Shocking Accident: റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ മുകളിലേയ്ക്ക് പാഞ്ഞുകയറി ട്രക്ക്, 4 പേര്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ട്രക്ക്  റോഡരികിൽ ഉറങ്ങിക്കിടന്ന 6 പേരുടെ മുകളിലേയ്ക്ക് പാഞ്ഞുകയറി,  4 പേര്‍ മരിച്ചു, 2 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.  രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച സംഭവം പുലര്‍ച്ചെ  സീമാപുരി പ്രദേശത്താണ് നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 21, 2022, 10:26 AM IST
  • മരിച്ചവരെല്ലാം റോഡരികിലെ ഡിവൈഡറിൽ കിടന്നുറങ്ങുകയായിരുന്നെന്നും, അമിതവേഗതയിലെത്തിയ ട്രക്ക് എല്ലാവരെയും ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
Shocking Accident: റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ മുകളിലേയ്ക്ക് പാഞ്ഞുകയറി ട്രക്ക്, 4 പേര്‍ക്ക് ദാരുണാന്ത്യം

Delhi Accident: നിയന്ത്രണം വിട്ട ട്രക്ക്  റോഡരികിൽ ഉറങ്ങിക്കിടന്ന 6 പേരുടെ മുകളിലേയ്ക്ക് പാഞ്ഞുകയറി,  4 പേര്‍ മരിച്ചു, 2 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.  രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച സംഭവം പുലര്‍ച്ചെ  സീമാപുരി പ്രദേശത്താണ് നടന്നത്. 

പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം, ഡൽഹിയിലെ സീമാപുരിയിൽ റോഡരികിൽ ഉറങ്ങുകയായിരുന്ന 6 പേരുടെ മുകളിലേയ്ക്കാണ്  നിയന്ത്രണം വിട്ട ട്രക്ക് പഞ്ഞുകയറിയത്‌. അപകടത്തില്‍ നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 

Also Read:  PM Modi: ഈ സമയം യുദ്ധത്തിനുള്ളതല്ല, പുടിനോട് പ്രധാനമന്ത്രി മോദി, പ്രശംസിച്ച് ലോകരാഷ്ട്രങ്ങള്‍ 

ഇവരെല്ലാം റോഡരികിലെ ഡിവൈഡറിൽ കിടന്നുറങ്ങുകയായിരുന്നെന്നും ഇതിനിടെ അമിതവേഗതയിലെത്തിയ ട്രക്ക് എല്ലാവരെയും ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

കരീം (52),  ഛോട്ടേ ഖാൻ ( 25),  ഷാ ആലം (38),  രാഹുൽ ( 45) എന്നിവരാണ് മരിച്ചതെന്ന് ഡൽഹി പോലീസ് അറിയിച്ചു. അതേസമയം, പരിക്കേറ്റവരായ 16 കാരനായ മനീഷ്, 30 കാരനായ പ്രദീപ് എന്നിവരുടെ നില്‍ ഗുരുതരമായി തുടരുന്നു. അതേസമയം ട്രക്ക് ഡ്രൈവര്‍ ഒളിവിലാണ്.  ഇയാള്‍ക്കായി ഡല്‍ഹി പോലീസ്  തിരച്ചില്‍ തുടരുകയാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News