Congress Election: എത്രതവണ അപമാനം സഹിക്കണമെന്ന് സച്ചിന്‍ പൈലറ്റ്‌, ത്രിശങ്കുവില്‍ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വം

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം കോണ്‍ഗ്രസിന്  ഒരു പുതിയ ദേശീയ  അദ്ധ്യക്ഷനെ ലഭിക്കാന്‍ പോകുകയാണ്. എന്നാല്‍, തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ നടക്കുന്ന കോലാഹലങ്ങൾ ദേശീയ  നേതൃത്വത്തിന് സൃഷ്ടിക്കുന്ന തലവേദന ചെറുതൊന്നുമല്ല. 

Written by - Zee Malayalam News Desk | Last Updated : Sep 27, 2022, 01:10 PM IST
  • രണ്ടു പദവിയും നിലനിര്‍ത്താനായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നടത്തിയ നീക്കങ്ങള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ഞെട്ടിച്ചു.
Congress Election: എത്രതവണ അപമാനം സഹിക്കണമെന്ന് സച്ചിന്‍ പൈലറ്റ്‌, ത്രിശങ്കുവില്‍ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വം

New Delhi: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം കോണ്‍ഗ്രസിന്  ഒരു പുതിയ ദേശീയ  അദ്ധ്യക്ഷനെ ലഭിക്കാന്‍ പോകുകയാണ്. എന്നാല്‍, തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ നടക്കുന്ന കോലാഹലങ്ങൾ ദേശീയ  നേതൃത്വത്തിന് സൃഷ്ടിക്കുന്ന തലവേദന ചെറുതൊന്നുമല്ല. 

കഴിഞ്ഞ 21 നാണ് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രസ്താവിച്ചത്. അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് സോണിയ ഗാന്ധിയുടെ പ്രഥമ പരിഗണയും അദ്ദേഹത്തിനായിരുന്നു. ഇതോടെ രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകും എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇത് രാജസ്ഥാനിൽ സൃഷ്ടിച്ച രാഷ്ട്രീയ അനിശ്ചിതത്വം  ദേശീയ ശ്രദ്ധ നേടിയിരുന്നു. 

Also Read:  Congress Election: പാർട്ടി പറഞ്ഞാല്‍.... കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാണെന്ന് അശോക് ഗെഹ്‌ലോട്ട്

"ഒരു വ്യക്തി, ഒരു പദവി" എന്ന നയത്തിൽ ഉന്നത നേതൃത്വം നിലകൊള്ളുന്നതിനാൽ, അശോക് ഗെഹ് ലോട്ടിന് കോൺഗ്രസ് അദ്ധ്യക്ഷനായാൽ മുഖ്യമന്ത്രി സ്ഥാനം നിലനിർത്താനുള്ള സാധ്യത കുറവായിരുന്നു. എന്നാൽ, രണ്ടു പദവികളും നിലനിർത്താനുള്ള ചരട് വലികളാണ് അദ്ദേഹം  നടത്തിയത്.  ഇത് പാർട്ടിയുടെ  സംസ്ഥാന  എംഎൽഎമാരെ രണ്ടു പക്ഷമാക്കി. 

രണ്ടു പദവിയും നിലനിര്‍ത്താനായി രാജസ്ഥാന്‍ മുഖ്യമന്ത്രി  അശോക് ഗെഹ്ലോട്ട് നടത്തിയ നീക്കങ്ങള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ഞെട്ടിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ കലാപം ആസൂത്രണം ചെയ്തതിൽ കോൺഗ്രസ് നേതൃത്വത്തിന് അശോക് ഗെഹ്ലോട്ടിനോട് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ട്.  വിശ്വസ്തനായ  മുതിര്‍ന്ന നേതാവ് അധികാരത്തിനുവേണ്ടി നടത്തിയ നീക്കങ്ങള്‍  സോണിയ ഗാന്ധിയേയും ഞെട്ടിച്ചു. 

തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ ഗെഹ്ലോട്ട്  കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്നും പിന്‍മാറുന്നതിന് വഴിതെളിച്ചു. റിപ്പോര്‍ട്ട് അനുസരിച്ച് അശോക് ഗെഹ്ലോട്ട് ട്ട്  കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കില്ല.  

മുഖ്യമന്ത്രി സ്ഥാനം കൈവിടാന്‍ ഗെഹ്‌ലോട്ട് തയ്യാറല്ല എന്ന  തരത്തില്‍ അദ്ദേഹം പല തവണ സൂചനകള്‍ നല്‍കിയിരുന്നു.  രാജസ്ഥാന്‍ വിട്ട്  താന്‍ എങ്ങോട്ടും പോകുന്നില്ല എന്ന് അദ്ദേഹം പ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.  

നിലവില്‍ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മല്ലികാർജുൻ ഖാർഗെ, ദിഗ്‌വിജയ സിംഗ്, ശശി  തരൂര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. 

എന്നാല്‍, എത്ര തവണ അപമാനം നേരിടണം എന്നാണ് രാജസ്ഥാന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്  ദേശീയ നേതൃത്വത്തോട് ചോദിക്കുന്നത്. പ്രിയങ്ക ഗാന്ധിയുമായി നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന സച്ചിൻ പൈലറ്റ് രാഹുലും സോണിയയുമായി 14 തവണ ഈ വിഷയത്തില്‍ ഫോണിൽ സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.  എന്നാല്‍ എല്ലാം ശരിയാകുമെന്നാണ് ഹൈക്കമാൻഡ് സച്ചിന് നല്‍കിയിരിയ്ക്കുന്ന ഉറപ്പ്.....!!

അതേസമയം, രാജസ്ഥാൻ കോൺഗ്രസിലെയും രാജസ്ഥാനിലെയും  പ്രതിസന്ധി സംബന്ധിച്ച റിപ്പോര്‍ട്ട്  ഇന്ന് പാർട്ടിയുടെ നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് രേഖാമൂലം  സമർപ്പിക്കും. തുടര്‍ന്നാവും സോണിയ ഗാന്ധി തീരുമാനം കൈക്കൊള്ളുക. അച്ചടക്കരാഹിത്യം ആരോപിച്ച് ചില എം.എൽ.എമാർക്കെതിരെ നടപടിക്ക് ശുപാർശയുണ്ട് എന്നാണ് സൂചന... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News