റാഫേല്‍ ഇടപാട്: ഫ്ര​ഞ്ച് മാ​ധ്യ​മ​ങ്ങ​ളെ ത​ള്ളി ദസ്വാൾട്ട് ഏവിയേഷൻ

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഫ്ര​ഞ്ച് മാ​ധ്യ​മം നടത്തിയ റി​പ്പോ​ര്‍ട്ടിനെ ത​ള്ളി റാഫേല്‍ വിമാന നിര്‍മ്മാതാക്കളായ ദസ്വാൾട്ട് ഏവിയേഷൻ രം​ഗ​ത്ത്. റാഫേല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്നത് നിര്‍ബന്ധിത വ്യവസ്ഥ ആയിരുന്നുവെന്നായിരുന്നു ഫ്ര​ഞ്ച് മാ​ധ്യ​മം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 

Last Updated : Oct 11, 2018, 12:13 PM IST
റാഫേല്‍ ഇടപാട്: ഫ്ര​ഞ്ച് മാ​ധ്യ​മ​ങ്ങ​ളെ ത​ള്ളി ദസ്വാൾട്ട് ഏവിയേഷൻ

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഫ്ര​ഞ്ച് മാ​ധ്യ​മം നടത്തിയ റി​പ്പോ​ര്‍ട്ടിനെ ത​ള്ളി റാഫേല്‍ വിമാന നിര്‍മ്മാതാക്കളായ ദസ്വാൾട്ട് ഏവിയേഷൻ രം​ഗ​ത്ത്. റാഫേല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്നത് നിര്‍ബന്ധിത വ്യവസ്ഥ ആയിരുന്നുവെന്നായിരുന്നു ഫ്ര​ഞ്ച് മാ​ധ്യ​മം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 

എന്നാല്‍, റാഫേല്‍ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ല്‍ റി​ല​യ​ന്‍​സി​നെ പ​ങ്കാ​ളി​യാ​ക്കി​യ​ത് കമ്പനിയുടെ സ്വ​ത​ന്ത്ര​മാ​യ തീ​രു​മാ​ന​മാ​ണ്. പ​ങ്കാ​ളി​യെ തിരഞ്ഞെടു​ത്ത​ത് ഇ​ന്ത്യ​യും ഫ്രാ​ന്‍​സും ത​മ്മി​ലു​ണ്ടാ​ക്കി​യ ക​രാ​റി​ന്‍റെ ച​ട്ട​ക്കൂ​ടി​ന​ക​ത്ത് നി​ന്നെ​ന്നും ദസ്വാൾട്ട് ഏവിയേഷൻ വ്യ​ക്ത​മാ​ക്കി.

റാഫേല്‍ ഇടപാടില്‍ റി​ല​യ​ന്‍​സി​നെ പ​ങ്കാ​ളി​യാ​ക്ക​ണ​മെ​ന്നു നി​ര്‍​ബ​ന്ധി​ത വ്യ​വ​സ്ഥ ഉ​ണ്ടാ​യി​രു​ന്ന​താ​യി ഫ്ര​ഞ്ച് മാ​ധ്യ​മ​മാ​യ മീ​ഡി​യ പാ​ര്‍​ടാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ദസ്വാൾട്ട് ഏ​വി​യേ​ഷ​ന്‍റെ കൈ​വ​ശ​മു​ള്ള ഇ​തു സം​ബ​ന്ധി​ച്ച രേ​ഖ ത​ങ്ങ​ള്‍​ക്കു ല​ഭി​ച്ച​താ​യി മീ​ഡി​യ​പാ​ര്‍​ട്ട് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

റാഫേല്‍ ഇ​ട​പാ​ടി​ല്‍ റി​ല​യ​ന്‍​സ് ഡി​ഫെ​ന്‍​സി​നെ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ബ​ന്ധി​ച്ച​താ​യു​ള്ള ഫ്ര​ഞ്ച് മു​ന്‍ പ്ര​സി​ഡ​ന്‍റ് ഫ്രാ​ന്‍​സ്വാ ഒ​ലാ​ന്ദി​ന്‍റെ വി​വാ​ദ​പ​രാ​മ​ര്‍​ശം പ്ര​സി​ദ്ധീ​ക​രി​ച്ച​തും മീ​ഡി​യ​പാ​ര്‍​ട്ടാ​യി​രു​ന്നു. 

റാഫേല്‍ ഇ​ട​പാ​ടി​ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പങ്കുണ്ടെന്ന് നേരത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ, റാഫേല്‍ ഇ​ട​പാ​ടി​ന്‍റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സുപ്രീം കോടതി അവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ രേഖകള്‍ പുറത്തുവരുന്നത്. എന്തായാലും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തെ ഇത്തരം വെളിപ്പെടുത്തലുകള്‍ പ്രതിപക്ഷത്തിന് പുതിയ ഊര്‍ജം നല്‍കും.

 

 

Trending News