ന്യൂ ഡൽഹി: രാജ്യത്തിന്റെ വികസനത്തിന് പുതിയ നാഴിക കല്ലിട്ട് Delhi Metro. രാജ്യത്തെ ആദ്യ ഡ്രൈവറില്ല ട്രെയിൻ സർവീസ് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ വെസ്റ്റ് ജനക്പുരി നോയിഡ ബൊട്ടാണിക്കൽ ഗാർഡൻ വെരെയുള്ള മജന്ത ലൈനിലാണ് പ്രധാനമന്ത്രി ആദ്യ ഡ്രൈവറില്ല മെട്രൊ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. വീഡിയോ കോൺഫ്രൻസ് വഴിയാണ് പ്രധാനമന്ത്രി പുതിയ സർവീസിന് തുടക്കമിട്ടത്. ആറ് കോച്ചുകളടങ്ങുന്ന ഡ്രൈവറില്ല ട്രെയിനാണ് സർവീസ് നടത്തുന്നത്.
Delhi: PM Narendra Modi inaugurates India’s first driverless train on Delhi Metro’s Magenta Line & launches National Common Mobility Card on the Airport Express Line, via video conferencing. pic.twitter.com/QpDTPZ8Z3h
— ANI (@ANI) December 28, 2020
ALSO READ: സഭ തർക്കം തീർപ്പാക്കാൻ മോദി നേരിട്ട് ഇറങ്ങുന്നു
ഡ്രൈവറില്ല സർവീസിന്റെ ആരംഭം പുതിയ സങ്കേതിക വിദ്യകളോട് ഡൽഹി മെട്രൊ വളരെ വേഗത്തിൽ സമീപിക്കുന്നതിന്റെ സൂചനയാണെന്ന് പ്രധാനമന്ത്രി (PM Modi) ഉദ്ഘാടന വേളയിൽ പറഞ്ഞു. ഇന്ത്യയിൽ ആദ്യ മെട്രൊ സർവീസ് ആരംഭിക്കുന്നത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി ബാജ്പെയുടെ കഠിന പ്രവർത്തനമൂലമാണ് മോദി പറഞ്ഞു. 2014ൽ ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇന്ത്യയിൽ വെറും അഞ്ച് നഗരങ്ങളിൽ മത്രാമായിരുന്നു മെട്രൊ സർവീസ് ഉണ്ടായിരുന്നത്. ഇന്ന് അത് 18 ആയി ഉയർത്താൻ സാധിച്ചുയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 2025 ഓടെ ഇന്ത്യയിൽ 25 നഗരങ്ങളിൽ മെട്രൊ സർവീസ് നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
Hon'ble PM Shri Narendra Modi flagged off India’s first driverless train on the Magenta Line this morning through video conferencing, heralding a new era for the Delhi Metro. #MetroRevolution pic.twitter.com/23zy4e1y5e
— Delhi Metro Rail Corporation I कृपया मास्क पहनें (@OfficialDMRC) December 28, 2020
ALSO READ: കശ്മീരിൽ ക്ഷേത്രം തകർക്കാൻ ഭീകരരുടെ ഗൂഢാലോചന: മൂന്ന് ഭീകരർ അറസ്റ്റിൽ
ഇതോടെ ലോകത്തിലെ ഏഴ് ശതമാനം വെരുന്ന ഡ്രൈവറില്ല മെട്രൊ സർവീസുകളിൽ ഡൽഹി മെട്രൊയും പങ്കു ചേർന്നു. 37 കിലോമീറ്റർ നീളമുള്ള മജന്ത റൂട്ടിലെ സർവീസിന് ശേഷം 2021 പകുതിയോടെ 57 കിലോമീറ്റർ ദൂരമുള്ള മജിലിസ് പാർക്ക് ശിവ വിഹാർ റൂട്ടിലൂം ഡ്രൈവറില്ല സർവീസ് ആരംഭിക്കുമെന്ന് ഡിഎംആർസി (DMRC) അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy