Cost Guard Jobs: കോസ്റ്റ്ഗാർഡിൽ 10 പാസായവർക്ക് അവസരം, മികച്ച ശമ്പളം

 ഉദ്യോഗാർഥികൾ അതാത് രേഖകൾ സഹിതം അപേക്ഷിക്കണം (cost guard jobs)

Written by - Zee Malayalam News Desk | Last Updated : Jun 9, 2022, 07:15 PM IST
  • പത്താം ക്ലാസോ അല്ലെങ്കിൽ തത്തുല്യമായ പരീക്ഷയോ പാസായിരിക്കണം
  • ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയവും വേണം
  • 50% മാർക്കാണ് എഴുത്ത് പരീക്ഷയിൽ ഉദ്യോഗാർഥിക്ക് വേണ്ടത്
Cost Guard Jobs: കോസ്റ്റ്ഗാർഡിൽ 10 പാസായവർക്ക് അവസരം,  മികച്ച ശമ്പളം

ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ 10 പാസായവർക്കും അവസരം. ഗ്രൂപ്പ് സി വിഭാഗത്തിലെ ജോലി ഒഴിവുകളാണ് കോസ്റ്റ് ഗാർഡ് വിഞ്ജാപനം പുറത്തിറക്കിയത്. ഉദ്യോഗാർഥികൾ അതാത് രേഖകൾ സഹിതം അപേക്ഷിക്കണം.

ഒഴിവുകൾ,ശമ്പളം

5 മോട്ടോർ ട്രാൻസ്‌പോർട്ട് ഫിറ്റർ, 1 സ്പ്രേ പെയിന്റർ, 1 മോട്ടോർ ട്രാൻസ്‌പോർട്ട് മെക്കാനിക്ക് തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടും. ആകെ ഒഴിവുകളിൽ 6 തസ്തികകൾ ജനറൽ വിഭാഗക്കാർക്കും 1 തസ്തിക മറ്റ് പിന്നാക്ക വിഭാഗക്കാർക്കും ഉണ്ട്.ഗ്രൂപ്പ് സി തസ്തികകളിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പേ മാട്രിക്സ് ലെവൽ 2-ന് കീഴിൽ പ്രതിമാസം 19900 രൂപ വരെ ശമ്പളം ലഭിക്കും.

ALSO READ: IRCTC Update: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന്‍റെ പരിധി ഉയര്‍ത്തി ഇന്ത്യന്‍ റെയില്‍വേ

വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി

ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസോ അല്ലെങ്കിൽ തത്തുല്യമായ പരീക്ഷയോ പാസായിരിക്കണം. കൂടാതെ ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.18-27 വയസ്സാണ് പ്രായ പരിധി.ഒബിസി ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ 3 വർഷത്തെ ഇളവ് ലഭിക്കും. വിശദമായ വിവരങ്ങൾക്ക് നിങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാം.

Also Read:  Covid-19 India: കൊറോണ വ്യാപനം തീവ്രമാകുന്നു, രാജ്യം ആശങ്കയിലേയ്ക്ക്

തിരഞ്ഞെടുപ്പ് 

എഴുത്തുപരീക്ഷ, നൈപുണ്യ പരീക്ഷ, ശാരീരിക പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.50% മാർക്കാണ് എഴുത്ത് പരീക്ഷയിൽ ഉദ്യോഗാർഥിക്ക് വേണ്ടത്.തുടർന്നാണ് മറ്റ് പരീക്ഷകൾ. അവസാന തീയ്യതി 2022 ജൂലൈ 9. കൂടുതൽ വിവരങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News