New Delhi: രാജ്യത്ത് പെട്രോള്‍ ഡീസല്‍, LPG വില കത്തിക്കയറുകയാണ്. അതിന് പിന്നാലെ പൊതുജനത്തിന്‍റെ വയറ്റത്തടിച്ച് CNG-PNG വിലയും വര്‍ദ്ധിച്ചിരിയ്ക്കുന്നത്.
വിലക്കയറ്റത്തിന്‍റെ പഞ്ച് ഇപ്പോള്‍ സാധാരണക്കാരെ ശരിക്കും ബാധിക്കുന്നുണ്ട്. ദിനം പ്രതി മാറുന്ന പെട്രോള്‍ ഡീസല്‍ വില (Fuel Price) കൂടാതെ, LPGയുടെയും വില വര്‍ദ്ധിക്കുകയാണ്. ഗാർഹിക LPG സിലിണ്ടറിന്‍റെ വില വർദ്ധിച്ചതിന് ശേഷമാണ് ഇപ്പോള്‍ സിഎൻജി, പിഎൻജി (CNG-PNG) എന്നിവയുടെ വിലയും വർദ്ധിച്ചിരിയ്ക്കുന്നത്.
ഡല്‍ഹി ഉള്‍പ്പെടെ പല നഗരങ്ങളിലും സിഎൻജി, പിഎൻജി എന്നിവയുടെ വില വർദ്ധിച്ചു. സിഎൻജിയും പിഎൻജിയും ഒറ്റയടിക്ക് 2 രൂപയിൽ കൂടുതൽ വര്‍ദ്ധിച്ചിട്ടുണ്ട്.
ഡൽഹിയിൽ CNG വില ഇന്ന് (ഒക്ടോബർ 13) മുതൽ കിലോയ്ക്ക് 49.76 രൂപയായി ഉയർന്നു. അതേസമയം പിഎൻജിയുടെ വില scmന് 35.11 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ 12 ദിവസത്തിനിടെ രണ്ടാം തവണയാണ് സിഎൻജി, പിഎൻജി വില വർദ്ധിക്കുന്നത്. അതേസമയം, ഈ വർഷം ഇത് അഞ്ചാം തവണയാണ് CNG - PNG വില വർദ്ധിപ്പിച്ചത്.
രാജ്യത്ത് പെട്രോൾ, ഡീസൽ , LPG എന്നിവയ്ക്ക് പുറമേ CNG - PNG യുടെ വിലകൂടി വര്‍ദ്ധിച്ചത് സാധാരണക്കാരുടെ ബജറ്റിനെ സാരമായി ബാധിച്ചിട്ടുണ്ട്.
Also Read: LPG Cylinder: എൽപിജി സിലിണ്ടർ വാങ്ങാം വെറും 634 രൂപയ്ക്ക്, എങ്ങനെ? അറിയാം
അതേസമയം, രാജ്യത്ത് ഇന്ധനവിലയില്‍ ഉന്ന് മാറ്റമില്ല എങ്കിലും, കഴിഞ്ഞ കുറേ ദിവസങ്ങളായി വില തുടർച്ചയായി വർദ്ധിക്കുകയാണ്. രാജ്യത്തെ പല നഗരങ്ങളിലും പെട്രോൾ ഡീസല്‍ വില 100 രൂപയ്ക്ക് മുകളിലെത്തി. ഇന്ധന വിലക്കയറ്റം സാധാരണക്കാരന്‍റെ കുടുംബ ബജറ്റിനെ തകര്‍ക്കുന്ന അവസ്ഥയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...