ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,272 പുതിയ കോവിഡ് കേസുകളും 36 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 4,43,27,890 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം സജീവ കോവിഡ് കേസുകളുടെ എണ്ണം 101,166 ആയി കുറഞ്ഞു.
24 മണിക്കൂറിനിടെ രാജ്യത്ത് 36 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇതിൽ കേരളത്തിൽ നിന്ന് ആറ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,27,289 ആയി ഉയർന്നു. മൊത്തം അണുബാധകളുടെ 0.23 ശതമാനം സജീവ കേസുകളാണ്.
#COVID19 | India reports 13,272 fresh cases and 13,900 recoveries, in the last 24 hours.
Active cases 1,01,166
Daily positivity rate 4.21% pic.twitter.com/tZJumfGmBl— ANI (@ANI) August 20, 2022
അതേസമയം ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.58 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സജീവ കോവിഡ് കേസുകളിൽ 24 മണിക്കൂറിനുള്ളിൽ 664 കേസുകളുടെ കുറവ് രേഖപ്പെടുത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.21 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.87 ശതമാനവും രേഖപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...