അപൂർവ്വരോഗങ്ങൾക്കും കാൻസറിനുമുള്ള മരുന്നുകളുടെ നികുതി ഒഴിവാക്കി

Exemption from tax on drugs for rare diseases and cancer:  ശീതളപാനീയത്തിന്‍റെയും നികുതി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ചു. 

Written by - Zee Malayalam News Desk | Last Updated : Jul 12, 2023, 12:20 AM IST
  • അപൂര്‍വ രോഗങ്ങള്‍ക്ക് ചികില്‍സാ ആവശ്യങ്ങള്‍ക്കായി നല്‍കുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെയും നികുതി നിർത്തലാക്കി.
  • എന്നാല്‍ ടിക്കറ്റിനൊപ്പമാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതെങ്കില്‍ നികുതി ഇളവ് ലഭിക്കില്ല.
അപൂർവ്വരോഗങ്ങൾക്കും കാൻസറിനുമുള്ള മരുന്നുകളുടെ നികുതി ഒഴിവാക്കി

കാന്‍സറിനും അപൂര്‍വരോഗങ്ങള്‍ക്കുമുള്ള മരുന്നുകളുടെ വില കുറയുമെന്ന് റിപ്പോർട്ട്‌. സിനിമശാലകളില്‍ ടിക്കറ്റിന് ഒപ്പം ഓർഡർ ചെയ്യാതെ വാങ്ങുന്ന ഭക്ഷണത്തിന്‍റെയും ശീതളപാനീയങ്ങളുടെയും നികുതി കുറയ്ക്കാനും ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുത്തു. അപൂര്‍വ രോഗങ്ങള്‍ക്ക് ചികില്‍സാ ആവശ്യങ്ങള്‍ക്കായി നല്‍കുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെയും നികുതി നിർത്തലാക്കി. വറുത്ത് കഴിക്കാനുള്ള ലഘുഭക്ഷണങ്ങളുടെ നികുതി 18 ശതമാനത്തില്‍ നിന്ന്  അഞ്ച് ശതമാനമാക്കി വെട്ടിക്കുറച്ചിട്ടുണ്ട്. സിനിമശാലകളിലെ ഭക്ഷണത്തിന്‍റെയും ശീതളപാനീയത്തിന്‍റെയും നികുതി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ചു. എന്നാല്‍ ടിക്കറ്റിനൊപ്പമാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതെങ്കില്‍ നികുതി ഇളവ് ലഭിക്കില്ല. 

കാന്‍സറിനും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുന്ന അപൂര്‍വരോഗങ്ങള്‍ക്കുമുള്ള മരുന്നുകളുടെ എജിഎസ്ടി ഒഴിവാക്കാന്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന 50മത് ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു.ഇതിനായി ജിഎസ്ടി നിയമം ഭേദഗതി ചെയ്യും. എസ്‍യുവികളുടെ നിര്‍വചനത്തിലും വ്യക്തതവരുത്തി. കുതിരപ്പന്തയം, കാസിനോകള്‍, ഓണ്‍ലൈന്‍ ഗെയിമിങ് എന്നിവയ്ക്ക് 28 ശതമാനവും നികുതി ഏർപ്പാടാക്കും. സ്വകാര്യസ്ഥാപനങ്ങളുടെ ഉപഗ്രഹവിക്ഷേപണ സേവനങ്ങള്‍ക്ക് നികുതി ഒഴിവാക്കി. ഓണ്‍ലൈന്‍ ഗെയ്മിങ്, കാസിനോകള്‍, കുതിരപ്പന്തയം എന്നിവയ്ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്തി. ഇതിനയുള്ള മന്ത്രിതല സമിതി നിര്‍ദേശം ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചു.

ALSO READ: ട്രെയിനിടിച്ച് ആടുകൾ ചത്തു, കലി തീർക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ് കർഷകൻ

4 മീറ്റര്‍ നീളവും 1,500 സിസി എന്‍ജിന്‍ ശേഷിയും 170 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുമുള്ള വാഹനങ്ങള്‍ക്ക് 28 ശതമാനം ജിഎസ്ടിയും 22 ശതമാനം സെസും നല്‍കണം. ജിഎസ്ടി നഷ്ടപരിഹാരകാലാവധി നീട്ടണമെന്ന് കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു. ജിഎസ്ടി വെട്ടിപ്പുകളും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരുന്ന തിനെ പഞ്ചാബും ഡല്‍ഹിയും എതിര്‍ത്തു. ഇഡിയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. എന്നാല്‍ അന്വേഷണ ഏജന്‍സികളെ ശാക്തീകരിക്കാനാണ് ഈ നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News