Russia-Ukraine War: പാല് മുതൽ ഗോതമ്പ് വരെ, റഷ്യ-യുക്രൈന്‍ യുദ്ധം നിങ്ങളുടെ അടുക്കളയെ ബാധിക്കുമോ? എന്താണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്

റഷ്യ-യുക്രൈന്‍  യുദ്ധത്തിന്‍റെ  പ്രത്യാഘാതങ്ങൾ നമ്മുടെ  അടുക്കളയേയും ബാധിച്ചു തുടങ്ങിയതായി സൂചനകള്‍.  റഷ്യയിലെ ആഭ്യന്തര ഉൽപാദനത്തിലെ പ്രതിസന്ധികള്‍ വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്.  ഇത് ഇന്ത്യയില്‍  പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ വര്‍ദ്ധി പ്പിച്ചി രിയ്ക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 1, 2022, 03:35 PM IST
  • റഷ്യ-യുക്രൈന്‍ യുദ്ധത്തിന്‍റെ പ്രത്യാഘാതങ്ങൾ നമ്മുടെ അടുക്കളയേയും ബാധിച്ചു തുടങ്ങിയതായി സൂചനകള്‍
  • യുദ്ധം ഭക്ഷ്യ എണ്ണയുടെ വിലയെ സാരമായി ബാധിക്കും എന്നാണ് റിപ്പോര്‍ട്ട്
Russia-Ukraine War: പാല് മുതൽ ഗോതമ്പ് വരെ, റഷ്യ-യുക്രൈന്‍  യുദ്ധം നിങ്ങളുടെ അടുക്കളയെ ബാധിക്കുമോ? എന്താണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്
Russia-Ukraine War: റഷ്യ-യുക്രൈന്‍  യുദ്ധത്തിന്‍റെ  പ്രത്യാഘാതങ്ങൾ നമ്മുടെ  അടുക്കളയേയും ബാധിച്ചു തുടങ്ങിയതായി സൂചനകള്‍.  റഷ്യയിലെ ആഭ്യന്തര ഉൽപാദനത്തിലെ പ്രതിസന്ധികള്‍ വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്.  ഇത് ഇന്ത്യയില്‍  പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ വര്‍ദ്ധി പ്പിച്ചി രിയ്ക്കുകയാണ്. 
 
ഭക്ഷ്യ എണ്ണയുടെ വില ഇതിനോടകം ഉയര്‍ന്നാണ് നിലകൊള്ളുന്നത്.  റഷ്യ-യുക്രൈന്‍  യുദ്ധം   ഭക്ഷ്യ എണ്ണയുടെ വിലയെ സാരമായി ബാധിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം, റഷ്യയിൽ നിന്നും യുക്രൈനില്‍നിന്നും  ഇറക്കുമതി ചെയ്യുന്ന ഗോതമ്പ്, ചോളം തുടങ്ങിയ പ്രധാന വിഭവങ്ങൾക്ക് വില വര്‍ദ്ധിക്കാന്‍  സാധ്യതയുണ്ട്. ഇതിനോടകം  അമൂല്‍ പാലിന്‍റെ വില വര്‍ദ്ധിപ്പിച്ചിരുന്നു.  
 
സൂര്യകാന്തി എണ്ണ  (Sunflower Oil)
 
ഇക്കണോമിക് ടൈംസ്  നല്‍കുന്ന  റിപ്പോര്‍ട്ട് പ്രകാരം  ഇന്ത്യയ്ക്ക് ആവശ്യമുള്ള സൂര്യകാന്തി എണ്ണയുടെ  (Sunflower Oil) 90 ശതമാനവും റഷ്യ, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. കോവിഡ് -19 മഹാമാരിയുടെ രണ്ടാം തരംഗത്തിന് ശേഷം, ഇന്ത്യയിൽ ഭക്ഷ്യ എണ്ണയുടെ വില  ഇരട്ടിയിലധികം വർദ്ധിച്ചു.  റിപ്പോര്‍ട്ട്‌ അനുസരിച്ച് വരും ദിവസങ്ങളില്‍ ഭക്ഷ്യ എണ്ണയുടെ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.  എന്നിരുന്നാലും, റൂബിളിന്‍റെ മൂല്യത്തകർച്ച ഇറക്കുമതി വില കുറയ്ക്കും.
 
ചിക്കന്‍  (Chicken)
 
2022 ജനുവരി മുതൽ കോഴിയിറച്ചിയുടെ   (Chicken) വില 25% വര്‍ദ്ധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വില 10-50% വരെ ഉയരാന്‍ സാധ്യതയുണ്ട്.  കോഴികള്‍ക്കുള്ള  ഭക്ഷണ വിതരണത്തിലെ ഇടിവാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
 
സുഗന്ധവ്യഞ്ജനങ്ങള്‍ (Spices) 
 
മല്ലി,   ജീരകം  തുടങ്ങിയ  സുഗന്ധവ്യഞ്ജനങ്ങളുടെ വിലയിൽ 30% വര്‍ദ്ധനവ്‌ ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.   ഇത്തരം സുഗന്ധവ്യഞ്ജനങ്ങളുടെ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന കരിങ്കടൽ മേഖല സമ്മർദ്ദത്തിലായതിനാൽ വില ഇനിയും ഉയരാനാണ് സാധ്യത.
 
ഗോതമ്പ് (Wheat)
 
കാണ്ട്‌ല തുറമുഖത്ത് ( Kandla Port) ഗോതമ്പ് വില ക്വിന്‍റലിന് 2,200 രൂപയിൽ നിന്ന് 2,350-2,400 രൂപയായി എന്നാണ് റിപ്പോര്‍ട്ട്, കഴിഞ്ഞ  നാല് ദിവസത്തിനുള്ളിലാണ് ഈ  വര്‍ദ്ധന രേഖപ്പെടുത്തിയത്.  എഫ്‌സിഐ  ( FCI tender) ടെൻഡർ പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാല്‍  അടുത്ത 10-15 ദിവസത്തിനുള്ളിൽ വില  ഉയർന്നേക്കാം എന്നാണ് സൂചനകള്‍.   ഇന്ത്യയില്‍ അടുത്ത വിളവെടുപ്പ് നടക്കുക 2022 ഏപ്രിലിൽ ആണ്. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 
 
 
 
 
 

Trending News