കാമുകന്റെ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയ കേസിൽ നടി അറസ്റ്റിൽ. ക്രൈം പട്രോളെന്ന ടെലിവിഷൻ സീരിയൽ താരം ഷബ്രിനാണ് അറസ്റ്റിലായത്. മുംബൈയിലെ പാൽഘർ ജില്ലയിലാണ് സംഭവം. മൂന്നര വയസ്സുള്ള കുട്ടിയെയാണ് നടി തട്ടിക്കൊണ്ടു പോയത്.
കാമുകൻ ബ്രിജേഷ് സിങ്ങുമായുള്ള ബന്ധം വീട്ടുക്കാർ എതിർത്തതാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു. ബ്രിജേഷുമായി ഷബ്രിൻ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാൽ സമുദായങ്ങൾ വ്യത്യസ്തമായതിനാൽ ബ്രിജേഷിന്റെ കുടുംബം ഈ ബന്ധത്തെ എതിർത്തിരുന്നു.
Read Also: മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷൻ നിര്‍ദേശം സ്റ്റേ ചെയ്ത് സുപ്രീം കോടതി
ബ്രിജേഷിനോടുള്ള കടുത്ത പ്രണയത്തിൽ താൻ എന്താണ് ചെയ്യുന്നതെന്ന് തിരിച്ചറിയാൻ നടിക്ക് സാധിച്ചില്ലെന്നും അഭിനയിച്ച് കൊണ്ടിരിക്കുന്ന ക്രൈം സീരിയൽ ജീവിതത്തിലും അനുകരിക്കാൻ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു.
സ്കൂളിൽ നിന്നാണ് കുട്ടിയെ കൊണ്ടുപോയത്. ഷബ്രീനെ മുമ്പ് പരിചയമുണ്ടായിരുന്ന കുട്ടി നടിയോടൊപ്പം പോകാൻ തയ്യാറായി. കുട്ടിയെ ഡോക്ടറെ കാണിക്കാൻ കൊണ്ടു പോകുകയാണെന്നാണ് സ്കൂൾ അധികൃതരോടും പറഞ്ഞത്. എന്നാൽ കുട്ടി വീട്ടിൽ തിരിച്ചെത്താതായതോടെയാണ് കുടുംബം അന്വേഷിച്ചിറങ്ങിയത്.
സ്കൂൾ അധികൃതർ പറഞ്ഞ വിവരമനുസരിച്ച് സിസിടിവി അടക്കം പരിശോധിച്ചപ്പോഴാണ് ഓട്ടോറിക്ഷയിൽ നടി കുഞ്ഞിനെ കൊണ്ടുപോയത് വ്യക്തമായത്. മറ്റൊരു സ്ത്രീയും കൂടെ ഉണ്ടായിരുന്നു. തുടർന്ന് ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു. മൊബൈൽ ഫോൺ ട്രേസ് ചെയ്ത പോലീസ് ബാന്ദ്രയിൽ നിന്നാണ് നടിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.