Jammu-Kashmir Bathindi Encounter: ജമ്മുവിലെ ബത്തിണ്ടി മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇരുവശത്തുനിന്നും കനത്ത ഷെല്ലാക്രമണമാണ് നടക്കുന്നത് എന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. 4 ജവാന്മാർക്കും പരിക്കേറ്റിട്ടുണ്ട്.
Jammu & Kashmir | One security force jawan martyred and 4 jawans injured in the encounter in Sunjwan area of Jammu.
Visuals of security forces' deployment deferred by unspecified time pic.twitter.com/JEffOONN11
— ANI (@ANI) April 22, 2022
Also Read: കെജിഎഫ് പ്രദർശനത്തിനിടെ വെടിവയ്പ്, ഒരാൾക്ക് പരിക്ക്
ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബത്തിണ്ടിയിലെ ഗ്രീൻ വാലി മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നതെന്നാണ്. ഇവിടെ മൂന്നോളം ഭീകരർ ഒളിച്ചിരിക്കുന്നതായിട്ടാണ് സുരക്ഷാസേന റിപ്പോർട്ട് ചെയുന്നത്. ഇരുഭാഗത്തുനിന്നും കടുത്ത വെടിവെപ്പ് തുടരുകയാണ്. ജമ്മു കശ്മീർ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും സിആർപിഎഫ് ജവാന്മാരും ചേർന്നാണ് ഭീകരരെ ആക്രമിക്കുന്നത്.
#UPDATE | 1 security force jawan martyred and 4 jawans injured in the encounter. We had cordoned off the area in the night. Encounter still underway (in Sunjwan area of Jammu). Terrorists seem to have hidden in a house: Mukesh Singh, ADGP Jammu Zone pic.twitter.com/sHN7isoyDL
— ANI (@ANI) April 22, 2022
ഇവിടെ പതുങ്ങിയിരിക്കുന്ന ഭീകരരെല്ലാം ബത്തിണ്ടിയിലെ ജലാലാബാദ് (Jalalabad) മേഖലയിലെ ഒരു വീട്ടിലാണ് ഒളിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചതായി ജമ്മു സോൺ എഡിജിപി മുകേഷ് സിംഗ് അറിയിച്ചു. 4 ജവാന്മാർക്കും പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ ഉടനെ ഞങ്ങൾ രാത്രിതന്നെ ഈ പ്രദേശം വളയുകയായിരുന്നുവെന്നും പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാനിന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക