ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനാരെന്ന് ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. വിവിധ പ്രദേശ് കോൺഗ്രസ് കമ്മിറ്റികളിലും ഭാരത് ജോഡോ യാത്രാ വേദിയിലുമായി സജ്ജീകരിച്ച പോളിംഗ് ബൂത്തുകളിൽ നിന്നും 68 ബാലറ്റ് പെട്ടികൾ സ്ട്രോംഗ് റൂമിലേക്ക് എത്തിച്ചിരുന്നു.
ഇന്ന് രാവിലെ പത്ത് മണിയോടെ സ്ട്രോംഗ് റൂം തുറന്ന് ഈ ബാലറ്റ് പെട്ടികൾ പുറത്തെടുക്കും. നൂറ് ബാലറ്റ് പേപ്പറുകൾ വീതം ഒരോ കെട്ടാക്കി നാല് മുതൽ ആറ് വരെ ടേബിളുകളിലായി വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയ്ക്ക് മുൻപേ ഫലമറിയാൻ സാധിക്കുമെന്നാണ് സൂചന. ഉച്ചയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടായേക്കും. ആകെ പോൾ ചെയ്ത വോട്ടുകൾ 9497 ആണ്.
തെരഞ്ഞെടുപ്പിൽ വലിയ അട്ടിമറികളൊന്നും ഉണ്ടാകില്ലെന്നും ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയോടെ മത്സരിച്ച മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ അനായാസ ജയം നേടുമെന്നുമാണ് വിലയിരുത്തൽ. ഖാര്‍ഗെയുടെ വിജയം നേതൃത്വം ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. എങ്കിലും തരൂരിന് കിട്ടുന്ന പിന്തുണ എത്രത്തോളമെന്ന് അറിയാൻ ഔദ്യോഗിക പക്ഷത്തിന് ആകാംക്ഷയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...