Kolkata: മയക്കുമരുന്ന് കേസില്‍ BJP നേതാക്കള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി പാര്‍ട്ടി നേതാക്കള്‍...
യുവമോര്‍ച്ച വനിതാ നേതാവിനെയടക്കം മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തത് തൃണമൂല്‍ കോണ്‍ഗ്രസ് (TMC) ആസൂത്രണം ചെയ്ത പദ്ധതിയാണെന്ന് BJP നേതാക്കള്‍ ആരോപിച്ചു. മമത ബാനര്‍ജിയുടെയും അഭിഷേക് ബാനര്‍ജിയുടെയും ഭീഷണിപ്പെടുത്തലാണ് ഈ സംഭവങ്ങളെന്നും കോടതിയില്‍നിന്ന് മടങ്ങുന്നതിനിടെ അറസ്റ്റിലായ രാകേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ്, യുവമോര്‍ച്ച ബംഗാള്‍ സംസ്ഥാന സെക്രട്ടറി പമേല ഗോസ്വാമിയെ കൊക്കെയ്‌നുമായി പോലീസ് പിടികൂടിയത്. പമേലയുടെ വാഹനത്തിലും ബാഗിലും മയക്കുമരുന്ന് കണ്ടെത്തിയിരുന്നു. ഇവരില്‍നിന്നാണ് മയക്കുമരുന്ന് കേസിന്‍റെ അന്വേഷണം BJP നേതാവ് രാകേഷ് സിംഗിലേയ്ക്കും നീങ്ങിയത്.
പോലീസിന് മുന്നില്‍ ഹാജരാകാന്‍ രാകേഷ് സിംഗിന് നോട്ടീസ് നല്‍കിയെങ്കിലും അതിനുകഴിയില്ലെന്നായിരുന്നു മറുപടി. ഇതിനുപിന്നാലെയാണ് പോലീസ് സംഘം കഴിഞ്ഞദിവസം നേതാവിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ വീട്ടില്‍നിന്ന് കടന്നുകളഞ്ഞ രാകേഷ് സിംഗിനെ സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ ബര്‍ദ്വാനിലെ ഗല്‍സിയില്‍നിന്നാണ് കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്.
Also read: West Bengal ൽ രാഷ്ട്രീയ താര ലേലം : Ashok Dinda BJP യിൽ Manoj Tiwary യെ സ്വന്തമാക്കി TMC
കേസില്‍ രാകേഷ് സിംഗ് റിമാന്‍ഡിലാണ്. മാര്‍ച്ച് ഒന്ന് വരെയാണ് രാകേഷ് സിംഗിനെ അലിപോര്‍ എന്‍.ഡി.പി.എസ്. കോടതി പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.