Punjab Congress Crisis : പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് തീരുമാനിക്കും

മുൻ പഞ്ചാബ് കോൺഗ്രസ് മേധാവികളായ സുനിൽ ജഖർ, പ്രതാപ് സിംഗ് ബജ്‌വ, ബിയാന്ത് സിംഗിന്റെ ചെറുമകൻ രവ്‌നീത് സിംഗ് ബിറ്റു  എന്നിവരിൽ ഒരാൾ മുഖ്യമന്ത്രിയായേക്കും എന്നും റിപ്പോർട്ടുകളുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Sep 19, 2021, 09:59 AM IST
  • ശനിയാഴ്ച്ച മുഖ്യമന്ത്രി അമരീന്ദ്ര സിങ് രാജി വെച്ചതിനെ തുടർന്ന് എംഎൽഎമാർ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ചുമതല പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്ക് നൽകിയിരുന്നു.
  • ഇതിന് മുമ്പ് അമരീന്ദര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സഭയിലെ എംഎൽഎമാർ ആവശ്യപ്പെട്ടിരുന്നു. 40 എംഎൽഎമാർ ഈ ആവശ്യവുമായി കോൺഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു.
  • ഇതിനെ തുടർന്ന് അമരീന്ദ്ര സിങ് സോണിയ ഗാന്ധിയെ കാണുകയും ഈ അവഹേളനവും അപമാനവും ഇനി സഹിക്കാൻ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
  • മുൻ പഞ്ചാബ് കോൺഗ്രസ് മേധാവികളായ സുനിൽ ജഖർ, പ്രതാപ് സിംഗ് ബജ്‌വ, ബിയാന്ത് സിംഗിന്റെ ചെറുമകൻ രവ്‌നീത് സിംഗ് ബിറ്റു എന്നിവരിൽ ഒരാൾ മുഖ്യമന്ത്രിയായേക്കും എന്നും റിപ്പോർട്ടുകളുണ്ട്.
Punjab Congress Crisis : പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് തീരുമാനിക്കും

New Delhi: പഞ്ചാബിന്റെ (Punjab) പുതിയ മുഖ്യമന്ത്രിയെ (Chief Minister) കോൺഗ്രസ് (Congress)  ഇന്ന് പ്രഖ്യാപിക്കും. അതിന്റെ ഭാഗമായി കോൺഗ്രസ് ഇന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ശനിയാഴ്ച്ച മുഖ്യമന്ത്രി അമരീന്ദ്ര സിങ് രാജി വെച്ചതിനെ തുടർന്ന് എംഎൽഎമാർ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ചുമതല പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്ക് നൽകിയിരുന്നു.

ഇതിന് മുമ്പ് അമരീന്ദര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സഭയിലെ എംഎൽഎമാർ ആവശ്യപ്പെട്ടിരുന്നു. 40 എംഎൽഎമാർ ഈ ആവശ്യവുമായി കോൺഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് അമരീന്ദ്ര സിങ് സോണിയ ഗാന്ധിയെ കാണുകയും ഈ അവഹേളനവും അപമാനവും ഇനി സഹിക്കാൻ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

ALSO READ: Punjab Chief Minister ക്യാപ്റ്റൻ അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

അതുകൂടാതെ കോൺഗ്രസ് ഹൈക്കമാൻഡ് അദ്ദേഹത്തിൻറെ രാജി ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അമരീന്ദ്ര സിങ് പാർട്ടിയിൽ നിന്ന് രാജി വെക്കുമോ എന്നുള്ള കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ശനിയാഴ്ച വൈകിട്ടോടെയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. രാജി സമർപ്പിച്ചതിന് ശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ടിരുന്നു.

ALSO READ: Amarinder Singh : പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉടൻ രാജി സമർപ്പിക്കുമെന്ന് മകൻ

"ഞാൻ കോൺഗ്രസ് അധ്യക്ഷയോട് ഇന്ന് രാജിവെക്കുമെന്ന് അറിയിച്ചിരുന്നു. അവർക്ക് ഞാൻ സർക്കാരിനെ മുന്നോട്ട് കൊണ്ടുപോകുന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. അത് എന്നെ അപമാനിക്കുന്നതിന് തുല്യമാക്കി" ക്യാപ്റ്റൻ അമരീന്ദർ സിങ് രാജി സമർപ്പിച്ചതിന് ശേഷം മാധ്യമങ്ങളോടായി പറഞ്ഞു.

അമരീന്ദര്‍ സിങിന് പകരം മുൻ പഞ്ചാബ് കോൺഗ്രസ് മേധാവികളായ സുനിൽ ജഖർ, പ്രതാപ് സിംഗ് ബജ്‌വ, ബിയാന്ത് സിംഗിന്റെ ചെറുമകൻ രവ്‌നീത് സിംഗ് ബിറ്റു  എന്നിവരിൽ ഒരാൾ മുഖ്യമന്ത്രിയായേക്കും എന്നും റിപ്പോർട്ടുകളുണ്ട്.  

ALSO READ: Punjab Congress: അമീരന്ദര്‍ സിംഗ് - സിദ്ദു കലഹം പരിഹരിക്കാന്‍ സമിതിയെ നിയോഗിച്ച് സോണിയ ഗാന്ധി

പഞ്ചാബിൽ എഐസിസിയും വിവിധ ടിവി ചാനലുകളും നടത്തിയ സർവേയിൽ അമരീന്ദര്‍ സിങിന്റെ ജനപ്രീതി കുറഞ്ഞതായി കണ്ടെത്തിയിരുന്നു. പഞ്ചാബിന്റെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അമരീന്ദര്‍ സിങിനെ മുൻനിർത്തി തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത് തിരിച്ചടിയാകുമെന്നും കോൺഗ്രസ് ഭയന്നിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News