Counting Day: വോട്ടെണ്ണൽ ദിവസം ആഹ്ളാദ പ്രകടനം വിലക്കി Election Commission

മെയ് 2 നാണ് വോട്ടെണ്ണൽ നടക്കുന്നത്. തമിഴ്നാട്, കേരള, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് മാർച്ച് 27 മുതൽ തെരഞ്ഞെടുപ്പ് നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Apr 27, 2021, 11:39 AM IST
  • മെയ് 2 നാണ് വോട്ടെണ്ണൽ നടക്കുന്നത്.
  • തമിഴ്നാട്, കേരള, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് മാർച്ച് 27 മുതൽ തെരഞ്ഞെടുപ്പ് നടത്തിയത്.
  • ഏപ്രിൽ 29നാണ് വോട്ടെടുപ്പ് അവസാനിക്കുന്നത്.
  • ആകെ 8 ഘട്ടങ്ങളിലായി ആണ് ഈ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടത്തിയത്.
Counting Day: വോട്ടെണ്ണൽ ദിവസം ആഹ്ളാദ പ്രകടനം വിലക്കി Election Commission

New Delhi: വോട്ടെണ്ണൽ നടക്കുന്ന 5 സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ദിവസവും അതിന് ശേഷമുള്ള ദിവസങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ആഹ്ളാദ പ്രകടനങ്ങൾ വിലക്കി. തെരഞ്ഞെടുപ്പ് നടന്ന അഞ്ച്‌ ഇടങ്ങൾക്കും ഈ വിലക്ക് ബാധകമാണ്. തെരഞ്ഞെടുപ്പ് (Election) നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൻ തോതിലാണ് കോവിഡ് രോഗബാധ രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. മെയ് 2 നാണ് വോട്ടെണ്ണൽ നടക്കുന്നത്.

തമിഴ്നാട്, കേരള (Kerala), പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് മാർച്ച് 27 മുതൽ തെരഞ്ഞെടുപ്പ് നടത്തിയത്. ഏപ്രിൽ 29നാണ് വോട്ടെടുപ്പ് അവസാനിക്കുന്നത്. ആകെ 8 ഘട്ടങ്ങളിലായി ആണ് ഈ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടത്തിയത്. വോട്ടെണ്ണൽ ദിവസം സ്ഥാനാർഥിയോടൊപ്പം 2 പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂവെന്നും ഇവർക്ക് റിടെണിങ് ഓഫീസറുടെ സെർട്ടിഫിക്കറ്റും നിർബന്ധമാണ്.

ALSO READ: Covid Second Wave:അമേരിക്കക്ക് പിന്നാലെ സഹായ ഹസ്തവുമായി ഫ്രാൻസും

കോവിഡ് (Covid 19) രണ്ടാം ഘട്ടം അതിരൂക്ഷമായ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും പലരും നിയന്ത്രണങ്ങൾ പാലിച്ചിരുന്നില്ല. നിരവധി സ്ഥലങ്ങളിൽ വലിയ റാലികളും, പ്രകടനങ്ങളും, പ്രചാരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. പലയിടത്തും സാമൂഹിക അകലവും പാലിച്ചിരുന്നില്ല.

ALSO READ: വോട്ടെണ്ണൽ ദിനത്തിൽ ലോക്ക് ഡൗൺ : ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കോവിഡ് വ്യാപനം തുടരവെ തെരഞ്ഞെടുപ്പ് നടത്തിയ ഇലക്ഷൻ കമ്മീഷനാണ് (Election Commission) രാജ്യത്തെ രണ്ടാം കോവിഡ് തരംഗംത്തിന്റെ (COVID Second Wave) ഉത്തരവാദിയെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നു. രാഷ്ട്രീയ പാർട്ടികളെ റാലികളും വലിയ ജനസംഗമങ്ങളും നടത്തിക്കാതെ നിലയ്ക്ക് നിർത്താൻ കഴിയാതിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതക കുറ്റം ചുമത്തണമെന്ന് കോടതി പറഞ്ഞു.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റസ് സഞ്ചിബ് ബാനർജിയും ജസ്റ്റിസ് സെന്തിൽകുമാർ രാമാമൂർത്തിയും ചേർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. ഉത്തരവാദിത്വമില്ലാത്ത് ഭരണഘടന സ്ഥാപനമെന്നാണ് കോടതി ഇലക്ഷൻ കമ്മീഷനെ വിളിച്ചത്.

ALSO READ: Covid Second Wave: പ്രതിദിന കോവിഡ് കണക്കുകളിൽ നേരിയ കുറവ്; 3.23 ലക്ഷം പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു

ഇതേ സമയം രാജ്യത്തെ (India)കോവിഡ് രോഗബാധിതരുടെ എണ്ണം അതിരൂക്ഷമായി ഉയർന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്  3.23 ലക്ഷം പേർക്കാണ്. 2771 പേരാണ് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത്.  രോഗബാധ അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കയും യുകെയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇന്ത്യക്ക് സഹായഹസ്തവുമായി മുന്നോട്ട് എത്തിയിരുന്നു.

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News