Delhi Metro യുടെ ഏറ്റവും ദൈർഘ്യമേറിയ പാത ഇന്ന് ഉദ്ഘാടനം ചെയ്യും

Delhi Metro യുടെ ഏറ്റവും ദൈർഘ്യമേറിയ പിങ്ക് ലൈനിന്റെ ത്രിലോക്പുരി സഞ്ജയ് ലേക് -മയൂർ വിഹാർ പോക്കറ്റ് 1 ലൈൻ ഇന്ന് (August 06) രാവിലെ വെർച്വൽ മീഡിയത്തിലൂടെ കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ചേർന്ന് ഉദ്ഘാടനം ചെയ്യും.  

Written by - Ajitha Kumari | Last Updated : Aug 6, 2021, 07:17 AM IST
  • ഡൽഹി മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ പാത ഇന്ന് ഉദ്ഘാടനം ചെയ്യും
  • കേന്ദ്ര മന്ത്രി പുരിയും മുഖ്യമന്ത്രി കെജ്‌രിവാളും ഗ്രീൻ സിഗ്നൽ നൽകും
  • ഇതോടെ ശിവ് വിഹാർ മുതൽ മജ്ലിസ് പാർക്ക് വരെ നേരിട്ടുള്ള മെട്രോ സേവനം ലഭ്യമാകും
Delhi Metro യുടെ ഏറ്റവും ദൈർഘ്യമേറിയ പാത ഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ത്രിലോക്പുരി-സഞ്ജയ് തടാകത്തിൽ നിന്നുള്ള പിങ്ക് ലൈനിൽ നിന്നുള്ള മയൂർ വിഹാർ പോക്കറ്റ് -1 സെക്ഷൻ മെട്രോ ട്രെയിൻ സർവീസുകൾ കേന്ദ്ര ഭവന, നഗര വികസന മന്ത്രി (Union Housing and Urban Development Minister) ഹർദീപ് സിംഗ് പുരിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ( (Arvind Kejriwal) ) ചേർന്ന് ഉദ്ഘാടനം ചെയ്യും.

മജ്ലിസ് പാർക്കിലേക്ക് നേരിട്ട് മെട്രോ (Direct Metro to Majlis Park)

കൊറോണ പ്രോട്ടോക്കോൾ (Corona Guidelines) പാലിച്ചുകൊണ്ട് വീഡിയോ കോൺഫറൻസിംഗിലൂടെ വെള്ളിയാഴ്ച രാവിലെ 10.15 ന് ഉദ്ഘാടന ചടങ്ങ് നിർവഹിക്കും. ശേഷം ഈ സ്റ്റേഷനുകൾ ഉച്ചതിരിഞ്ഞ് 3 മണിയോടെ പാസഞ്ചർ സേവനങ്ങൾക്കായി തുറന്നു കൊടുക്കും. 

Also Read: Delhi Metro: ഹോളി ദിനത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമേ മെട്രോ സർവീസ് ആരംഭിക്കുവെന്ന് DMRC

പിങ്ക് ലൈനിന്റെ (Pink Line) ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ ഇടനാഴി മുഴുവൻ 59 കി.മീ ആണെന്നതാണ്. ത്രിലോക്പുരി-മയൂർ വിഹാർ പോക്കറ്റ് ഒന്നിൽ (Trilokpuri-Mayur Vihar Pocket I) നിന്നും മെട്രോ സർവീസുകൾ ആരംഭിക്കുന്നതോടെ പിങ്ക് ലൈൻ ഡൽഹി മെട്രോയുടെ (Delhi Metro) ഏറ്റവും വലിയ ഇടനാഴിയായി മാറും ഇത്.

ഈ ലൈൻ കമ്മീഷൻ ചെയ്യുന്നതിലൂടെ ശിവ് വിഹാറിൽ നിന്ന് മജ്ലിസ് പാർക്കിലേക്ക് (Shiv Vihar to Majlis Park) നേരിട്ടുള്ള മെട്രോ സേവനം ലഭ്യമാകും.

 

 

Also Read: Horoscope 06 August 2021: മേടം, ഇടവം, മിഥുനം രാശിക്കാർ സ്വയം പ്രശംസിച്ചുകൊണ്ട് ജോലി നടത്തുക, ഈ തന്ത്രങ്ങൾ മനസ്സിൽ വയ്ക്കുക 

യാത്രക്കാർക്ക് ഈ രണ്ട് ആനുകൂല്യങ്ങളും ലഭിക്കും (Passengers will have these two benefits)

നിലവിൽ പിങ്ക് ലൈനിൽ (Pink Line) മജ്‌ലിസ് പാർക്ക് മുതൽ മയൂർ വിഹാർ പോക്കറ്റ് വൺ (Mayur Vihar), ത്രിലോക്പുരി മുതൽ ശിവ് വിഹാർ വരെ മെട്രോ സർവീസുകൾ നടക്കുന്നുണ്ട്. ഈ റൂട്ടുകളിലെ മെട്രോ ട്രെയിനുകളുടെ പരീക്ഷണത്തിനുശേഷം, പ്രവർത്തനത്തിനായി മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ (CMRS) അനുമതിയും ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ ഇന്ന് നടക്കുന്ന ഉദ്ഘാടനത്തിനു ശേഷം പുതിയ സ്റ്റേഷൻ ആരംഭിക്കുന്നതോടെ യാത്രക്കാർക്ക് ശിവ് വിഹാറിൽ നിന്ന് മജ്ലിസ് പാർക്ക് വരെ യാത്ര ചെയ്യാം. ഇതിലൂടെ യാത്രക്കാർക്ക് ബുദ്ധിമുട്ട് മാത്രമല്ല സമയവും കുറച്ചേ ചിലവാകൂ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News