Virendra Sachdeva: സ‍ർക്കാരിനെതിരെ പ്രതിഷേധം; മാപ്പ് ചോദിച്ച് യമുനയിൽ ഇറങ്ങിയ ബിജെപി നേതാവ് ആശുപത്രിയിൽ

കാലാവസ്ഥ മാറിയതോടെ യമുനാ നദിയിൽ കുറച്ച് ദിവസങ്ങളായി വിഷപ്പത രൂപപ്പെടുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 26, 2024, 03:24 PM IST
  • യമുന നദിയിൽ മുങ്ങിക്കുളിച്ച ഡൽഹി ബിജെപി അധ്യക്ഷൻ ആശുപത്രിയിൽ
  • ആംആദ്മി സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാ​ഗമായാണ് യമുനയിലെറങ്ങിയത്
  • ബിജെപി 'നാടകം സൃഷ്ടിക്കുകയാണെന്ന് മുതിർന്ന എഎപി നേതാവ് ഗോപാൽ റായ് പ്രതികരിച്ചു
Virendra Sachdeva: സ‍ർക്കാരിനെതിരെ പ്രതിഷേധം; മാപ്പ് ചോദിച്ച് യമുനയിൽ ഇറങ്ങിയ ബിജെപി നേതാവ് ആശുപത്രിയിൽ

പ്രതിഷേധത്തിന്റെ ഭാ​ഗമായി  യമുന നദിയിൽ മുങ്ങിക്കുളിച്ച ഡൽഹി ബിജെപി അധ്യക്ഷൻ ആശുപത്രിയിൽ. ബിജെപി നേതാവ് വീരേന്ദ്ര സച്ച്ദേവയെയാണ് കടുത്തചൊറിച്ചിലിനെയും അസ്വസ്ഥതയെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആംആദ്മി സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാ​ഗമായാണ് ബിജെപി അധ്യക്ഷൻ യമുനയിലെറങ്ങിയത്. യമുന ശുദ്ധീകരണത്തിന് ഡൽഹി സർക്കാർ പ്രഖ്യാപിച്ച പദ്ധതികളൊന്നും ഫലപ്രദമായില്ലെന്നാരോപിച്ച സച്ച്ദേവ സർക്കാരിന്റെ തെറ്റിന് മാപ്പ് ചോദിച്ചാണ് നദിയിലറങ്ങിയത്. 

Read Also: വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, ഒന്നും പറയാനില്ലെന്ന് പ്രതികൾ; തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി തിങ്കളാഴ്ച

കടുത്ത ചൊറിച്ചിലും ത്വക്കിൽ തടിച്ച പാടുകളുമുണ്ടായി ആർഎംഎൽ ആശുപത്രിയിൽ ചികിത്സ നേടിയ നേതാവിന് ഡോക്ടർമാർ  മൂന്ന് ദിവസത്തേക്കുള്ള മരുന്ന് നൽകി പറഞ്ഞയച്ചു. 

ഡൽഹി സർക്കാരിനെതിരെ രൂക്ഷ വിമർശനത്തോടെയായിരുന്നു പ്രതിഷേധം. അതേസമയം ബിജെപി 'നാടകം സൃഷ്ടിക്കുകയാണെന്ന് മുതിർന്ന എഎപി നേതാവും പരിസ്ഥിതി മന്ത്രിയുമായ ഗോപാൽ റായ് പ്രതികരിച്ചു.

കാലാവസ്ഥ മാറിയതോടെ യമുനാ നദിയിൽ കുറച്ച് ദിവസങ്ങളായി വിഷപ്പത രൂപപ്പെടുന്നുണ്ട്. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ബിജെപി ഭരിക്കുന്ന അയൽസംസ്ഥാനങ്ങളിളെ വ്യവസായ കേന്ദ്രങ്ങളിൽ നിന്നുള്ള മലിനജലം തള്ളുന്നതായാണ് മറുആരോപണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News