Covid-19: സ്ഥിതി ആശങ്കാജനകം, മൊത്തം സജീവ കേസുകളുടെ 72% കേരളത്തിലും മഹാരാഷ്ട്രയിലും

ദിനംപ്രതി കോവിഡ്  (Covid) കേസുകള്‍ വര്‍ദ്ധിക്കുന്ന കേരളത്തിലേയും മഹാരാഷ്ട്രയിലേയും സ്ഥിതി അതീവ ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

Written by - Zee Malayalam News Desk | Last Updated : Feb 16, 2021, 06:32 PM IST
  • കേരളത്തിലേയും മഹാരാഷ്ട്രയിലേയും സ്ഥിതി അതീവ ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
  • കേരളത്തില്‍ 61,550, മഹാരാഷ്ട്രയില്‍ 37,550 സജീവ കേസുകളാണ് ഉള്ളത്. ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 72 % ആണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
Covid-19: സ്ഥിതി ആശങ്കാജനകം,  മൊത്തം സജീവ കേസുകളുടെ 72%  കേരളത്തിലും മഹാരാഷ്ട്രയിലും

New Delhi: ദിനംപ്രതി കോവിഡ്  (Covid) കേസുകള്‍ വര്‍ദ്ധിക്കുന്ന കേരളത്തിലേയും മഹാരാഷ്ട്രയിലേയും സ്ഥിതി അതീവ ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തില്‍ 61,550,  മഹാരാഷ്ട്രയില്‍ 37,550  Covid സജീവ കേസുകളാണ് ഉള്ളത്.  ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 72 % ആണെന്നും  കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

ബ്രിട്ടനില്‍  സ്ഥിരീകരിച്ച ജനിതകമാറ്റം  വന്ന വൈറസ് 187 പേര്‍ക്ക് ബാധിച്ചതായി ICMR അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്താകമാനം  87.40 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ട്. 85.69 ലക്ഷം പേര്‍ക്ക് ആദ്യ ഡോസും 1.70 ലക്ഷം പേര്‍ക്ക് രണ്ടാമത്തെ ഡോസും വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജസ്ഥാന്‍, സിക്കിം, ജാര്‍ഖണ്ഡ്, മിസോറാം, കേരള, ഉത്തര്‍പ്രദേശ്, ഒഡീഷ, ഹിമാചല്‍ പ്രദേശ്, ത്രിപുര, ബിഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ലക്ഷദ്വീപ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 70% ല്‍ അധികം  പേര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കിയതായി  കേന്ദ്ര ആരോഗ്യ സെക്രട്ടറി  പറഞ്ഞു. 

Also read: Inhaler: 5 ദിവസത്തിനുള്ളില്‍ കോവിഡിനെ തുരത്തും ഈ അത്ഭുത ഇന്‍ഹെയ്‌ലര്‍

ലഡാക്ക്, ജാര്‍ഖണ്ഡ്, അസം, യുപി, തെലങ്കാന, ത്രിപുര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെ 60% ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ടാമത്തെ ഡോസ് കോവിഡ് വാക്‌സിനും നല്‍കിയതായി  കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News