Rahul Gandhi യെ അയോഗ്യനാക്കിയതിൽ പ്രതിഷേധം; രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

Rahul Gandhi Disqualified As MP: റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതൽ പാർട്ടി തുടർച്ചയായ പ്രതിഷേധത്തിന് തയ്യാറാകുമെന്നാണ്.

Written by - Zee Malayalam News Desk | Last Updated : Mar 25, 2023, 07:46 AM IST
  • രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്
  • തിങ്കളാഴ്ച മുതൽ പാർട്ടി തുടർച്ചയായ പ്രതിഷേധത്തിന് തയ്യാറാകുകയാണ്
  • രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയതോടെ വയനാട് ഉപതിരഞ്ഞെടുപ്പിനെ ചൊല്ലിയുളള ചര്‍ച്ചകളാണ് ചൂടുപിടിക്കുന്നത്
Rahul Gandhi യെ അയോഗ്യനാക്കിയതിൽ പ്രതിഷേധം; രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്. രാഹുലിനെ അയോഗ്യനാക്കിയത് അന്യായമായാണെന്ന് ജനത്തെ ബോധ്യപ്പെടുത്താൻ പ്രതിഷേധം ശക്തമാക്കുമെന്ന് ഉന്നതതല യോഗത്തിന് ശേഷം മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി. ഇതിനായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഇന്ന് മുതൽ സംസ്ഥാന, ദേശീയ തലത്തിൽ കോൺഗ്രസ് പ്രവ‍ര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കുമെന്നും ജയറാം രമേശ് കോൺഗ്രസ് പറഞ്ഞു.  

Also Read: Rahul Gandhi: രാഹുൽ ഗാന്ധി അയോഗ്യൻ, ഉത്തരവിറങ്ങി

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതൽ പാർട്ടി തുടർച്ചയായ പ്രതിഷേധത്തിന് തയ്യാറാകുകയാണെന്നാണ്.  രാഹുലിനെ ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയതിന് കോൺഗ്രസ് നേതൃത്വം ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രതിഷേധം നടത്തിയിരുന്നു. എഐസിസി മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേര എന്നിവരടക്കമുള്ള ഉന്നത  നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. അദാനി വിഷയത്തിലും സര്‍ക്കാരിന്റെ വിദേശ നയത്തിലും അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റത്തിന് ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിലും മോദി സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയതിന് രാഹുല്‍ ഗാന്ധിയെ ബോധപൂര്‍വം അയോഗ്യനാക്കിയതാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു.  ഇതിനിടയിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെ എതിർത്ത് എല്ലാ പാർട്ടികളും നൽകിയ പിന്തുണയും കോൺഗ്രസ് സ്വാഗതം ചെയ്തു.  മാത്രമല്ല പ്രതിപക്ഷ ഐക്യം മുന്നോട്ട് കൊണ്ടുപോകാനുള്ള സമയമായിയെന്നും പാർട്ടി അറിയിച്ചിട്ടുണ്ട്. രാഹുലിനെ സൂറത്ത് കോടതി ശിക്ഷിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് ലോക് സഭ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയത്. 

Also Read: Congress Protest: തലസ്ഥാനത്ത് സംഘർഷം, രാജ്ഭവൻ മാർച്ചിൽ ലാത്തി ചാർജ്

നരേന്ദ്രമോദി, നീരവ് മോദി, ലളിത് മോദി എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്നുള്ളത് എന്തുകൊണ്ടാണെന്ന് ചോദിച്ച്  2019 ല്‍ കര്‍ണ്ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് രാഹുലിനെ സൂറത്ത് സിജെഎം കോടതി ശിക്ഷിച്ചത്. നടപടിക്ക് പിന്നാലെ ഇന്നലെ ഉച്ചയോടെ രാഹുലിന്‍റെ  ലോക് സഭാംഗത്വം റദ്ദ് ചെയത് ലോക് സഭ സെക്രട്ടറിയേറ്റ് ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. ഇതോടെ എംപിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ അവകാശങ്ങളും ഇല്ലാതായിരിക്കുകയാണ്. 

Also Read: Budh Gochar: ബുധന്റെ രാശിമാറ്റം: മാർച്ച് 31 മുതൽ ഈ 6 രാശിക്കാർക്ക് ഭാഗ്യോദയം, ജീവിതം മാറിമറിയും! 

 

ഇതിനിടയിൽ കോടതി വിധിയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു.  രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയതോടെ വയനാട് ഉപതിരഞ്ഞെടുപ്പിനെ ചൊല്ലിയുളള ചര്‍ച്ചകളാണ് ചൂടുപിടിക്കുന്നത്. വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ ഏപ്രിലില്‍ പ്രഖ്യാപിച്ചേക്കുമെന്നും, ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച തുടങ്ങിയെന്നുമൊക്കെയാണ് റിപ്പോര്‍ട്ടുകാൽ വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News