Delhi Liquor Scam: വിജയ് നായരെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു

വിവാദമായ  ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ ഡല്‍ഹി  ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സഹായിയും മലയാളിയുമായ വിജയ് നായരെ  5 ദിവസത്തെ CBI കസ്റ്റഡിയില്‍ വിട്ടു. 

Written by - Zee Malayalam News Desk | Last Updated : Sep 28, 2022, 11:16 PM IST
  • ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി CBI ആസ്ഥാനത്ത് വിളിപ്പിച്ച വിജയ്‌ നായരെ മണിക്കൂറുകള്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്.
Delhi Liquor Scam: വിജയ് നായരെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു

New Delhi: വിവാദമായ  ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ ഡല്‍ഹി  ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സഹായിയും മലയാളിയുമായ വിജയ് നായരെ  5 ദിവസത്തെ CBI കസ്റ്റഡിയില്‍ വിട്ടു. 

ചൊവ്വാഴ്ച അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് പ്രതി അന്വേഷണത്തോട് സഹകരിക്കാതെയും പല ചോദ്യങ്ങളില്‍ നിന്നും  ഒളിച്ചോടുകയും ചെയ്തുവെന്ന കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയുടെ  ശ്രദ്ധയിൽപ്പെടുത്തി.  വസ്തുതകളുടെയും സാഹചര്യങ്ങളുടെയും ആകെത്തുക കണക്കിലെടുത്ത്, സിബിഐ സമർപ്പിച്ച അപേക്ഷ അനുവദിക്കുകയും പ്രതിയെ അഞ്ച് ദിവസത്തേക്ക് അതായത് 2022 ഒക്ടോബർ 3 വരെ സിബിഐ കസ്റ്റഡിയിൽ വിടുകയും ചെയ്യുന്നതായി പ്രത്യേക ജഡ്ജി എംകെ നാഗ്പാൽ പറഞ്ഞു.  കേസിന്‍റെ  അന്വേഷണം പുതിയ ഘട്ടത്തിലാണ്, മുഴുവൻ ഗൂഢാലോചനയും വിവിധ പ്രതികൾ വഹിച്ച പങ്കുകളും പുറത്തുകൊണ്ടുവരാൻ മാത്രമല്ല, പ്രതികളെ വിശദമായ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് തോന്നുന്നതായും  ജഡ്ജി പറഞ്ഞു. 

Also Read: Delhi Liquor Scam: ഡല്‍ഹി മദ്യ അഴിമതിയില്‍ മലയാളിയും..!! മനീഷ് സിസോദിയയുടെ സഹായി വിജയ് നായര്‍ അറസ്റ്റില്‍ 

ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി CBI ആസ്ഥാനത്ത് വിളിപ്പിച്ച വിജയ്‌ നായരെ മണിക്കൂറുകള്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്.  മദ്യ അഴിമതി കേസില്‍, ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് CBI ഇയാളെ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ സ്വദേശിയായ വിജയ്‌ നായര്‍ മുംബൈ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുമായി അടുത്ത ബന്ധമുള്ള ആളാണ് വ്യവസായിയായ വിജയ് നായർ. മുംബൈ ആസ്ഥാനമായുള്ള ഓണ്‍ലി മച്ച് ലൗഡര്‍ ഈവന്‍റ് മാനേജ്മെന്‍റ് കമ്പനി മുന്‍ സി.ഇ.ഒ ആണ് വിജയ്‌ നായര്‍.  

Also Read:  Delhi Liquor Policy Case: ഡൽഹി മദ്യനയ അഴിമതിയില്‍ രണ്ടാമത്തെ അറസ്റ്റ്, സമീർ മഹേന്ദ്രു കസ്റ്റഡിയില്‍

ചോദ്യം ചെയ്യുന്നവരുമായി സഹകരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വിജയ് നായരെ അറസ്റ്റ് ചെയ്തതെന്നും CBI വ്യക്തമാക്കിയിരുന്നു. 

അതേസമയം, ഈ കേസില്‍ രണ്ടാം പ്രതി സമീർ മഹേന്ദ്രുവിനെയും CBI അറസ്റ്റ് ചെയ്തു.   
 ഇൻഡോ സ്പിരിറ്റ്‌സിന്‍റെ  എംഡിയാണ് സമീർ മഹേന്ദ്രു.  അടുത്തിടെ സമീർ മഹേന്ദ്രുവിന്‍റെ  ഡൽഹിയിലെ വസതിയിലും ഓഫീസിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. രാധ ഇൻഡസ്ട്രീസിന്‍റെ  രാജേന്ദ്ര പ്ലേസിലെ യൂക്കോ ബാങ്കിന്‍റെ  അക്കൗണ്ടിലേക്ക് ഒരു കോടി രൂപ ട്രാൻസ്ഫർ ചെയ്തെന്നാണ് സമീർ മഹേന്ദ്രുവിന്‍റെ പേരിലുള്ള  ആരോപണം.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് സമീര്‍  മഹേന്ദ്രുവിനെതിരെ നടപടിയെന്നാണ് സൂചന.  ഈ കേസില്‍ സമീറിനെ നിരവധി തവണ ED യും  CBI യും ചോദ്യം ചെയ്തിരുന്നു. ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

Trending News