Domestic Violence : ഗാർഹിക പീഡനം നേരിടുന്ന 77 ശതമാനം സ്ത്രീകളും പുറത്ത് പറയാൻ തയ്യാറാകുന്നില്ലെന്ന് സർവേ

2019 - 21 കാലഘട്ടങ്ങളിലായി നടത്തിയ നാഷണൽ ഫാമിലി ഹെൽത്ത് സർവേ 5 പ്രകാരം ഗാർഹിക - വൈവാഹിക പീഡനം നേരിടേണ്ടി വന്ന 14 ശതമാനം സ്ത്രീകൾ മാത്രമാണ് പരാതിയുമായി മുന്നോട്ട് വന്നിട്ടിട്ടുള്ളത്.   

Written by - Zee Malayalam News Desk | Last Updated : May 8, 2022, 04:06 PM IST
  • 2019 - 21 കാലഘട്ടങ്ങളിലായി നടത്തിയ നാഷണൽ ഫാമിലി ഹെൽത്ത് സർവേ 5 പ്രകാരം ഗാർഹിക - വൈവാഹിക പീഡനം നേരിടേണ്ടി വന്ന 14 ശതമാനം സ്ത്രീകൾ മാത്രമാണ് പരാതിയുമായി മുന്നോട്ട് വന്നിട്ടിട്ടുള്ളത്.
  • ബാക്കി 77 ശതമാനം പേരും ആരോടും തുറന്ന് പറയുകയോ, പരാതി നൽകുകയോ ചെയ്യുന്നില്ല. മിക്ക സ്ത്രീകളും മൗനമായി പീഡനം സഹിക്കുകയാണ് ചെയ്യുന്നത്.
  • സർവേ അനുസരിച്ച 18 മുതൽ 49 വയസ് വരെ പ്രായമുള്ള സ്ത്രീകളിൽ 30 ശതമാനം പേരും 15 വയസ് മുതൽ ഉള്ള സമയത്ത് ശാരീരിക പീഡനം അനുഭവിക്കേണ്ടി വന്നിട്ടുള്ളവരാണ്.
Domestic Violence : ഗാർഹിക പീഡനം നേരിടുന്ന 77 ശതമാനം സ്ത്രീകളും പുറത്ത് പറയാൻ തയ്യാറാകുന്നില്ലെന്ന് സർവേ

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പീഡനം, വൈവാഹിക പീഡനം എന്നിവ നേരിടേണ്ടി വരുന്ന ഭൂരിഭാഗം സ്ത്രീകളും തുറന്ന് പറയുന്നില്ലെന്ന് പുതിയ സർവേ. 2019 - 21 കാലഘട്ടങ്ങളിലായി നടത്തിയ നാഷണൽ ഫാമിലി ഹെൽത്ത് സർവേ 5 പ്രകാരം ഗാർഹിക - വൈവാഹിക പീഡനം നേരിടേണ്ടി വന്ന 14 ശതമാനം സ്ത്രീകൾ മാത്രമാണ് പരാതിയുമായി മുന്നോട്ട് വന്നിട്ടിട്ടുള്ളത്. ബാക്കി 77 ശതമാനം പേരും ആരോടും തുറന്ന് പറയുകയോ, പരാതി നൽകുകയോ ചെയ്യുന്നില്ല. മിക്ക സ്ത്രീകളും മൗനമായി പീഡനം സഹിക്കുകയാണ് ചെയ്യുന്നത്.

സർവേ അനുസരിച്ച 18 മുതൽ 49 വയസ് വരെ പ്രായമുള്ള സ്ത്രീകളിൽ 30 ശതമാനം പേരും 15 വയസ് മുതൽ ഉള്ള സമയത്ത് ശാരീരിക പീഡനം അനുഭവിക്കേണ്ടി വന്നിട്ടുള്ളവരാണ്. ഈ പ്രായത്തിലുള്ള 6 ശതമാനം പേർ ജീവിതത്തിൽ ഒരിക്കലെങ്കിലും ലൈംഗിക അതിക്രമം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. കൂടാതെ മൂന്ന് ശതമാനത്തോളം പേർക്ക് ഗർഭിണി ആയിരിക്കുമ്പോൾ പോലും ശാരീരിക - ലൈംഗിക പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്.

ALSO READ: ഇൻഡോറിലെ ഫ്ലാറ്റിലെ തീപിടിത്തത്തിന് കാരണം പാർക്കിങ് ​ഗ്രൗണ്ടിൽ വച്ച് സ്കൂട്ടർ കത്തിച്ചത്; വെന്തുമരിച്ചത് ഏഴ് പേർ, യുവാവ് അറസ്റ്റിൽ

ഗാർഹിക - വൈവാഹിക പീഡനങ്ങളെ തുടർന്ന് മുന്നോട്ട് വരുന്ന സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്നത് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെയാണെന്ന് സർവേ കണ്ടെത്തി. ഇത്തരത്തിൽ പീഡനത്തിനെതിരെ പരാതി നൽകിയ സ്ത്രീകളിൽ 58 ശതമാനം പേർക്കാണ് സ്വന്തം വീട്ടിൽ നിന്ന് പിന്തുണ ലഭിച്ചത്. 27 ശതമാനം പേർക്ക് ഭർത്താവിന്റെ വീട്ടിൽ നിന്നും 18 ശതമാനം പേർക്ക് സുഹൃത്തുക്കളിൽ നിന്നും പിന്തുണ ലഭിച്ചതായി സർവേ പറയുന്നു.

ഇത്തരത്തിൽ പുറത്തേക്ക് വരാൻ തയാറായ 9 സ്ടാഹ്മണം പേർക്കാണ് പോലീസിൽ നിന്ന് പിന്തുണ ലഭിച്ചത്. ഇവരിൽ 2 ശതമാനം പേര് മാത്രമേ പ്രശനങ്ങളെ തുടർന്ന് ഡോക്ടറിനെയോ, വക്കീലിനെയോ സമീപിച്ചിട്ടുള്ളൂ. എന്നാൽ ഗാർഹിക - വൈവാഹിക പീഡനങ്ങളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടെന്നും സർവേയിൽ ചൂണ്ടികാട്ടുന്നു. വിവാഹശേഷം ഏറ്റവും കൂടുതൽ പേർക്ക് അനുഭവിക്കേണ്ടി വരുന്നത് ശാരീരിക പീഡനം ആണെന്ന് സർവേ കണ്ടെത്തി. വിവാഹിതരായ 18 മുതൽ 49 വയസ് വരെ പ്രായമുള്ള സ്ത്രീകളിൽ 28 ശതമാനം പേർക്കും ശാരീരിക പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News