Covid ര​ണ്ടാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ Lockdown പ​രി​ഹാ​ര​മ​ല്ല, വൈറസിനൊപ്പം ജീവിക്കാന്‍ നാം പഠിക്കണം, ഡല്‍ഹി ആരോഗ്യമന്ത്രി

രാജ്യം കോവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ ഭീഷണിയെ മുഖാമുഖം  കാണുമ്പോള്‍   ഇനി വൈറസിനെ പ്ര​തി​രോ​ധി​ക്കാ​ന്‍ Lockdown ഒ​രു പ​രി​ഹാ​ര​മ​ല്ലെ​ന്ന് ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ര്‍ ജെ​യി​ന്‍. 

Written by - Zee Malayalam News Desk | Last Updated : Mar 27, 2021, 06:51 PM IST
  • രാജ്യം കോവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ ഭീഷണിയെ മുഖാമുഖം കാണുമ്പോള്‍ ഇനി വൈറസിനെ പ്ര​തി​രോ​ധി​ക്കാ​ന്‍ Lockdown ഒ​രു പ​രി​ഹാ​ര​മ​ല്ലെ​ന്ന് ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി
  • വൈറസിന്‍റെ ജനിതക മാറ്റവും വ്യാപനവും തുടരും, എന്നാല്‍ അതോടൊപ്പം ജീ​വി​ക്കാ​നാ​ണ് ഇനി നാം ​ പ​ഠി​ക്കേ​ണ്ടത് എന്ന് ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ര്‍ ജെ​യി​ന്‍ പറഞ്ഞു
Covid ര​ണ്ടാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ Lockdown പ​രി​ഹാ​ര​മ​ല്ല, വൈറസിനൊപ്പം  ജീവിക്കാന്‍ നാം പഠിക്കണം, ഡല്‍ഹി ആരോഗ്യമന്ത്രി

New Delhi: രാജ്യം കോവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ ഭീഷണിയെ മുഖാമുഖം  കാണുമ്പോള്‍   ഇനി വൈറസിനെ പ്ര​തി​രോ​ധി​ക്കാ​ന്‍ Lockdown ഒ​രു പ​രി​ഹാ​ര​മ​ല്ലെ​ന്ന് ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ര്‍ ജെ​യി​ന്‍. 

വൈറസിന്‍റെ ജനിതക മാറ്റവും  വ്യാപനവും തുടരും, എന്നാല്‍ അതോടൊപ്പം ജീ​വി​ക്കാ​നാ​ണ് ഇനി നാം ​ പ​ഠി​ക്കേ​ണ്ടത് എന്ന്  ആ​രോ​ഗ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

വൈറസിനെ തടുക്കാന്‍ ലോ​ക്ക്ഡൗ​ണ്‍ ഒരുപാധിയല്ല,  കഴിഞ്ഞ വ​ര്‍​ഷം   മാ​ര്‍​ച്ചി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും വൈ​റ​സ് എ​ങ്ങ​നെ പ​ട​രു​മെ​ന്ന് ആ​ര്‍​ക്കും അ​റി​യി​ല്ലാ​യി​രു​ന്നു. എന്നാല്‍ ഇന്ന് അങ്ങിനെയല്ല, ആളുകള്‍ കൂടുതല്‍ ബോധവാന്‍മാരാണ്.   എ​ല്ലാ​വ​ര്‍​ക്കും വാ​ക്സി​നേ​ഷ​ന്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​കള്‍ വേ​ഗ​ത്തി​ലാക്കുകയാണ്  ഇനി വേണ്ടത്. കൂടാതെ,  മാ​സ്ക് ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കുക തുടങ്ങിയ  മു​ന്‍​ക​രു​ത​ലു​ക​ള്‍ തു​ട​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അതേസമയം, ഡല്‍ഹിയില്‍ കോവിഡ്‌ വ്യാപനം തുടരുകയാണ്.  കഴിഞ്ഞ 4 ദിവസമായി ഡല്‍ഹിയില്‍ ആയിരത്തിന് മുകളിലാണ്  പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,534  കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. കൂടാതെ, വെള്ളിയാഴ്ച മാത്രം ഡല്‍ഹിയില്‍ 9 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. 

Also read: കുട്ടികൾക്ക് Covid-19 വരാനുള്ള സാധ്യത കുറവ്, Vaccination ആവശ്യമോ?

കോവിഡ്‌  ഭീതി നിലനില്‍ക്കുന്ന  മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം  ഡല്‍ഹിയും കോവിഡ് ഭീതിയിലാണ്. 

കഴിഞ്ഞ മാര്‍ച്ച്‌   15ന് ഡല്‍ഹിയില്‍ 368 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള  ദിവസങ്ങളില്‍  പ്രതിദിന  കേസുകള്‍ കൂടി കൂടി വരുന്നതാണ് കാണുന്നത്.  ഇത് തലസ്ഥാന നഗരിയെ കൂടുതല്‍  ആശങ്കയിലാക്കുകയാണ് .... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News