Delhi Weather Highlights: അത്യുഷ്ണത്തില്‍നിന്നും തലസ്ഥാനനഗരിയ്ക്ക് മോചനം. കനത്ത മഴയും ഇടിമിന്നലുമാണ് വെള്ളിയാഴ്ച പ്രഭാതത്തില്‍ ഡല്‍ഹിയെ ഉണര്‍ത്തിയത്. ഇതോടെ ഏറെ ദിവസങ്ങള്‍ നീണ്ട കനത്ത ചൂടിൽ നിന്ന് ആശ്വാസമായി.
ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഡല്‍ഹിയില്‍ വേനല്‍മഴ ലഭിക്കുന്നത്. അടുത്ത 4 ദിവസത്തേയ്ക്ക് കനത്ത മഴ ലഭിക്കുമെന്നാണ് പ്രവചനം.
Also Read: Delhi Weather: ചൂടിന് ശമനം, അടുത്ത 6 ദിവസത്തേയ്ക്ക് ഡല്‍ഹിയില്‍ കനത്ത മഴ, യെല്ലോ അലേര്‍ട്ട്
തലസ്ഥാനത്ത് മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള മഴ എത്തിയതോടെ താപനിലയില്‍ വലിയ മാറ്റമാണ് ഉണ്ടായിരിയ്ക്കുന്നത്. ജൂണ്‍ മാസത്തില്‍ ഇത്തവണ ഉത്തരേന്ത്യയില്‍ കനത്ത ചൂടും ഉഷ്ണ തരംഗവും അനുഭവപ്പെട്ടിരുന്നു. താപനില റെക്കോര്‍ഡ് കുറിച്ചിരുന്നു. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും താപനില 42 ഡിഗ്രി കടന്നിരുന്നു. പ്രീ മണ്‍സൂണ്‍ ആരംഭിച്ചതോടെ താപനില 38 ഡിഗ്രിയില്‍ കുറയുമെന്നാണ് IMD പ്രവചനം.
First rains of the season, Delhi/NCR
Happy #Rajo!
#DelhiRains pic.twitter.com/W2jmBvT72R— Debajani Mohanty (@debimr75) June 17, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...