IAS ഓഫീസര്‍ സുപ്രിയ സാഹു ട്വീറ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്. ഏറെ വൈകാരികമായ ഈ വീഡിയോ ഇതിനോടകം നിരവധി ആളുകള്‍ കണ്ടു കഴിഞ്ഞു....
ഒരു അനക്കുട്ടിയാണ് ഈ വീഡിയോയിലെ കഥാപാത്രം. അമ്മയില്‍നിന്നും വേര്‍പെട്ടുപോയ ആനക്കുട്ടിയെ തിരികെ കാട്ടില്‍ അതിന്‍റെ അമ്മയുടെ അടുത്ത് എത്തിക്കാന്‍ കൊണ്ടുപോകുന്ന വനപാലകരാണ് വീഡിയോയില്‍...
A kutty baby elephant was reunited with the family after rescue by TN foresters in Mudumalai. Most heartwarming indeed. Kudos #TNForest #elephants #mudumalai pic.twitter.com/eX9gBd3oK7
— Supriya Sahu IAS (@supriyasahuias) October 6, 2021
എന്നാല്‍ അവര്‍ക്കു പിന്നാലെ ഏറെ അനുസരണയോടെ വേഗത്തില്‍ നടക്കുന്ന കുഞ്ഞാനയുടെ നിഷ്ക്കളങ്കതയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. അമ്മയില്‍ നിന്നും വേര്‍പെട്ടു പോയ ആനക്കുട്ടി അമ്മയെ കാണാന്‍ വെമ്പുന്നത് വീഡിയോയില്‍ കാണാം.
Incredible outpouring of love on the kutty baby elephant who was reunited with the herd by #TNForesters. The kutty blows a big trumpet while approaching the mother.Well done Sachin,Vengatesh Prabhu,Prasad,Vijay,George Praveenson,Thamba Kumar,Aneesh,Kumar, & APW teams Pandalur pic.twitter.com/0fQaZKnpDg
— Supriya Sahu IAS (@supriyasahuias) October 7, 2021
IAS ഉദ്യോഗസ്ഥയായ സുപ്രിയ സാഹു തന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽനിന്നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഈ വീഡിയോ പങ്കുവച്ചുകൊണ്ട് അവര്‍ എഴുതി, 'ഒരു ആനക്കുട്ടിയെ തമിഴ്‌നാട് , മുതുമലയിലെ വനപാലകർ രക്ഷിച്ചതിന് ശേഷം അതിന്‍റെ അമ്മയുടെ അടുത്ത് എത്തിച്ചു. ഇത് ശരിക്കും, ഹൃദയസ്പർശിയായ ഒരു സംഭവമാണ്, ഒരുപാട് അഭിനന്ദനങ്ങൾ".
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...