Coonoor Helicopter Crash : കൂനൂർ ​ഹെലികോപ്ടർ അപകടത്തിൽ പൈലറ്റുമാർ സഹായം തേടിയില്ലെന്ന് റിപ്പോർട്ട്

ഹെലികോപ്പ്റ്റർ യാത്രക്കിടയിൽ പെട്ടെന്ന് മേഘങ്ങൾക്ക് ഇടയിൽപെടുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട് പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 6, 2022, 08:52 AM IST
  • സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അതിൽ 13 പേരും തൽക്ഷണം മരണമടയുകയായിരുന്നു.
  • ഹെലികോപ്പ്റ്റർ യാത്രക്കിടയിൽ പെട്ടെന്ന് മേഘങ്ങൾക്ക് ഇടയിൽപെടുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട് പറയുന്നത്.
    ഇതിനെ തുടർന്ന് കോപ്റ്റർ കുന്നിലിടിച്ചതാണ് അപകടത്തിന് കാരണമായതെന്നും റിപ്പോർട്ട് പറയുന്നുണ്ട്.
  • സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തടക്കം 14 പേരുടെ മരണത്തിന് കാരണമായ കൂനൂർ ഹെലികോപ്ടർ അപകടം (Coonoor Helicopter Crash) അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
  • അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഇന്നലെ അന്വേഷണ സംഘ പ്രതിരോധ മന്ത്രി രാജ് നാഥ്‌ സിങിന് കൈമാറിയിരുന്നു.
Coonoor Helicopter Crash : കൂനൂർ ​ഹെലികോപ്ടർ അപകടത്തിൽ പൈലറ്റുമാർ സഹായം തേടിയില്ലെന്ന് റിപ്പോർട്ട്

New Delhi : കുനൂർ ഹെലികോപ്റ്റർ അപകടം (Coonoor Helicopter Crash) നടന്നപ്പോൾ പൈലറ്റുമാർ (Pilot) സഹായം തേടിയിരുന്നില്ലെന്ന് റിപ്പോർട്ട്. ഹെലികോപ്പ്റ്റർ യാത്രക്കിടയിൽ പെട്ടെന്ന് മേഘങ്ങൾക്ക് ഇടയിൽപെടുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട് പറയുന്നത്. ഇതിനെ തുടർന്ന് കോപ്റ്റർ കുന്നിലിടിച്ചതാണ് അപകടത്തിന് കാരണമായതെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തടക്കം 14 പേരുടെ മരണത്തിന് കാരണമായ കൂനൂർ ഹെലികോപ്ടർ അപകടം (Coonoor Helicopter Crash) അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഇന്നലെ അന്വേഷണ സംഘ പ്രതിരോധ മന്ത്രി രാജ് നാഥ്‌ സിങിന് കൈമാറിയിരുന്നു.

ALSO READ: Coonoor Helicopter Crash: ബിപിൻ റാവത്ത് മരണപ്പെട്ട ഹെലികോപ്റ്റർ അപകടം: അന്വേഷണം പൂർത്തിയായി, അട്ടിമറിയല്ലെന്ന് റിപ്പോർട്ട്

മാത്രമല്ല അന്വേഷണത്തിലെ കണ്ടെത്തലുകളെ കുറിച്ച് അന്വേഷണത്തിന് നേതൃത്വം നൽകിയ എയർമാർഷൽ മാനവേന്ദ്ര സിംഗ് പ്രതിരോധമന്ത്രിയെ നേരിട്ട് കണ്ട് വിശദീകരിച്ചിരുന്നു. അതുമാത്രമല്ല നിലവിലെ സുരക്ഷാ പ്രോട്ടോകോളുകളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും അന്വേഷണ റിപ്പോർട്ടിൽ അറിയിച്ചിട്ടുണ്ട്.

ALSO READ: Coonoor Helicopter Crash: നഞ്ചപ്പസത്രം കോളനിയെ ദത്തെടുത്ത് വ്യോമസേന

സംഭവത്തിൽ അട്ടിമറിയില്ലെന്ന് മുമ്പ് തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അപകടം നടന്നത് മോശം കാലാവസ്ഥ കാരണമുള്ള പിഴവ് കാരണമാകാം എന്നാണ്.  നാടിനെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ അപകടം (Coonoor Helicopter Crash) ഡിസംബർ 8 നായിരുന്നു നടന്നത്. തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമായിരുന്നു ഹെലികോപ്റ്റര്‍ അപകടമുണ്ടായത്. 

ALSO READ: Chipsan Aviation: കേരള പൊലീസിന് പറക്കാൻ ഹെലികോപ്ടർ; വാടക സംബന്ധിച്ച അന്തിമ ചർച്ച ഇന്ന്

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.  അതിൽ 13 പേരും തൽക്ഷണം മരണമടയുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News