PM Modi: ഈ സമയം യുദ്ധത്തിനുള്ളതല്ല, പുടിനോട് പ്രധാനമന്ത്രി മോദി, പ്രശംസിച്ച് ലോകരാഷ്ട്രങ്ങള്‍

ലോക രാഷ്ട്രങ്ങളുടെ കണ്ണു തുറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ്‌സിഒ സമ്മേളനത്തിനിടെ റഷ്യയും യുക്രൈനും  തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ച്  ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തെ പ്രശംസിച്ച് ലോക നേതാക്കള്‍... 

Written by - Zee Malayalam News Desk | Last Updated : Sep 21, 2022, 11:06 PM IST
  • ഈ സമയം യുദ്ധത്തിനുള്ളതല്ല, റഷ്യന്‍ അധിനിവേശം യുക്രൈനില്‍ വരുത്തിയ നാശങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനോട് തുറന്നുപറഞ്ഞു
PM Modi: ഈ സമയം യുദ്ധത്തിനുള്ളതല്ല, പുടിനോട് പ്രധാനമന്ത്രി മോദി, പ്രശംസിച്ച് ലോകരാഷ്ട്രങ്ങള്‍

SCO Summit: ലോക രാഷ്ട്രങ്ങളുടെ കണ്ണു തുറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ്‌സിഒ സമ്മേളനത്തിനിടെ റഷ്യയും യുക്രൈനും  തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ച്  ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തെ പ്രശംസിച്ച് ലോക നേതാക്കള്‍... 

ഈ സമയം യുദ്ധത്തിനുള്ളതല്ല (Time Is Not For War) റഷ്യന്‍ അധിനിവേശം  യുക്രൈനില്‍ വരുത്തിയ നാശങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്‍റ്  വ്‌ളാഡിമിർ പുടിനോട് തുറന്നുപറഞ്ഞു. പ്രധാനമന്ത്രി മോദി നടത്തിയ പ്രസ്താവനയെ അമേരിക്കയും ഫ്രാൻസും പ്രശംസിച്ചപ്പോള്‍  ലോകത്തെ എല്ലാ മാധ്യമങ്ങളും അഭിനന്ദിക്കുകയും ഈ പ്രസ്താവന അതിന്‍റെ  തലക്കെട്ടിൽ സ്ഥാനം പിടിയ്ക്കുകയും ചെയ്തു.  

Also Read :  MMS Scandal at IIT Bombay: ചണ്ഡീഗഡ് സര്‍വ്വകലാശാലയ്ക്ക് പിന്നാലെ ഐഐടി ബോംബെയിലും എംഎംഎസ് വീഡിയോ വിവാദം

പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ അമേരിക്ക സ്വാഗതം ചെയ്തു. പ്രധാനമന്ത്രി മോദി പറഞ്ഞത് ശരിയും ന്യായവുമാണ്, ഇത് ഒരു തത്വാധിഷ്ഠിത പ്രസ്താവനയാണെന്നും അമേരിക്ക അതിനെ സ്വാഗതം ചെയ്യുന്നുവെന്നും  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുലിവൻ പറഞ്ഞു.  മോസ്‌കോയുമായി ദീർഘകാല ബന്ധമുള്ള അമേരിക്കയ്ക്കും ഇന്ത്യൻ നേതൃത്വത്തിനും റഷ്യക്ക് ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന ശക്തമായ സന്ദേശവും നൽകുന്നത് വലിയ കാര്യമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Also Read:  ചീറ്റ പുലികൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി; കാണാം ചിത്രങ്ങൾ

"റഷ്യ യുദ്ധം ഉടന്‍ അവസാനിപ്പിക്കണം. റഷ്യ ഇപ്പോൾ യഥാർത്ഥ വ്യവസ്ഥകൾ പാലിക്കുകയും ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത പ്രദേശങ്ങൾ യുക്രൈന്  മടക്കി നല്‍കുകയും വേണം. ഇത് എല്ലാ രാജ്യങ്ങൾക്കും നൽകുന്ന സന്ദേശമാണ്. നിങ്ങൾക്ക് നിങ്ങളുടെ അയൽവാസിയുടെ പ്രദേശം ബലപ്രയോഗത്തിലൂടെ കീഴടക്കാൻ കഴിയില്ല, റഷ്യ ആ ശ്രമം ഉപേക്ഷിച്ചാൽ, യുക്രൈനിൽ സമാധാനം ഏറ്റവും വേഗത്തില്‍ തിരിച്ചെത്തും, അദ്ദേഹം പറഞ്ഞു.  

ലോകത്തിലെ എല്ലാ രാജ്യങ്ങളും ഇത് ചെയ്യുന്നതും പിന്തുണയ്ക്കുന്നതും കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും റഷ്യയ്ക്ക് വ്യക്തവും ശക്തവുമായ സന്ദേശം അയക്കുന്നത് ആ മേഖലയിൽ സമാധാനം സൃഷ്ടിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും ലോകത്തിലെ എല്ലാ രാജ്യങ്ങളും അങ്ങനെ ചെയ്യണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

റഷ്യയുടെ  യുക്രൈന്‍ അധിനിവേശത്തെക്കുറിച്ച്‌ മോദി നടത്തിയ പരാമര്‍ശത്തെ പിന്തുണച്ച്   ഫ്രഞ്ച് പ്രസിഡന്‍റ്  ഇമ്മാനുവൽ മക്രോൺ രംഗത്തെത്തി. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശരിയാണ്. ഇത് പാശ്ചാത്യരോട് പ്രതികാരം ചെയ്യാനോ കിഴക്കിനെതിരെ പാശ്ചാത്യരെ എതിർക്കാനോ അല്ല. ഇത് നമ്മുടെ മുന്‍പിലുള്ള മറ്റ് വെല്ലുവിളികളെ നേരിടാനുള്ള സമയമാണ്, മക്രോൺ പറഞ്ഞു.

ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും വിവിധ വിഷയങ്ങളെക്കുറിച്ചും ഇരു രാജ്യങ്ങളും  പലതവണ ഫോണിൽ സംസാരിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഭക്ഷണം, ഇന്ധന സുരക്ഷ, രാസവളം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള വഴികൾ കണ്ടെത്തണം. യുക്രൈനിൽ നിന്ന് ഞങ്ങളുടെ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ  സഹായിച്ചതിന് റഷ്യയ്ക്കും ഉക്രെയ്നിനും നന്ദി പറയുന്നു, പ്രധാനമന്ത്രി പറഞ്ഞു. 

അതേസമയം, പ്രധാനമന്ത്രി മോദിയോട് പ്രതികരിച്ച റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ, യുക്രൈന്‍ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് തനിക്ക് അറിയാമെന്നും ഇത് എത്രയും വേഗം അവസാനിക്കണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നത് എന്നും പറഞ്ഞു. എന്നാല്‍,  യുക്രൈന്‍ നേതൃത്വം ചർച്ചയിൽ പങ്കെടുക്കാൻ വിസമ്മതിക്കുന്നതായി പുടിൻ ചൂണ്ടിക്കാട്ടി.... 

അതേസമയം റഷ്യ യുക്രൈന്‍  യുദ്ധം ഏഴാം മാസത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരി 24 നാണ് റഷ്യന്‍ സേന യുക്രൈന്‍ അധിനിവേശം തുടങ്ങിയപ്പോള്‍  ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍,  നാറ്റോയുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചതോടെ ഇന്ന്  യുദ്ധം അന്ത്യമില്ലാതെ നീളുന്ന അവസ്ഥയാണ് കാണുന്നത്. ഇരു രാജ്യങ്ങള്‍ക്കും ഏറെ നാശനഷ്ടങ്ങളാണ് ഈ യുദ്ധത്തിലൂടെ സംഭവിച്ചിരിയ്ക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News