ജയ്പുർ: മണിപ്പൂരിലും രാജസ്ഥാനിലും ഭൂചലനം. നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയാണ് ഭൂചലന വിവരം റിപ്പോർട്ട് ചെയ്തത്. മണിപ്പൂരിൽ റിക്ടെർ സ്‌കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഇത് മണിപ്പൂരിലെ ഉഖ്രുലിൽ വെള്ളിയാഴ്ച പുലർച്ചെയാണ് റിപ്പോർട്ട് ചെയ്തതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
An earthquake of magnitude 3.5 on Richter scale hits Manipur's Ukhrul: National Center for Seismology pic.twitter.com/7yFvtNba0i
— ANI (@ANI) July 21, 2023
എന്നാൽ രാജസ്ഥാനിലെ ജയ്പുരിൽ 30 മിനിറ്റ് ഇടവേളയ്ക്കിടെ മൂന്ന് ഭൂചലനങ്ങൾ അനുഭവപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
An earthquake of Magnitude 4.4 strikes Rajasthan's Jaipur: National Center for Seismology pic.twitter.com/jlW3NBnATR
— ANI (@ANI) July 20, 2023
ഇന്ന് പുലർച്ചെ 4:09 നും 4:25 നും ഇടയിലാണ് റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയ 4.4, 3.1, 3.4 എന്നീ തീവ്രതയിലുള്ള ഭൂചലനങ്ങൾ ഉണ്ടായത്. ഇതിൽ ആദ്യത്തെയും മൂന്നാമത്തെയും ഭൂചലനങ്ങൾ പരമാവധി 10 കിലോമീറ്റർ ആഴത്തിലാണ് അനുഭവപ്പെട്ടത്. രണ്ടാമത്തെ ഭൂചലനമുണ്ടായി മൂന്ന് മിനിറ്റിനുള്ളിൽ തുടർചലനം അനുഭവപ്പെടുകയായിരുന്നു.
Rajasthan | An earthquake of Magnitude 4.4 strikes Jaipur
(CCTV Visuals)
(Video source - locals) pic.twitter.com/MOudTvT8yF— ANI (@ANI) July 20, 2023
ഭൂചലനത്തെ തുടർന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ ട്വീറ്റ് ചെയ്തിരുന്നു. "ജയ്പൂർ ഉൾപ്പെടെ സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടുവെന്നും,. നിങ്ങൾ എല്ലാവരും സുരക്ഷിതരാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!" എന്നാണ് ട്വീറ്റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...