ചെന്നൈ: തമിഴ്നാട്ടിലെ ഊട്ടിയിലെ കുനൂരിൽ വിനോദസഞ്ചാരികളുമായി വന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റു. തെങ്കാശി സ്വദേശികളാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് കൂനൂർ-മേട്ടുപ്പാളയം ദേശീയപാതയിൽ മരപ്പാലത്തിനടുത്ത് വച്ച് ബസ് നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്.
Tamil Nadu: 8 killed, several injured as tourist bus falls into gorge near Marapalam
Read @ANI Story | https://t.co/OSR9JnPrB6#TamilNadu #Marapalam #accident pic.twitter.com/4KPOhEF2A5
— ANI Digital (@ani_digital) September 30, 2023
മുപ്പുട്ടാതി (67), മുരുകേശൻ (65), ഇളങ്കോ (64), ബേബികല (42), കൗസല്യ (29), നിതിൻ (15), ശെൽവൻ എന്നിവരാണ് മരിച്ചത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ സഹഡ്രൈവറാണെന്നാണ് സൂചന. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. തെങ്കാശി കടയം ഭാഗത്ത് നിന്ന് വന്ന് ഊട്ടി സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ബസിൽ ആകെ 54 യാത്രക്കാരുണ്ടായിരുന്നു.
ബസ് സംരക്ഷണഭിത്തി തകർത്ത് കൊക്കയിലേക്ക് വീഴുകയായിരുന്നു. യാത്രക്കാരുടെ നിലവിളികേട്ട് മറ്റ് ബസുകളിലെ ഡ്രൈവർമാരും പ്രദേശവാസികളും പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേനാവിഭാഗവും റവന്യൂ ഉദ്യോഗസ്ഥരുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ALSO READ: Lucknow: ലഖ്‌നൗവിൽ വീടിന്റെ മേൽക്കൂര തകർന്ന് മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു
#WATCH | 35 people were injured as a tourist bus fell into a gorge near Marapalam near Coonoor. 55 tourists were travelling in the bus going from Ooty to Mettupalayam. The injured have been sent to Coonoor government hospital for treatment. Further details awaited. pic.twitter.com/hQNygNfoGw
— ANI (@ANI) September 30, 2023
കയർ ഉപയോഗിച്ച് കൊക്കയിലേക്ക് ഇറങ്ങി ബസിനടിയിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റവരെ 10 ആംബുലൻസുകളിലായി കൂനൂർ ആശുപത്രിയിലേക്ക് എത്തിച്ചു. ഗുരുതര പരിക്കുള്ളവരെ മേട്ടുപ്പാളയം ആശുപത്രിയിലേക്കും കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപവീതവും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപവീതവും മറ്റുള്ളവർക്ക് 50,000 രൂപവീതവും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അടിയന്തരസഹായം പ്രഖ്യാപിച്ചു. അപകടത്തെത്തുടർന്ന് കൂനൂർ-മേട്ടുപ്പാളയം പാതയിലൂടെയുള്ള ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. ഇതുവഴി പോകേണ്ട വാഹനങ്ങൾ കോത്തഗിരി വഴിയാണ് തിരിച്ചുവിടുന്നത്.
Tamil Nadu bus accident: CM Stalin announces Rs 2 lakh ex-gratia for kin of deceased
Read @ANI Story | https://t.co/Z52fDH9pjG#TamilNadu #MKStalin #accident pic.twitter.com/GGUs8ftcAs
— ANI Digital (@ani_digital) September 30, 2023
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...