മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ കേസുകളിൽ വൻ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25833 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കൊറോണ വൈറസിന്റെ (Corona Virus) രണ്ടാം ഘട്ടം ആരംഭിച്ചതിനു ശേഷമുള്ള ആദ്യ കേസാണിത്. മാത്രമല്ല 24 മണിക്കൂറിനിടെ 58 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗമുക്തി നേടിയവർ 12,764 പേരാണ്.
ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23, 96,340 ആയിട്ടുണ്ട്. രോഗമുക്തി തേടിയവരുടെ എണ്ണം 21,75,565 ആയിട്ടുണ്ട്. മരണ നിരക്ക് 53,138 ആയിട്ടുണ്ട്. ചികിത്സയിലുള്ളത് 1,66,353 പേരാണ്.
Also Read: Covid-19: കോവിഡിന്‍റെ രണ്ടാം വരവില്‍ പകച്ച് മഹാരാഷ്ട്ര, കഴിഞ്ഞ 24 മണിക്കൂറില്‍ 23,179 രോഗികള്‍
അതുപോലെ മുംബൈയിലും പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർധനയുണ്ട്. 24 മണിക്കൂറിനുള്ളിൽ 2877 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Maharashtra reports 25,833 new #COVID19 cases, 12,764 discharges and 58 deaths in the last 24 hours
Total cases: 23,96,340
Total discharges: 21,75,565
Active cases: 1,66,353
Death toll: 53,138 pic.twitter.com/wFrIFtp73T— ANI (@ANI) March 18, 2021
ഇന്ത്യയിലെ ആകെയുള്ള സജീവ കേസുകളിൽ ൬൦ ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ മാർച്ചിലാണ്. ശേഷം ഡിസംബറോടെ ഒന്ന് കുറഞ്ഞുവന്നതാണ്. അതിനിടയിലാണ് ഇപ്പോൾ വീണ്ടും കേസുകൾ വർധിക്കുന്നത്.
കൊറോണ വൈറസ് കേസുകൾ (Coronavirus) മഹാരാഷ്ട്രയിൽ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കൊറോണയുടെ രണ്ടാം തരംഗമായിട്ടാണ് കേന്ദ്രസർക്കാർ വിശേഷിപ്പിക്കുന്നത്.
കേന്ദ്ര ടീം സന്ദർശനത്തിന് ശേഷം കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അടുത്തിടെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് ഒരു കത്തെഴുതിയിരുന്നു. കൊറോണയുടെ രണ്ടാം തരംഗത്തിലൂടെ മഹാരാഷ്ട്ര കടന്നുപോകുകയാണെന്നും അണുബാധ തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും കേന്ദ്ര സംഘം അറിയിച്ചിരുന്നു. ട്രാക്കിംഗ്, ടെസ്റ്റിംഗ്, വ്യത്യസ്ത കേസുകൾ, കോൺടാക്റ്റ് ട്രെയ്‌സിംഗ് എന്നിവ നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...