Bombay High Court: 200 രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഒരു വ്യക്തിക്ക് നീതി ലഭിക്കാന്‍ വേണ്ടി വന്നത് 25 വർഷങ്ങള്‍ !! 200 രൂപ കൈക്കൂലി വാങ്ങിയ കേസിൽ 25 വർഷത്തിന് ശേഷം തെളിവുകളുടെ അഭാവത്തിൽ പ്രതിയെ കോടതി വെറുതെ വിടുകയായിരുന്നു.
Also Read: Mohini Ekadashi 2023: മോഹിനി ഏകാദശി, ശുഭ യോഗങ്ങൾ നല്‍കും അപാര സമ്പത്തും സമൃദ്ധിയും!!
200 രൂപ കൈക്കൂലി വാങ്ങിയ ആരോപണത്തില്‍ മുംബൈയിലെ ഒരു എഞ്ചിനീയർക്കാണ് 25 വർഷത്തിന് ശേഷം നീതി ലഭിച്ചത്. അതായത്, ബോംബൈ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. പ്രതിക്കെതിരെ തെളിവുകളൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തിൽ എല്ലാ കുറ്റങ്ങളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കുന്നതായി ബോംബെ ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, 25 വർഷത്തിന് ശേഷം ലഭിച്ച നീതിയില്‍ സന്തോഷവും ഒപ്പം ഖേദവുമുണ്ട് എന്ന് എഞ്ചിനീയർ വ്യക്തമാക്കി. തെറ്റായ ആരോപണങ്ങൾ കാരണം തന്‍റെ ജീവിതം തകരുകയും ഒരു കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായും അദ്ദേഹം പറയുന്നു. 18 വർഷത്തെ ജോലി ബാക്കിയുണ്ടായിരുന്നു, അതും നഷ്ടപ്പെട്ടു, അദ്ദേഹം പറഞ്ഞു.
ജൂണിയർ എഞ്ചിനീയറായിരുന്ന പ്രവീൺ ഷെൽക്കെയുടെ നേര്‍ക്കാണ് 200 രൂപ കൈകൂലി വാങ്ങിയതായി ആരോപണം ഉയര്‍ന്നത്. ആരോപണം ഉയര്‍ന്നതോടെ ഇയാള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഒപ്പം മാനസിക പിരിമുറുക്കം നേരിടേണ്ടി വന്നു. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ ഒടുവിൽ കോടതി നിരപരാധിയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
1998 സെപ്റ്റംബറിൽ 200 രൂപ കൈക്കൂലി വാങ്ങിയതിന് ഈ ജൂനിയർ എഞ്ചിനീയറെ അഴിമതി വിരുദ്ധ ബ്യൂറോ പിടികൂടിയിരുന്നു. ഒരാളിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് സോലാപൂരിലെ കുർദുവാദി മേഖലയിൽ വെച്ചാണ് ബ്യൂറോ ഇയാളെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ, 2002-ൽ, കോടതിയിൽ വാദം കേൾക്കുമ്പോൾ, പ്രതി ഷെൽക്കെയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 2 വർഷം തടവിന് ശിക്ഷിച്ചു. ഈ തീരുമാനത്തിനെതിരെ എൻജിനീയർ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, ഈ സമയത്ത് എൻജിനീയറെ വൈദ്യുതി വകുപ്പിൽ നിന്ന് പുറത്താക്കി. കേസുമായി ബന്ധപ്പെട്ട് ഭാര്യയുടെയും കുട്ടികളുടെയും പിന്തുണ പോലും ലഭിച്ചില്ല, പക്ഷേ അദ്ദേഹം ഉറച്ചുനിന്നു, ഈ കേസിൽ കോടതി നിരപരാധിയാണെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാശി. ഒടുവില്‍ 25 വർഷത്തിന് ശേഷം ആഗ്രഹം സഫലീകരിച്ചു.
എഞ്ചിനീയർ കൈക്കൂലി വാങ്ങിയത് തെളിയിക്കാൻ ഈ കേസിൽ സർക്കാർ പക്ഷം പരാജയപ്പെടുകയായിരുന്നു. കൈക്കൂലി കേസിൽ കുറ്റവിമുക്തനായ ഷെൽക്കെ ഇപ്പോൾ തനിക്ക് സംഭവിച്ച നഷ്ടം നികത്താൻ തീരുമാനിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വക്കീലുമായി സംസാരിച്ച് ഉടൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹം. അതായത്, വർഷങ്ങളായി കേസുമൂലം സംഭവിച്ച മാനസിക, സാമ്പത്തിക നഷ്ടത്തിന് പരിഹാരം തേടി അദ്ദേഹം വീണ്ടും കോടതിയെ സമീപിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...