കേതിക നിയമങ്ങളില്‍ മാറ്റം  

രാജസ്ഥാനിൽ അധികാരം തിരിച്ചുപിടിക്കാനും മധ്യപ്രദേശ് നിലനിർത്താനും ബിജെപി ശ്രമിക്കുമ്പോള്‍ അഞ്ച് സംസ്ഥാനങ്ങളിലും വിജയിച്ച് ചരിത്രം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. 

Alsso Read:  Shani Transit 2023: ശനി സംക്രമണം, ഈ രാശിക്കാര്‍ക്ക് ഇനി സുവർണ്ണ ദിനങ്ങള്‍!! 

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ നിയമസഭ തിരഞ്ഞെടുപ്പിന് വളരെയേറെ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പിക്കുന്നത്‌. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി വെറും  ആറുമാസം മാത്രം ബാക്കിയുള്ളപ്പോൾ മുന്‍ തിരഞ്ഞെടുപ്പുകളില്‍ നേരിട്ട പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് മുന്നേറാനാണ് കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ശ്രമം.  

അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ കോൺഗ്രസിന്‍റെ വിജയം പാർട്ടിയെ കൂടുതൽ ശക്തമാക്കും എന്നാണ് വിലയിരുത്തല്‍.  

മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറാം എന്നീ 5 സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ ചുവടെ...    
 
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് 2018

സംസ്ഥാനത്ത് ആകെയുള്ള 230 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോൺഗ്രസും ബിജെപിയും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ 114 സീറ്റുകൾ നേടിയപ്പോള്‍  ബിജെപി 109 സീറ്റുകളാണ് നേടിയത്.  

ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പ് 2018

2023ലെ ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടന്നത്: നവംബർ 7, 17 തീയതികളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 2018 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ 68 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി 15 സീറ്റുകള്‍ നേടിയിരുന്നു.  

രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് 2018 

2023 നവംബർ 25 ന് നടന്ന വോട്ടിംഗ് ദിനത്തിൽ ഏകദേശം 74.23 വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടി കോണ്‍ഗ്രസ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് 2018 

തെലങ്കാനയില്‍ ആകെയുള്ള 119 സീറ്റുകളിലേയ്ക്ക് ഒട്ടഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ TRS 88 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ്‌ 19 സീറ്റുകള്‍ ആണ് നേടിയത്.  ഇത്തവണയും തെലങ്കാനയില്‍ പ്രധാനമായും കോണ്‍ഗ്രസ്‌ TRS പോരാട്ടമാണ് നടക്കുന്നത്.  

 മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ് 2018 

മിസോറാമില്‍ ആകെയുള്ള 40 സീറ്റുകളിലേയ്ക്ക് നവംബര്‍ 7 ന് തിരഞ്ഞെടുപ്പ്  നടന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍  26 സീറ്റുകള്‍ നേടി മിസോ നാഷണൽ ഫ്രണ്ട് അധികാരത്തില്‍ എത്തി.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News