ഏകതാ പ്രതിമയിലേക്ക് പോവാൻ എട്ട് ട്രെയിനുകൾ

തടസമില്ലാതെ ഗതാഗത സൗകര്യം ഒരുക്കുകയാണ് കേന്ദ്ര സർക്കാർ  ഇത് വഴി ലക്ഷ്യമിടുന്നത്. വിവിധ സ്റ്റേഷനുകളിൽ നിന്നാണ് സർവ്വീസുകൾ.ആരംഭിക്കുക

Written by - Zee Malayalam News Desk | Last Updated : Jan 17, 2021, 12:32 PM IST
  • തടസമില്ലാതെ ഗതാഗത സൗകര്യം ഒരുക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്.
  • വിവിധ കേന്ദ്രങ്ങളിൽനിന്നായി ആരംഭിക്കുന്ന എട്ടു തീവണ്ടി സർവീസുകളാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. രാവിലെ 11 മണിയ്ക്കാണ് വീഡിയോ കോൺഫറൻസിംഗ് വഴി ഫ്ലാ​ഗ് ഒാഫ് നിർവ്വഹിച്ചത്.
  • പ്രതിമ സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ കെവാദിയയിലേക്കാണ് സർവ്വീസുകൾ.
ഏകതാ പ്രതിമയിലേക്ക് പോവാൻ എട്ട് ട്രെയിനുകൾ

ന്യൂഡൽഹി: ഏകതാ പ്രതിമയിലേക്ക് സഞ്ചാരികൾക്കായി എട്ട് ട്രെയിൻ സർവ്വീസുകൾ കൂടി പ്രധാനമന്ത്രി ഫ്ലാ​ഗ് ചെയ്തു.തടസമില്ലാതെ ഗതാഗത സൗകര്യം ഒരുക്കുകയാണ്  ഇത് വഴി ലക്ഷ്യമിടുന്നത്. വിവിധ കേന്ദ്രങ്ങളിൽനിന്നായി ആരംഭിക്കുന്ന എട്ടു തീവണ്ടി സർവീസുകളാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. രാവിലെ 11 മണിയ്ക്കാണ് വീഡിയോ കോൺഫറൻസിംഗ് വഴി ഫ്ലാ​ഗ് ഒാഫ് നിർവ്വഹിച്ചത്. ഗുജറാത്തിലെ കെവാദിയയിലേക്കാണ് സർവ്വീസുകൾ.

ALSO READ:Operation Screen: ഇന്ന് മുതൽ വണ്ടികൾക്ക് പണി വീഴും

ഗ്രീൻ ബിൽഡിംഗ് സർട്ടിഫിക്കേഷനുള്ള ഇന്ത്യയിലെ പ്രഥമ റെയിൽവേ സ്റ്റേഷനാണ് കെവാദിയയിലേത്. ഈ പദ്ധതികൾ തൊട്ടടുത്ത ഗോത്രവർഗ മേഖലയുടെ വികസനം വേഗത്തിലാക്കാനും നർമദ നദീതീരത്തുള്ള പ്രധാന മതപരവും പുരാതനവുമായ തീർത്ഥാടന കേന്ദ്രങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും സഹായകമാകുമെന്നാണ് വിലയിരുത്തൽ. പുതിയ തൊഴിലവസരങ്ങളും കച്ചവട സാധ്യതകളും സൃഷ്ടിക്കാനും പദ്ധതി സഹായിക്കും.

ALSO READ: ആന പാപ്പാനെ തുമ്പിക്കൈക്ക് അടിച്ചു കൊന്നു

ചടങ്ങിൽ ഗുജറാത്തിൽ റെയിൽവേയുമായി ബന്ധപ്പെട്ട മറ്റു പല പദ്ധതികൾ കൂടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രിയും കേന്ദ്ര റെയിൽവേ മന്ത്രിയും ചടങ്ങിൽ സംബന്ധിച്ചു. ഗേജ് മാറ്റിയ ധാബോയ്-ചാന്തോദ് ബ്രോഡ്‌ഗേജ് റെയിൽപ്പാത, ചാന്തോദ്-കെവാദിയ പുതിയ ബ്രോഡ്‌ഗേജ് റെയിൽപ്പാത, പുതുതായി വൈദ്യുതീകരിച്ച പ്രതാപ്നഗർ-കെവാദിയ പാത, ധാബോയിലെയും ചന്തോദിലെയും കേവാദിയയിലെയും പുതിയ സ്റ്റേഷൻ കെട്ടിടങ്ങൾ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പ്രാദേശിക സവിശേഷതകൾ നിലനിർത്തി ഭംഗിയോടും യാത്രക്കാർക്കായുള്ള ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ഈ കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

182 അടി ഉയര മുള്ള സർദ്ദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ 2018 ഒക്ടോബർ 31നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചത്. 33 മാസം എടുത്ത് 3000 കോടി രൂപ ചിലവിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. നേരത്തെ പ്രതിമ വിൽക്കാനുണ്ടെന്ന് കാണിച്ച് ഒരാൾ പരസ്യം ചെയ്തതും വലിയ വാർത്താ ശ്രദ്ധ നേടിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News