മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി (Former Maharashtra Home Minister) അനില്‍ ദേശ്‌മുഖിനെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അനില്‍ ദേശ്‌മുഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Former Maharashtra Home Minister Anil Deshmukh arrested in connection with extortion and money laundering allegations against him: ED officials
(file photo) pic.twitter.com/uVLEBNk8kL
— ANI (@ANI) November 1, 2021
100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അനിൽ ദേശ്മുഖിനെ (Anil Deshmukh) അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Also Read: Horoscope 02 November: ഈ രാശിക്കാരുടെ ഭാഗ്യം ധന്തേരസിൽ തിളങ്ങും, ചൊവ്വാഴ്ച നിങ്ങൾക്ക് എങ്ങനെ? അറിയാം
കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ പലവട്ടം ഇഡി ആവശ്യപ്പെട്ടെങ്കിലും അനില്‍ ദേശ്‌മുഖ് ഹാജരായിരുന്നില്ല. തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനെതിരെ ദേശ്‌മുഖ് നല്‍കിയ ഹര്‍ജി കഴിഞ്ഞ ആഴ്ച ബോംബെ ഹൈക്കോടതി തള്ളിയതിന് ശേഷമാണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായത്.
ഹാജരായെങ്കിലും ചോദ്യം ചെയ്യുന്ന സമയത്ത് അനിൽ ദേശ്മുഖ് സഹകരിക്കുന്നില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കേസില്‍ ദേശ്‌മുഖിന്റെ പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് പലാന്‍ഡെ, പേണല്‍ അസിസ്റ്റന്റ് കുന്ദന്‍ ഷിന്‍ഡെ എന്നിവരെ ജൂണില്‍ അറസ്റ്റുചെയ്തിരുന്നു.
Also Read: viral video: വീടിന്റെ വാതിലിൽ മൂർഖൻ, സംഭവിച്ചത് കണ്ടാൽ ഞെട്ടും!
മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയായിരിക്കെ ദേശ്മുഖ് 2020 ഡിസംബറിനും 2021 ഫെബ്രുവരിക്കും ഇടയിൽ പിരിച്ചുവിട്ട മുംബൈ പോലീസ് ഓഫീസർ സച്ചിൻ വാസെ മുഖേന വിവിധ ബാറുടമകളിൽ നിന്ന് ഏകദേശം 4.7 കോടി രൂപ അനധികൃതമായി കൈപ്പറ്റിയതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു.
ഈ പണം അനിൽ ദേശ്മുഖിന്റെ പേരിലുള്ള ട്രസ്റ്റിലേക്കാണ് മാറ്റിയത്. അതിന്റെ തെളിവുകളാണ് പുറത്തു വന്നത്. എൻസിപി നേതാവിനെതിരായ മുൻ മുംബൈ പോലീസ് കമ്മീഷണർ പരം ബീർ സിങ്ങിന്റെ വെളിപ്പെടുത്തലോടെയാണ് മഹാരാഷ്ട്രയെ ഞെട്ടിക്കുന്ന സംഭവങ്ങളുടെ തുടക്കം.
Also Read: Dhanteras 2021: ധന്തേരാസിൽ അബദ്ധത്തിൽ പോലും ഈ തെറ്റുകൾ ചെയ്യരുത്, വൻ നഷ്ടമുണ്ടാകും
സിബിഐ അന്വേഷണം ആവശ്യപ്പെട്ട പരംബീർ സിംഗിന്റെ ഹർജിയിൽ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ അനിൽ ദേശ്മുഖ് രാജി വച്ചിരുന്നു.
ഏപ്രിൽ 5 ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ഏപ്രിൽ 21ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തുവെങ്കിലും അന്ന് ഈ ആരോപണങ്ങൾ അനിൽ ദേശ്മുഖ് നിഷേധിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...