Covid Updates : പ്രതിദിന കോവിഡ് കണക്കുകൾ നാല് ലക്ഷത്തിൽ തന്നെ; 4092 പേർ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു

രാജ്യത്ത് കോവിഡ് പ്രതിസന്ധിയും ഓക്സിജൻ ക്ഷാമവും അതിരൂക്ഷമായ സാഹചാര്യത്തിൽ ചികിത്സ ഉപകാരണങ്ങളുടെ  ലഭ്യതയും വിതരവും പരിശോധിക്കാൻ സുപ്രീം കോടതി 12 അംഗ നാഷണൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു.    

Written by - Zee Malayalam News Desk | Last Updated : May 9, 2021, 10:58 AM IST
  • കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രോഗബാധ സ്ഥിരീകരിച്ചത് 4,03,738 പേർക്കാണ്.
  • ഇതോട് കൂടി രാജ്യത്ത് ആകെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 2.22 കോടിയായി.
  • കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ വൻ പ്രതിസന്ധിയാണ് ഇന്ത്യയിലെ ആരോഗ്യ മേഖല നേരിട്ട് കൊണ്ടിരിക്കുന്നത്.
  • രാജ്യത്ത് കോവിഡ് പ്രതിസന്ധിയും ഓക്സിജൻ ക്ഷാമവും അതിരൂക്ഷമായ സാഹചാര്യത്തിൽ ചികിത്സ ഉപകാരണങ്ങളുടെ ലഭ്യതയും വിതരവും പരിശോധിക്കാൻ സുപ്രീം കോടതി 12 അംഗ നാഷണൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു.
Covid Updates : പ്രതിദിന കോവിഡ് കണക്കുകൾ നാല് ലക്ഷത്തിൽ തന്നെ; 4092 പേർ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു

ഇന്ത്യയിൽ തുടർച്ചയായ അഞ്ചാം ദിവസവും നാല് ലക്ഷത്തിലധികം പേർക്ക് കോവിഡ്  (Covid 19)രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രോഗബാധ സ്ഥിരീകരിച്ചത് 4,03,738 പേർക്കാണ്. ഇതോട് കൂടി രാജ്യത്ത് ആകെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 2.22 കോടിയായി. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ വൻ പ്രതിസന്ധിയാണ് ഇന്ത്യയിലെ ആരോഗ്യ  മേഖല നേരിട്ട് കൊണ്ടിരിക്കുന്നത്.

രാജ്യത്ത് കോവിഡ് പ്രതിസന്ധിയും ഓക്സിജൻ ക്ഷാമവും അതിരൂക്ഷമായ സാഹചാര്യത്തിൽ ചികിത്സ ഉപകാരണങ്ങളുടെ  ലഭ്യതയും വിതരവും പരിശോധിക്കാൻ സുപ്രീം കോടതി (Supreme court) 12 അംഗ നാഷണൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവരടങ്ങിയ രണ്ടം​ഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

ALSO READ: കേരളത്തിന് 1,84,000 ഡോസ് കൊവിഡ് വാക്സിനുകൾ കൂടി നൽകാൻ കേന്ദ്ര തീരുമാനം; മൂന്ന് ദിവസത്തിനകം എത്തിക്കും

ടാസ്ക് ഫോഴ്സിലെ എല്ലാ അം​ഗങ്ങളുമായും ജഡ്ജിമാർ നേരിട്ട് സംസാരിച്ചു. മരുന്നുകളുടെ (Medicine) ലഭ്യത ഉറപ്പാക്കാനും ടാസ്ക് ഫോഴ്സ് ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകും. ഡോ. ഭബതോഷ് ബിശ്വാസ്, ഡോ. നരേഷ് ത്രെഹാൻ എന്നിവരടങ്ങുന്നതാണ് ടാസ്ക് ഫോഴ്സ്. ക്യാബിനറ്റ് സെക്രട്ടറിയായിരിക്കും ദൗത്യസംഘത്തിന്റെ കൺവീനർ. കൊവിഡ് (Covid) പ്രതിസന്ധി പരിഹരിക്കുന്നതിൽ കേന്ദ്രത്തിന് വീഴ്ച സംഭവിച്ചുവെന്ന നിരന്തര വിമർശനങ്ങൾക്ക് ഇടയിലാണ് ദൗത്യസംഘത്തെ നിയോ​ഗിച്ച് സുപ്രീംകോടതി ഓക്സിജൻ വിതരണം ഉറപ്പ് വരുത്തുന്നത്.

ALSO READ: covid19:വാക്സിനെടുക്കാൻ ഡ്രോണുകൾ,ഉപാധികളോടെ പരീക്ഷണങ്ങൾക്ക് അനുമതി

 

അതിനിടയിൽ ഡിആർഡിഓ (DRDO) വികസിപ്പിച്ചെടുത്ത ആന്റി കോവിഡ് ഡ്രഗിന് അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനുള്ള അനുമതി നൽകി. ഇന്ത്യയിൽ കോവിഡ് രോഗബാധ അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഡ്രഗ് ഉപയോഗിക്കാൻ അനുമതി നൽകിയത്. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് പുതിയ ഡ്രഗിന് അനുമതി നൽകിയത്.

ALSO READ: Kerala Covid Updates: സംസ്ഥാനത്ത് വീണ്ടും നാൽപ്പതിനായിരം കവിഞ്ഞ് കൊവിഡ് കേസുകൾ

2-DG എന്ന് അറിയപ്പെടുന്നൻ 2 ഡിഓക്സി - ഡി ഗ്ലുക്കോസ് എന്ന ഡ്രഗിനാണ്  അനുമതി നൽകിയത്. ഒരു ഡിആർഡിഓ ലാബും ഹൈദരാബാദ് (Hyderabad) അടിസ്ഥാനമാക്കിയുള്ള ഡോ റെഡ്‌ഡി ലബോറട്ടറീസ് ചേർന്നാണ് പുതിയ ഡ്രഗ് വികസിപ്പിച്ചെടുത്തത്. മോഡറേറ്റ് മുതൽ രൂക്ഷമായ കോവിഡ് രോഗബാധയ്ക്ക് വരെ ഉപയോഗിക്കാനുള്ള അനുമതിയാണ് നല്കിയിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News