Corona Virus New Guidelines: കോവിഡ് അവസാനിച്ചിട്ടില്ല, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക; കേന്ദ്ര സര്‍ക്കാര്‍

Corona Virus New Guidelines:  കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും ബന്ധപ്പെട്ട എല്ലാവർക്കും നിർദ്ദേശം നൽകിയതായി യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Dec 21, 2022, 06:55 PM IST
  • ചൈനയിൽ അതിവേഗം വർദ്ധിച്ചുവരുന്ന കൊറോണ കേസുകൾക്കിടയിൽ ഇന്ത്യയില്‍ മഹാമാരിയുടെ അവസ്ഥ ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ബുധനാഴ്ച യോഗം ചേർന്നിരുന്നു.
Corona Virus New Guidelines: കോവിഡ് അവസാനിച്ചിട്ടില്ല, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക; കേന്ദ്ര സര്‍ക്കാര്‍

Corona Virus New Guidelines: ചൈനയില്‍ അതിഭീകരമായ തോതില്‍ കൊറോണ വ്യാപനത്തിന് കാരണമായ ഒമിക്രോണ്‍ BF.7  വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതോടെ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതയില്‍. കോവിഡിനെ തടുക്കാന്‍ കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

ചൈനയിൽ അതിവേഗം വർദ്ധിച്ചുവരുന്ന കൊറോണ കേസുകൾക്കിടയിൽ ഇന്ത്യയില്‍ മഹാമാരിയുടെ അവസ്ഥ ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ബുധനാഴ്ച യോഗം ചേർന്നിരുന്നു.  കോവിഡ്-19 അയൽരാജ്യങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിൽ നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ബയോടെക്നോളജി വകുപ്പ് എന്നിവയുടെ പ്രതിനിധികളുമായി ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

Also Read:  Omicron BF.7:  ചൈനയില്‍ കൊറോണയ്ക്ക് കാരണമായ ഒമിക്രോണ്‍ BF.7  വകഭേദം ഇന്ത്യയില്‍ കണ്ടെത്തി, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും ബന്ധപ്പെട്ട എല്ലാവർക്കും നിർദ്ദേശം നൽകിയതായി യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.

നിങ്ങൾ തിരക്കേറിയ സ്ഥലത്തോ വീടിന് പുറത്തോ ആണെങ്കിൽ മാസ്ക് തീര്‍ച്ചയായും ഉപയോഗിക്കുക.  പ്രായമായ ആളുകൾക്ക് ഇത് കൂടുതൽ പ്രധാനമാണ് എന്ന്   നിതി ആയോഗ് അംഗം ഡോ. വി .കെ പോൾ പറഞ്ഞു. കോവിഡ് പ്രതിരോധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതുകൂടാതെ, സംസ്ഥാനങ്ങൾക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. 

കൂടാതെ, ഇന്ത്യയിൽ കോവിഡ് പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കകൾക്കിടയിൽ, കോണ്‍ഗ്രസ്‌ നടത്തുന്ന ഭാരത് ജോഡോ യാത്രയിൽ കോവിഡ് മാനദണ്ഡങ്ങളെക്കുറിച്ച് മൻസുഖ് മാണ്ഡവ്യ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും കത്തെഴുതി.

ഭാരത് ജോഡോ യാത്രയില്‍  കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മാസ്കുകൾ, സാനിറ്റൈസറുകൾ എന്നിവയുടെ ഉപയോഗം നടപ്പിലാക്കണമെന്നും മാണ്ഡവ്യ പറഞ്ഞു.  

പഠനങ്ങള്‍ അനുസരിച്ച്  BF.7 വകഭേദത്തിന് അണുബാധയുണ്ടാക്കാനുള്ള കഴിവ് കൂടുതലാണ്. കൂടാതെ, ഇതിന്‍റെ  ഇൻകുബേഷൻ കാലയളവ് കുറവാണ്.  കോവിഡ്  ബാധിച്ചവര്‍ക്കും വാക്സിന്‍ എടുത്തവര്‍ക്കും ഇത് വീണ്ടും പിടിപെടാം. അമേരിക്ക, യുകെ, യൂറോപ്യൻ രാജ്യങ്ങളായ ബെൽജിയം, ജർമ്മനി, ഫ്രാൻസ്, ഡെൻമാർക്ക് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ BF.7 ഇതിനകം കണ്ടെത്തിയിട്ടുണ്ട്. 

ചൈനയില്‍ കർശനമായ ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ മാറ്റിയതിനെത്തുടർന്ന് ഒമിക്രോണ്‍ BF.7 വകഭേദം അതി ഭീകരമായ തോതില്‍ വ്യാപിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

 

 

Trending News