Death Sentences in India: 165 പേരെ വധശിക്ഷക്ക് വിധിച്ച വർഷം 2022; ഒരു വധശിക്ഷ പോലും അംഗീകരിക്കാത്ത 2023

രണ്ട് ദശാബ്ദങ്ങളിൽ തന്നെ ഏറ്റവും അധികം വലിയ കണക്കായിരുന്നു ഇത്. 2021-ലെ  കണക്ക് 146-ൽ നിന്നാണ് ഇത് 165-ലേക്ക് എത്തിയത്. കൂടുതൽ കേസുകളും ലൈംഗീക കുറ്റകൃത്യങ്ങളായിരുന്നു.

Written by - M.Arun | Last Updated : Feb 13, 2024, 05:26 PM IST
  • 2021-ലെ കണക്ക് 146-ൽ നിന്നാണ് ഇത് 165-ലേക്ക് എത്തിയത്
  • കൂടുതൽ കേസുകളും ലൈംഗീക കുറ്റകൃത്യങ്ങളായിരുന്നു
  • 2016 മുതൽ ആകെ വധശിക്ഷകൾ 539 എന്ന കണക്കിലേക്ക് എത്തി
Death Sentences in India: 165 പേരെ വധശിക്ഷക്ക് വിധിച്ച വർഷം 2022; ഒരു വധശിക്ഷ പോലും അംഗീകരിക്കാത്ത 2023

തിരുവനന്തപുരം: 15 പേർക്ക് വധശിക്ഷ വിധിച്ച് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയുടെ വിധി വലിയ ചർച്ചയായിരിക്കുകയാണ്. ഇത്രയുമധികം പേരെ വധശിക്ഷക്ക് വിധിക്കുന്നത് ഇതാദ്യമായാണ്. എന്നാൽ എത്ര കേസുകളിൽ വിധി നടപ്പാക്കുന്നുണ്ട് എന്നത് ഇന്ത്യയിലെ സാഹചര്യം പരിശോധിച്ചാൽ മസ്സിലാക്കാം. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഏറ്റവും അധികം പേരെ വധശിക്ഷക്ക് വിധിച്ച വർഷമാണ് 2022.

രണ്ട് ദശാബ്ദങ്ങളിൽ തന്നെ ഏറ്റവും അധികം വലിയ കണക്കായിരുന്നു ഇത്. 2021-ലെ  കണക്ക് 146-ൽ നിന്നാണ് ഇത് 165-ലേക്ക് എത്തിയത്. കൂടുതൽ കേസുകളും ലൈംഗീക കുറ്റകൃത്യങ്ങളായിരുന്നു. 2022- അവസാനത്തോടെ വധശിക്ഷകളുടെ 2016 മുതൽ 539 എന്ന കണക്കിലേക്ക് എത്തി. 2015 മുതൽ നോക്കിയാൽ ഏകദേശം 40 ശതമാനം വർധന.

എന്നാൽ കീഴ്ക്കോടതികളിൽ നിന്നും വ്യത്യസ്തമായി മിക്കവാറും കേസുകളും തീർപ്പാക്കാതെ തുടരുകയാണ് പതിവ്. ഡൽഹി എൻഎൽയു പുറത്ത് വിട്ട കണക്കിൽ അഹമ്മദാബാദ് കോടതി 2008-ലെ സ്ഫോടന പരമ്പരകളുടെ വിധിയായി 38 പേർക്കാണ് വധശിക്ഷ വിധിച്ചത്.  സമയം 2023-ൽ ഒറ്റ വധശിക്ഷകൾ പോലും സുപ്രീംകോടതി ശരി വെച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 2020-ലാണ് ഇന്ത്യയിൽ നാല് വധശിക്ഷകൾ നടപ്പാക്കിയത്. ഇതിന് മുൻപ് 2015-ൽ യാക്കൂബ് മേമൻറെയും, 2012-ൽ അജ്മൽ കസബിൻറെയുമായിരുന്നു നടപ്പാക്കിയ വിധികൾ. 

കേരളത്തിൽ

21 പേരാണ് കേരളത്തിൽ ഇനിയും വധശിക്ഷ കാത്ത് കഴിയുന്നത്. 9 പേർ പൂജപ്പുരയിലും, 5 പേർ വിയ്യൂരിലും, 4 പേർ കണ്ണൂരിലും കഴിയുമ്പോൾ, 3 പേർ വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിലിലാണ്. ശിക്ഷ ഇളവ് ചെയ്യാൻ മിക്കവാറും പേരും മേൽക്കോടതികളെ സമീപിച്ചിട്ടുണ്ട്. കേരളത്തിൽ ഏറ്റവും അവസാനം നടന്ന വധശിക്ഷ റിപ്പർ ചന്ദ്രൻറെയാണ്. ഇത് 1991-ലായിരുന്നു. 14 പേരെയാണ് റിപ്പർ ചന്ദ്രൻ കൊലപ്പെടുത്തിയത്.

2023-ൽ ഏറ്റവും അവസാനം വന്ന വധശിക്ഷ ആലുവയിൽ അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഷ്ഫാക്ക് ആലത്തിനായിരുന്നു. വധശിക്ഷ നടപ്പാക്കാനും കേരളത്തിൽ സ്ഥിരമായി ഒരാളില്ല. വധശിക്ഷ നടപ്പാക്കാൻ 2 ലക്ഷം രൂപ നൽകി ആളെ താത്കാലികമായി നിയമിക്കുകയാണ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News