പശ്ചിമ ബംഗാളിൽ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിന് പകരം മുഖ്യമന്ത്രി മമത ബാനർജിയുടെ ചിത്രം

West Bengal സർക്കാർ നൽകുന്ന 18-44 വയസ്സുകാർക്കുള്ള കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റിൽ (COVID Vaccination Certificate) മുഖ്യമന്ത്രി മമത ബാനർജിയുടെ (CM Mamata Banerjee) ചിത്രം.

Written by - Zee Malayalam News Desk | Last Updated : Jun 5, 2021, 08:27 PM IST
  • രാജ്യത്ത് 45 വയസിന് മുകളിലുള്ളവർക്ക് നൽകുന്ന കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റിൽ പ്രധാനമന്ത്രി ചിത്രം നൽകുമ്പോൾ ചെയ്തിട്ടാണ് 18-44 വയസിനിടയിലുള്ളവക്കുള്ള സർട്ടിഫിക്കേറ്റിൽ മമതയുടെ ചിത്രം നൽകുന്നത്.
  • ഇത് സംസ്ഥാന സർക്കാർ നേരിട്ട് വാക്സിൻ നിർമാതക്കളിൽ നിന്ന് നേരിട്ട് വാങ്ങി സൗജന്യമായി നൽകുന്നതാണ്.
  • അതുകൊണ്ട് തങ്ങൾ മുഖ്യമന്ത്രിയുടെ ചിത്രം സർട്ടിഫിക്കേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ബംഗാൾ സർക്കാരിന്റെ മുതിർന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.
  • അതേസമയം നേരത്തെ മമത ബാനർജി കോവിഡ് സർട്ടിഫിക്കേറ്റി. പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു
പശ്ചിമ ബംഗാളിൽ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിന് പകരം മുഖ്യമന്ത്രി മമത ബാനർജിയുടെ ചിത്രം

Kolkata : പശ്ചിമ ബംഗാളിൽ (West Bengal) സംസ്ഥാന സർക്കാർ നൽകുന്ന 18-44 വയസ്സുകാർക്കുള്ള കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റിൽ (COVID Vaccination Certificate) മുഖ്യമന്ത്രി മമത ബാനർജിയുടെ (CM Mamata Banerjee) ചിത്രം. പശ്ചിമ ബംഗാൾ സർക്കാർ നേരിട്ട് വാക്സിൻ (COVID Vaccine) നിർമാതാക്കളിൽ നിന്ന് വാങ്ങുന്ന വാക്സിൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന സർട്ടിഫിക്കേറ്റിലാണ് മമത ബാനർജിയുടെ ചിത്രം പതിപ്പിക്കുന്നത്.

രാജ്യത്ത് 45 വയസിന് മുകളിലുള്ളവർക്ക് നൽകുന്ന കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റിൽ പ്രധാനമന്ത്രി ചിത്രം നൽകുമ്പോൾ ചെയ്തിട്ടാണ് 18-44 വയസിനിടയിലുള്ളവക്കുള്ള സർട്ടിഫിക്കേറ്റിൽ മമതയുടെ ചിത്രം നൽകുന്നത്. ഇത് സംസ്ഥാന സർക്കാർ നേരിട്ട് വാക്സിൻ നിർമാതക്കളിൽ നിന്ന് നേരിട്ട് വാങ്ങി സൗജന്യമായി നൽകുന്നതാണ്. അതുകൊണ്ട് തങ്ങൾ മുഖ്യമന്ത്രിയുടെ ചിത്രം സർട്ടിഫിക്കേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വാർത്ത ഏജൻസിയായ പിടിഐയോട് പശ്ചിമ ബംഗാൾ സർക്കാരിന്റെ മുതിർന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.

ALSO READ : Manufacture Sputnik vaccine: സ്ഫുട്നിക് വാക്സിൻ നിർമ്മിക്കാൻ ഡി.സി.ജി.ഐയുടെ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്

കൊൽക്കത്ത് മുനിസിപ്പൽ കോർപ്പറേഷനും ഇതെ വാദഗതികളാണ് അറിയിക്കുന്നത്. കേന്ദ്ര സർക്കാഡ 18-44 വയസിനിടയിലുള്ളവർക്ക് വാക്സിൻ സജ്ജമാക്കുന്നില്ല. അത് സംസ്ഥാന സർക്കാരാണ് അതിനാലാണ് മുഖ്യമന്ത്രിയുടെ ചിത്രം സർട്ടിഫിക്കേറ്റിൽ പതിപ്പിക്കുന്നതെന്ന്. മമതയുടെ ചിത്രത്തിനൊപ്പം കോവിൻ രജിസ്ട്രേഷൻ നമ്പരും  മുഖ്യമന്ത്രി മമത ബാനർജിയുടെ സന്ദേശവും ചേർത്താൻ സർട്ടിഫിക്കേറ്റ് നൽകുന്നത്.

ALSO READ : Covaxin 2-18 വരെ വയസുള്ള കുട്ടികളിലെ വാക്സിൻ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ ആരംഭിച്ചു, പാറ്റ്നാ എയിംസിലാണ് പരീക്ഷണം സംഘടിപ്പിക്കുന്നത്

ഇത് വിവാദമായി സൃഷ്ടിക്കേണ്ട ആവശ്യമില്ല, പഞ്ചാബ്, ഛത്തീസ്ഘഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ 18-44 വയസിനിടിയിൽ കോവിഡ് വാക്സൻ സ്വീകരിക്കുന്നവരുടെ സർട്ടിഫിക്കേറ്റിൽ അവരുടെ മുഖ്യമന്ത്രിയുടെ ചിത്രമാണ് നൽകുന്നതെന്ന് കൊൽക്കത്ത മുൻസിപ്പിൽ കോർപ്പറേഷൻ മെയർ അറിയിച്ചു. ഈ സർട്ടിഫിക്കേറ്റും കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിച്ച സർട്ടിഫിക്കേറ്റും കൂടി ലഭ്യമാകുമെന്ന് വാക്സൻ സ്വീകരിച്ചവരിൽ സംശയം ഉണ്ടാക്കിയെന്ന് പശ്ചിമ ബംഗാൾ സർക്കാർ ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.

ALSO READ : സംസ്ഥാനത്ത് 40 വയസിന് മുകളിലുള്ള എല്ലാവർക്കും ജൂലയ് 15നകം Covid vaccine നൽകാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

അതേസമയം നേരത്തെ മമത ബാനർജി കോവിഡ് സർട്ടിഫിക്കേറ്റി. പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മമതയെ കൂടാതെ ഛത്തീസ്ഘഡിലെയും ജാർഖണ്ഡിലെയും മുഖ്യമന്ത്രിമാരും ഇക്കാര്യം അറിയിച്ചുരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News