Crpf Recruitment 2024: സിആർപിഎഫിൽ സ്പോർട് ക്വാട്ട നിയമനം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ആകെ 169 തസ്തികകളിലേക്കാണ് റിക്രൂട്ട്മെൻറ്, അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണ്. ഉദ്യോഗാർത്ഥികളുടെ ഒഴിവ് വിശദാംശങ്ങൾ, യോഗ്യത തുടങ്ങിയവ ചുവടെ. 

Written by - Zee Malayalam News Desk | Last Updated : Jan 15, 2024, 11:33 AM IST
  • സ്‌പോർട്‌സ് ക്വാട്ടയിലാണ് റിക്രൂട്ട്മെൻറ്. കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി തസ്തികകളാണിവ
  • ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ പത്താം ക്ലാസ് പാസായിരിക്കണം
  • അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 100 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കണം
Crpf Recruitment 2024: സിആർപിഎഫിൽ സ്പോർട് ക്വാട്ട നിയമനം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷിക്കാൻ യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക സൈറ്റ് rect.crpf.gov.in സന്ദർശിച്ച് അപേക്ഷിക്കാം. ജനുവരി 16 മുതൽ ഇതിനുള്ള അപേക്ഷകൾ ആരംഭിക്കും. ആകെ 169 തസ്തികകളിലേക്കാണ് റിക്രൂട്ട്മെൻറ് ചെയ്യും. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണ്. ഉദ്യോഗാർത്ഥികളുടെ ഒഴിവ് വിശദാംശങ്ങൾ, യോഗ്യത തുടങ്ങിയവ ചുവടെ.  സ്‌പോർട്‌സ് ക്വാട്ടയിലാണ് റിക്രൂട്ട്മെൻറ്. കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി തസ്തികകളാണിവ.

വിദ്യാഭ്യാസ യോഗ്യത

വിജ്ഞാപനം അനുസരിച്ച്, ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ പത്താം ക്ലാസ് പാസായിരിക്കണം.

പ്രായപരിധി

ഉദ്യോഗാർത്ഥികളുടെ പ്രായം 18 വയസിനും 23 വയസിനും ഇടയിൽ ആയിരിക്കണം.

ശമ്പളം?

ഈ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 21,700 മുതൽ 69,100 രൂപ വരെയായിരിക്കും ശമ്പളം നൽകുന്നത്.

അപേക്ഷാ ഫീസ്

ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 100 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കണം. അൺ റിസർവ്ഡ് വിഭാഗം, മറ്റ് പിന്നാക്ക വിഭാഗം, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ പുരുഷ ഉദ്യോഗാർത്ഥികൾ  അതേസമയം വനിതാ വിഭാഗം, എസ്‌സി, എസ്ടി വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക സൈറ്റിന്റെ സഹായം തേടാവുന്നതാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News